"അപ്പോള്‍ എല്ലാം കോംപ്രമൈസ്": റോബിനെതിരായ പോരാട്ടം ശാലു പേയാട് അവസാനിപ്പിക്കുന്നു.!
വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ശാലു റോബിന്‍ പലപ്പോഴും നടത്തിയ അവകാശവാദങ്ങള്‍ക്കെതിരെ രംഗത്ത് എത്തി.
തിരുവനന്തപുരം: ബിഗ് ബോസ് സീസണ്‍ 4ലെ താരമായി ജനശ്രദ്ധ നേടിയ ആളാണ് ഡോ. റോബിന്‍. ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയവും, സിനിമ പ്രഖ്യാപനങ്ങളും എല്ലാം താര പരിവേഷത്തിലാണ് റോബിനെ എത്തിച്ചത്. അടുത്തിടെയാണ് റോബിന്‍റെ വാദങ്ങള്‍ക്കെതിരെ മുന്‍ സുഹൃത്തായ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട് രംഗത്ത് എത്തിയത്. റോബിന്‍റെ പല വാദങ്ങളും പൊളിച്ച വെളിപ്പെടുത്തലുകളാണ് ശാലു നടത്തിയത്.
വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ശാലു റോബിന്‍ പലപ്പോഴും നടത്തിയ അവകാശവാദങ്ങള്‍ക്കെതിരെ രംഗത്ത് എത്തി. മോഹന്‍ലാല്‍ പ്രഖ്യാപിച്ച റോബിന്‍റെ ചലച്ചിത്രത്തിന്‍റെ പ്രഖ്യാപനം അടക്കം വ്യാജമാണ് എന്ന വെളിപ്പെടുത്തലാണ് ശാലു നടത്തിയത്. റോബിന്‍ ബിഗ്ബോസിലെ സഹ മത്സരാര്‍ത്ഥിയും കഴിഞ്ഞ സീസണ്‍ വിജയിയുമായ ദില്‍ഷയെ സൈബര്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്തു എന്നതടക്കം ഗൌരവമേറിയ ആരോപണങ്ങളാണ് ശാലു നടത്തിയത്.
റോബിന്റെ മറ്റൊരു മുന്‍ സുഹൃത്തായ ആരവിനൊപ്പം ചേര്‍ന്നും ശാലു റോബിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ റോബിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഗൌരവമേറിയ ആരോപണങ്ങളില്‍ നിന്നും പിന്നോട്ട് പോകുകയാണോ എന്ന സംശയമാണ് പുതിയ പോസ്റ്റിലൂടെ നല്‍കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ശാലുവിന്‍റെ പുതിയ വെളിപ്പെടുത്തല്‍.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നത് ഇതാണ്
എല്ലാ വിവാദങ്ങളും ഇവിടെ നിര്‍ത്തുകയാണ്. എന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നുണ്ടായിരുന്നു. അത് തെളിയിച്ചുവെന്നും ഇനി താന്‍ തന്റെ ജോലി, തന്റെ കുടുംബം. തന്റെ സന്തോഷത്തിന്റെ പുറകെ പോവുകയാണെന്നുമാണ് ശാലു പേയാട് പറയുന്നത്. ആരും എന്നെ പിന്തുടര്‍ന്ന് വരരുത്.
ഞാന്‍ കാരണം ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ്. എന്റെ ഇന്‍ബോക്‌സില്‍ തെറി വിളിച്ചവരെ ഞാനും വിളിച്ചിട്ടുണ്ട്. സെയിം പിച്ച്. അപ്പോള്‍ എല്ലാം കോംപ്രമൈസ്. ഇനി നിങ്ങളായി എന്നോട് ചൊറിയാന്‍ വരരുത്. ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.
റോബിനും ശാലുവും തമ്മിലുള്ള പ്രശ്നങ്ങള്‍ കോംപ്രമൈസ് ആയോ എന്ന സംശയമാണ് പുതിയ പോസ്റ്റ് ഉയര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ വളരെ വിവാദമായ കാര്യങ്ങളില്‍ നിന്നും തല്‍ക്കാലം പിന്‍വാങ്ങുന്നു എന്നാണ് ശാലു ഉദ്ദേശിക്കുന്നത് എന്നാണ് സൂചന.
'റോബിൻ അവന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ, നമുക്കെന്താ ?'; വിമർശനങ്ങളിൽ കിടിലം ഫിറോസ്
ദില്‍ഷയ്ക്കെതിരെ റോബിന്‍ സൈബര്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കി: വെളിപ്പെടുത്തല്‍