'സീരിയല്‍ താരങ്ങളെ സിനിമയ്ക്ക് വേണ്ട എന്നത് അസംബന്ധമാണ്'; വിവേക് ഗോപന്‍

മോഡലിംഗും അഭിനയവും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന വിവേക് ശരീര സംരക്ഷണത്തിന് വിട്ടുവീഴ്ച ചെയ്യാത്ത താരമായതിനാല്‍ ഇന്റര്‍വ്യു നടക്കുന്നതും ജിമ്മിലാണ്.

serial actors vivek gopan with anand narayanan celebrity talking interview

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ മനോഹര മുഹൂര്‍ത്തങ്ങളും, നിറയെ നല്ല കഥാപാത്രങ്ങളേയും സമ്മാനിച്ച പരമ്പരയാണ് പരസ്പരം (parasparam). പരസ്പരത്തിലെ 'സൂരജേട്ടനെ' മിനിസക്രീന്‍ ആരാധകരായ മലയാളിക്ക് രണ്ടാമതൊന്നായി പരിചയപ്പെടുത്തേണ്ട കാര്യമില്ല. പരമ്പര കഴിഞ്ഞിട്ട് നാളുകള്‍ ഏറെയായെങ്കിലും അതിലെ അഭിനേതാക്കള്‍ ഇന്നും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴുമുണ്ടാവും. പ്രധാന കഥാപാത്രങ്ങളായ ദീപ്തിയേയും സൂരജിനേയും അവതരിപ്പിച്ചിരുന്നത് ഗായത്രി അരുണും (Gayathri arun), വിവേക് ഗോപനുമാണ് (vivek gopan). പരസ്പരത്തിന് ശേഷം പുതിയ പരമ്പരകളും സിനിമകളുമായി വിവേക് ഗോപന്‍ തിരക്കിലാണ്. ഗായത്രിയാകട്ടെ സിനിമകളുടെ തിരക്കിലും. സീരിയല്‍ താരങ്ങളെ തന്റെ ഇന്റര്‍വ്യു ചാനലില്‍ എത്തിക്കാറുള്ള ആനന്ദ് നാരാണന്റെ (anand narayanan) പുതിയ എപ്പിസോഡില്‍ എത്തിയിരിക്കുന്നത് വിവേകാണ്. എപ്പോഴത്തേയും പോലെയുള്ള രസകരമായ സംസാരംകൊണ്ട് ആനന്ദും വിവേകും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മോഡലിംഗും അഭിനയവും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന വിവേക് ശരീര സംരക്ഷണത്തിന് വിട്ടുവീഴ്ച ചെയ്യാത്ത താരമായതിനാല്‍ ഇന്റര്‍വ്യു നടക്കുന്നതും ജിമ്മിലാണ്. രസകരമായ സംഭാഷണങ്ങളും വിവേകിന്റെ അഭിനയകഥകളുമെല്ലാമായാണ് ഇന്റര്‍വ്യു മുന്നോട്ട് പോകുന്നത്. പരസ്പരത്തില്‍ തുപ്പലുകൊണ്ട് ബോംബ് നിര്‍വീര്യമാക്കിയ ആളല്ലേ താനെന്ന് ചോദിച്ചാണ് സംസാരം തുടങ്ങുന്നത്. പിന്നാലെ വിവേകിന്റെ സിനിമയില്‍ നിന്നും സീരിയലിലേക്ക് വന്നതിനെപ്പറ്റിയായി ചര്‍ച്ച. സീരിയല്‍ താരങ്ങളുടെ മുഖം ആളുകള്‍ക്ക് പരിചിതമാകുന്നതിനാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അത്ര അനുയോജ്യമല്ലെന്നും, അതുകൊണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുമെന്നും പറയുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍, അങ്ങനെയാണെങ്കില്‍ ഇത്രയധികം എക്‌സേപോസ്ഡായ മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയവര്‍ക്ക് ഇനി അവസരം കിട്ടില്ലല്ലോ എന്നാണ് സൂരജ് പറയുന്നത്. കൂടാതെ ഇത്രയധികം ജനപിന്തുണയുള്ള ആളുകളെ തന്റെ സിനിമയിലേക്ക് എടുത്താല്‍ അത് സിനിമയുടെ പ്രൊമോഷനും ഉപകാരപ്പെടുമെന്നതല്ലേ സത്യം എന്നും വിവേക് ചോദിക്കുന്നുണ്ട്.

സിനിമാ സീരിയല്‍ എന്ന വിത്യാസത്തെപ്പറ്റിയൊന്നും താന്‍ ചിന്തിക്കുന്നില്ലെന്നും, അഭിനയമാണ് പ്രധാനമെന്നുമാണ് വിവേക് പറയുന്നത്. സിനിമയിലൂടെയാണ് വിവേക് പരസ്പരത്തിലേക്ക് എത്തിയതും. ശേഷവും വിവേക് സിനിമകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ രസകരമായ അനുഭവങ്ങളും, സി.സി.എല്‍ (സെലബ്രിറ്റി ക്രിക്കറ്റ് ലീഗ്) ക്രിക്കറ്റില്‍ എത്തിപ്പെട്ടതിനെപ്പറ്റിയുമെല്ലാം വിവേക് സംസാരിക്കുന്നുണ്ട്.

മുഴുവന്‍ വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios