ഫേക്കായ സുഹൃത്തുക്കൾ നിങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ വിശ്വസിക്കും; അഖിലിനും സൂരജിനുമൊപ്പം വീണ്ടും സുചിത്ര
ബിഗ് ബോസ് ഹൗസിൽ സുചിത്രയുടെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു കുട്ടി അഖിലും സൂരജും. ഹൗസിൽ നിന്ന് പുറത്തെത്തിയ ശേഷവും വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മൂവരും.
കൊച്ചി: വാനമ്പാടി എന്ന ജനപ്രീയ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സുചിത്ര. പരമ്പരയിൽ പപ്പി എന്ന കഥാപാത്രമായി എത്തിയ സുചിത്രയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസിൽ എത്തിയത് മുതലാണ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാളായിരുന്നു താരം.
ബിഗ് ബോസിന് ശേഷം ടെലിവിഷൻ പരിപാടികളും സിനിമയുമൊക്കെയായി സജീവമായി നിൽക്കുകയാണ് സുചിത്ര. ബിഗ് ബോസ് ഹൗസിൽ സുചിത്രയുടെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു കുട്ടി അഖിലും സൂരജും. ഹൗസിൽ നിന്ന് പുറത്തെത്തിയ ശേഷവും വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മൂവരും.
ഇടയ്ക്കിടെ ഒത്തുകൂടുകയും യാത്രപോവുകയുമൊക്കെ ചെയ്യാറുണ്ട് ഇവർ. അടുത്തിടെ മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഇവരുടെ പുതിയൊരു ചിത്രവും വൈറലാവുകയാണ്. "ഫേക്കായ സുഹൃത്തുക്കൾ നിങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ വിശ്വസിക്കും എന്നാൽ യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളെ നന്നായി അറിയുകയും നിങ്ങൾക്കായി നിലകൊള്ളുകയും ചെയ്യും.
നമുക്ക് ഒരിക്കലും സുഹൃത്തുക്കളെ നഷ്ടപ്പെടുന്നില്ല, യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് നമ്മൾ മനസ്സിലാക്കുകയാണ്" സുചിത്ര കുറിച്ചു. സുചിത്രയാണ് അഖിലിനും സൂരജിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.
അഖിലിനും സൂരജിനുമൊപ്പം മൂകാംബികയിൽ പോയത്തിന്റെ ചിത്രം പുറത്തുവന്നപ്പോൾ അഖിലുമായുള്ള വിവാഹം കഴിഞ്ഞെന്ന പ്രചരണം നടന്നിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ചെല്ലാം സുചിത്ര സംസാരിക്കുകയുണ്ടായി. നിങ്ങള്‍ക്ക് ആണ്സുഹൃത്തുക്കളുണ്ടാകാം. അവരുടെ കൂടെയൊന്ന് പുറത്ത് പോയാല്‍ ഉടനെ വാര്‍ത്ത വരിക കല്യാണമായി എന്നാകും.
ഇപ്പോഴത്തെ കാലഘട്ടം അങ്ങനെയാണ്. ഞാന്‍ ഫേസ് ചെയ്യുന്നത് അതാണ്. ഞാനും അഖിലും, സുരജുമുണ്ടായിരുന്നു,
അമ്പലത്തില്‍ പോയപ്പോള്‍ അവിടെ വച്ചായി ഞങ്ങളുടെ കല്യാണം. ഒരു രക്ഷയുമില്ല. നല്ല രണ്ട് സുഹൃത്തുക്കളെ എത്രത്തോളം വലിച്ചു കീറാന്‍ പറ്റുമോ അത്രത്തോളം വലിച്ച് കീറിയിട്ടുണ്ടെന്നാണ് സുചിത്ര പറഞ്ഞത്.
റിയലായും റീലിലും ഒരേ ആഴ്ചയില്‍ രണ്ട് തവണ വിവാഹം കഴിച്ച ആലിയ; സംഭവം ഇങ്ങനെ.!
അച്ഛന്റെ പേര് ഗുണം ചെയ്തു, പക്ഷെ..; നെപ്യൂട്ടിസത്തെക്കുറിച്ച് സണ്ണി ഡിയോള്‍