സാന്ത്വനത്തിൽ നിന്ന് പിന്മാറുമോ? വാർത്തകൾക്ക് വ്യക്തമായ മറുപടിയുമായി ഗോപിക

തമിഴിൽ സംപ്രേഷണം ചെയ്‍തിരുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം

santhwanam Actress Gopika Anil responds to serial news and fake propaganda

മലയാളികളുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര സാന്ത്വനം. തമിഴിൽ സംപ്രേഷണം ചെയ്‍തിരുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. അതിവേഗം ജനങ്ങളിലേക്കെത്തിയ പരമ്പര യുവാക്കളെ പോലും ആരാധകരാക്കിയാണ് മുന്നേറുന്നത്. 'ശിവാഞ്ജലി എഫക്ട്' ആണ് ഈ ജനപ്രീതിയുടെ ഒരു പ്രധാന കാരണം. എല്ലാ താരങ്ങള്‍ക്കും ഒരുപോലെതന്നെ പ്രാധാന്യമുള്ള പരമ്പരയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ശിവനും (Sivan) അഞ്ജലിയുമാണ് (Anjali). അവരുടെ പ്രണയ നിമിഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമാണ് പരമ്പരയെ വേറിട്ട് നിര്‍ത്തുന്നത്.

പരമ്പരയിൽ ശിവനായി എത്തുന്നത് സജിനും അഞ്ജലിയായി എത്തുന്നത് ഗോപിക അനിലുമാണ്. പ്രേക്ഷകരുടെ പ്രിയങ്കരിയായ അഞ്ജലി അഥവാ ഗോപികയുമായുള്ള ഒരു വീഡിയോ ചാറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി തിളങ്ങിയ അനു ജോസഫ് ആണ് തന്‍റെ യൂട്യൂബ് ചാനലിൽ വീഡിയോയുമായി എത്തിയിരിക്കുന്നത്. ഗോപികയും അനു ജോസഫും തമ്മിലുള്ള പഴയ ബന്ധമാണ് ആദ്യം തന്നെ വീഡിയോയിൽ പറയുന്നത്. തന്‍റെ 'മകളുടെ ജ്യേഷ്‍ഠത്തി'യാണെന്നാണ് ഗോപികയെ അനു പരിചയപ്പെടുത്തുന്നത്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിൽ ഗോപികയുടെ അനുജത്തി കീർത്തന അനുവിന്‍റെ കഥാപത്രത്തിന്‍റെ മകളായി അഭിനയിച്ചിരുന്നു.

ഷഫ്നയും സജിനുമടക്കമുള്ളവർ ഒരു കുടുംബം പോലെയാണ്. ഭയങ്കര ബോണ്ടാണെന്നും അഞ്ജലി പറയുന്നു. സഹോദരി കീർത്തനയെ കുറിച്ചും ഇരുവരും സംസാരിച്ചു. ഭയങ്കര ബോൾഡാണെന്നും അവളാണ് തന്‍റെ ഊർജമെന്നും ഗോപിക പറയുന്നു.  താൻ കുക്ക് ചെയ്യാറില്ല. ക്ലീൻ ചെയ്യാനാണ് താൽപര്യം. വെജിറ്റേറിയനാണ്,  ചിക്കൻ ടേസ്റ്റ് ചെയ്ത് നോക്കിയിട്ടുണ്ട്. പക്ഷെ ഇഷ്ടമായില്ല. സംസാരത്തിനിടെ ഭക്ഷണം കഴിച്ചപ്പോഴും വെജിറ്റേറിയന്‍ ഭക്ഷണമായിരുന്നു ഗോപിക കഴിച്ചത്. സീരിയൽ വിശേഷങ്ങളും ഇന്‍റിമേറ്റ് സീൻ എടുക്കാനുള്ള സജിന്‍റെ സഹകരണവും സജിന്‍റെ യഥാർത്ഥ സ്വഭാവവുമടക്കം എല്ലാ വിശേഷങ്ങളും ഗോപിക പങ്കുവച്ചു.

സാന്ത്വനത്തിൽ നിന്ന് അഞ്ജലിയായി മറ്റാരോ എത്തുന്നുവെന്ന് യൂട്യൂബിൽ വാർത്തകൾ കണ്ടു. എന്നാൽ താൻ പോകില്ലെന്നും സീരിയൽ അവസാനിക്കുന്നതുവരെ അഞ്ജലിയായി തുടരുമെന്നും ഗോപിക പറഞ്ഞു. തന്നെ പറഞ്ഞുവിട്ടാലും പോകില്ല. ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ്, ഇത്തരം വാർത്തകൾ ഇനിയെങ്കിലും പടച്ചുവിടരുതെന്ന് അനു ജോസഫും പറഞ്ഞു. പ്രണയമുണ്ടായിരുന്നെന്നും കല്യാണമുണ്ടാകുമ്പോൾ അറിയിക്കുമെന്നും ഗോപിക പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios