പതിനാല് വര്‍ഷം മുന്‍പുള്ള സാമന്ത; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് അപൂര്‍വ്വ ചിത്രം
സിനിമയിൽ ഇത്രയും വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ സാമന്ത ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
ഹൈദരാബാദ്: നടി സാമന്തയുടെ പതിനാല് വര്‍ഷം മുന്‍പുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നടന്‍ രാഹുല്‍ രവീന്ദ്രമാണ് ഈ ഫോട്ടോ പുറത്തുവിട്ടത്. തന്‍റെ സഹോദരന്‍ തന്‍റെ വീട്ടിലെ ടെറസില്‍ നിന്നും എടുത്തതാണ് ഈ ചിത്രമെന്നും രാഹുല്‍ കുറിക്കുന്നു. സാമന്തയ്ക്ക് ആശംസകള്‍ നേരുന്ന രാഹുല്‍ ഇനിയും പതിറ്റാണ്ടുകള്‍ ലഭിക്കട്ടെയെന്നും ആശംസിക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച സിനിമ രംഗത്ത് സാമന്ത തന്‍റെ 13 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഈ വേളയിലാണ് രാഹുല്‍ ഈ ചിത്രം പങ്കുവച്ചത്. ഈ ചിത്രം പങ്കുവച്ചതിന് ആരാധകര്‍ രാഹുലിന് നന്ദി പറയുന്നുണ്ട് ട്വീറ്റിന് അടിയില്‍. പതിമൂന്ന് കൊല്ലം മുന്‍പ് ഫെബ്രുവരി 26നാണ് സാമന്തയും അവരുടെ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയും ഒന്നിച്ച് അഭിനയിച്ച യേ മായ ചേസാവേ റിലീസായത്.
സിനിമയിൽ ഇത്രയും വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ സാമന്ത ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. "എനിക്ക് പ്രായമാകുന്തോറും ഞാൻ മുന്നോട്ട് കുതിക്കുകയാണ്. എല്ലാ സ്നേഹത്തിനും വാത്സല്യത്തിനും... കൂടാതെ ഓരോ പുതിയ ദിവസത്തിനും അത് കൊണ്ടുവരുന്ന എല്ലാ നല്ല കാര്യങ്ങൾക്കും ഞാൻ നന്ദിയുള്ളവളാണ്" - താരം എഴുതുന്നു.
സാമന്ത നായികയായി 'ശാകുന്തളം' എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. 'ദസറ'യാണ് കീര്‍ത്തി സുരേഷ് നായികയായ ചിത്രമായി പ്രദര്‍ശനത്തിന് എത്താനുള്ളത്. 'ശാകുന്തളം' ഏപ്രില്‍ 14നും കീര്‍ത്തി ചിത്രം 'ദസറ' മാര്‍ച്ച് 30നുമാണ് റിലീസ് ചെയ്യുക.
കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യാകുമ്പോള്‍ 'ദുഷ്യന്തനാ'കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പല തവണ റിലീസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് എറ്റവും ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും 'ശാകുന്തളം'.
ഇതിനൊപ്പം തന്നെ ആമസോണ്‍ പ്രൈം വീഡിയോയുടെ ഒരു വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് അവര്‍. റൂസോ ബ്രദേഴ്സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സിരീസ് ആയ സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പിലാവും സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വരുണ്‍ ധവാന്‍ ആണ് ഈ സിരീസിലെ നായകന്‍. രാജും ഡികെയും ചേര്‍ന്നാണ് സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പ് ഒരുക്കുന്നത്.
സിരീസിലെ സാമന്തയുടെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയാണ് ആമസോണ്‍ പ്രൈം വീഡിയോ അവരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിരീസിന്‍റെ അടുത്ത ഷെഡ്യൂള്‍ ഉത്തരേന്ത്യന്‍ ലൊക്കേഷനുകളില്‍ ആവും. വിദേശത്തും ചിത്രീകരണമുണ്ട്. സെര്‍ബിയയും സൌത്ത് ആഫ്രിക്കയുമാണ് ലൊക്കേഷനുകള്‍. ചാരപ്രവര്‍ത്തനം നടത്തുന്ന കഥാപാത്രങ്ങളാണ് വരുണിന്‍റെയും സാമന്തയുടേതുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിവിൻ പോളി ചിത്രം തുറമുഖം തീയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു