'കുറച്ച് നാളായി റെസ്റ്റിൽ, ശക്തിയോടെ തിരിച്ചുവരും'; റോബിന്‍ രാധാകൃഷ്ണൻ
ആരോഗ്യത്തിനാണ് നിലവിൽ പ്രാധാന്യം നൽകുന്നതെന്നും ശക്തിയോടെ തിരിച്ചുവരുമെന്നും റോബിൻ പറഞ്ഞു.
ബിഗ് ബോസ് സീസൺ നാലിലൂടെ മലയാളികൾക്ക് സുപരിചിതനായ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. വൻ ഫാൻ ബേസ് സ്വന്തമാക്കിയ റോബിന് അടുത്തിടെ വൻ വിമർശനങ്ങളും ഡിഗ്രേഡിങ്ങുകളും നേരിടേണ്ടി വന്നിരുന്നു. ഫേയ്ക്ക് ആണെന്നും പല പിആർ വർക്കുകളും ചെയ്യുന്നുവെന്നും പറഞ്ഞായിരുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരിക്കുന്നതിന് കാരണം പറഞ്ഞിരിക്കുകയാണ് റോബിൻ.
ആരോഗ്യത്തിനാണ് നിലവിൽ പ്രാധാന്യം നൽകുന്നതെന്നും ശക്തിയോടെ തിരിച്ചുവരുമെന്നും റോബിൻ പറഞ്ഞു. എല്ലാവരും കണ്ടത് ബിഗ് ബോസിന് ശേഷമുള്ള എന്റെ ജീവിതമാണെന്നും അതിന് മുമ്പും താന്‍ ഇങ്ങനെയാണെന്നും റോബിൻ പറയുന്നു. ബിഗ് ബോസില്‍ പോയി വന്നവരില്‍ എത്ര പേര്‍ ഇപ്പോഴും ലൈം ലൈറ്റില്‍ ഉണ്ടെന്നും റോബിന്‍ ചോദിക്കുന്നു. യു ടു സീ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റോബിന്റെ പ്രതികരണം.
റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ
കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യത്തിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. കുറച്ചായിട്ട് ഉറക്കം കുറവായിരുന്നു, കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. കുറേ നാളായി അങ്ങനെയായിരുന്നു. അതുകൊണ്ട് കുറച്ച് നാളായി റെസ്റ്റ് എടുക്കുകയാണ്. ബോഡി റീചാര്‍ജ് ചെയ്ത് കൂടുതല്‍ ശക്തമായി തിരിച്ചു വരികയാണ്. അത് തന്നെയാണ് മുൻപും ഞാൻ ചെയ്തിട്ടുള്ളത്. എല്ലാവരും കണ്ടത് ബിഗ് ബോസിന് ശേഷമുള്ള എന്റെ ജീവിതമാണ്. അതിന് മുമ്പും ഞാന്‍ ഇങ്ങനെയാണ്. ഞാന്‍ ഡൗൺ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഇതിലും ഇരട്ടിയായി തന്നെ തിരികെ വരും. എന്നെക്കൊണ്ട് ഒരു കാര്യം ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ് കഴിഞ്ഞാൽ ഞാൻ അത് കേട്ടുകൊണ്ടിരിക്കും. പതുകെ പതുക്കെ അത് ചെയ്ത് കാണിച്ച് കൊടുക്കും. ഞാന്‍ ഭയങ്കര ടാലന്റഡ് ഒന്നുമല്ല. പക്ഷെ ടാലന്റ് ഉള്ളവര്‍ക്ക് മാത്രം ജീവിക്കാനുള്ളതാണോ ഈ ലോകം. ടാലന്റ് ഉള്ളവര്‍ക്ക് മാത്രമേ ഫേമസ് ആകാന്‍ പറ്റുള്ളുവോ?. നമ്മളെ പോലെയുള്ള സാധാരണക്കാര്‍ക്കും ആഗ്രഹിച്ചു കഴിഞ്ഞാല്‍ ഫേമസ് ആകാം.
'അടിക്കെടാ...' വെല്ലുവിളിച്ച് സാഗർ, തെറിവിളിച്ച് അഖിൽ; വീണ്ടും ഏറ്റുമുട്ടൽ