റീൽസിൽ ഡാൻസ് സ്റ്റെപ്പുമായി ശ്രീതുവും നിഖിലും; ഏറ്റെടുത്ത് അമ്പാടി-അലീന ആരാധകർ

നിഖിൽ നായർക്കൊപ്പമുള്ള റീൽ വീഡിയോ ആണ് ശ്രീതു പങ്കുവച്ചിരിക്കുന്നത്

Sreethu Krishnan and Nikhil Nair with dance steps on reelsAcquired Ambadi Alina fans

ഏഷ്യാനെറ്റില്‍ വലിയ പ്രേക്ഷക പ്രിയം നേടി  മുന്നോട്ടു പോകുന്ന പരമ്പരയാണ് 'അമ്മയറിയാതെ' (Amma ariyathe). പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയിൽ 'അലീന പീറ്റർ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടിയായ ശ്രീതു കൃഷ്‍ണനാണ് (sreethu Krishnan ). ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'.   താരം അടുത്തിടെ പങ്കുവച്ച റീൽ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

പരമ്പരയിൽ അലീന പീറ്റർ എന്ന കഥാപാത്രത്തിന്‍റെ നായകനായി അമ്പാടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഖിൽ നായർക്കൊപ്പമുള്ള  റീൽ വീഡിയോ ആണ് ശ്രീതു  പങ്കുവച്ചിരിക്കുന്നത്. കിടിലൻ സ്റ്റെപ്പുകളുമായാണ് ഇരുവരും എത്തുന്നത്. പിങ്ക് കളർ വേഷത്തിൽ മാച്ച് ആൻഡ് മാച്ച് ഡ്രസുമിട്ടാണ് ഇരുവരുടെയും ഡാൻസ്.  സോഷ്യൽ മീഡിയയിൽ വലിയ ആരാധകരുള്ള ശ്രീതുവിന്‍റെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

അമ്പാടിയായി എത്തുന്ന നിഖിൽ കുറച്ചുകാലം പരമ്പരയിലുണ്ടായിരുന്നില്ല. പ്രേക്ഷകരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് തിരിച്ചെത്തിയ നിഖിലിനൊപ്പം നേരത്തെയും ശ്രീതു കിടിലം വീഡിയോകളുമായി എത്തിയിരുന്നു. പരമ്പരയിൽ നിന്ന് നിഖില്‍ പോയതിനു പിന്നാലെ വിഷ്‍ണു ഉണ്ണിക്കൃഷ്‍ണന്‍ അമ്പാടിയായി എത്തിയിരുന്നു. 235ാമത്തെ എപ്പിസോഡിലായിരുന്നു വിഷ്‍ണു എത്തിയത്. എന്നാൽ അമ്പാടിയുടെ മുഖം മാറിയതില്‍ നിരാശ അറിയിച്ച് ആരാധകരെത്തുകയായിരുന്നു. ഏഷ്യാനെറ്റിന്‍റെ ഫേസ്ബുക്ക് പേജിൽ ആവശ്യവുമായി നിരവധി കമന്‍റുകളും എത്തി. ഇതിന് പിന്നാലെയാണ് നിഖിൽ തന്നെ അമ്പാടിയായി തിരിച്ചെത്തിയത്.

എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും വളര്‍ന്നത് കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്‍ണന്‍. നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്‍തിട്ടുണ്ട്. പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് അമ്മയറിയാതെ സംവിധാനം ചെയ്യുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios