തനിക്കെതിരായ ട്രോളുകള്‍ക്കെതിരെ ആഞ്ഞടിച്ച് രശ്മിക മന്ദാന
പ്രേമ എന്ന ജേര്‍ണലിസ്റ്റിന്‍റെ യൂട്യൂബ് അക്കൌണ്ടിലാണ് രശ്മികയുടെ പുതിയ അഭിമുഖം വന്നിരിക്കുന്നത്.
മുംബൈ: രശ്മിക മന്ദാന നായികയായ വാരിസ് വലിയ വിജയം നേടുമ്പോള്‍ തന്നെയാണ് താരം നായികയായ ഹിന്ദിചിത്രം ഓപ്പറേഷന്‍ മജ്നു ഒടിടി റിലീസായി നെറ്റ്ഫ്ലിക്സില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ താന്‍ ജീവിതത്തില്‍ അനുഭവിക്കുന്ന ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ് രശ്മിക. അതില്‍ പ്രധാനം താന്‍ നേരിടുന്ന വളരെ മോശം ട്രോളുകള്‍ സംബന്ധിച്ചാണ്.
വളരെ മോശമായ ട്രോളുകള്‍ തന്‍റെ ദിവസവുമുള്ള ജീവിതത്തെ ബാധിക്കുന്നുണ്ട് എന്നാണ് രശ്മിക ഒരു അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ നേരായി രീതിയില്‍ തന്നോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ താന്‍ കേള്‍ക്കുമെന്നും രശ്മിക പറയുന്നു. ഇത്തരം അവസ്ഥയില്‍ ഈ പ്രശസ്തിയും വിജയവും എല്ലാം ഉപേക്ഷിക്കാന്‍ തോന്നിയോ എന്ന ചോദ്യത്തിന് ചില സമയം അങ്ങനെ തോന്നാറുണ്ട് എന്നാണ് രശ്മിക അഭിമുഖത്തില്‍ പറയുന്നത്.
പ്രേമ എന്ന ജേര്‍ണലിസ്റ്റിന്‍റെ യൂട്യൂബ് അക്കൌണ്ടിലാണ് രശ്മികയുടെ പുതിയ അഭിമുഖം വന്നിരിക്കുന്നത്. "ഞാന്‍ എന്ത് ചെയ്യുന്നു എന്നതില്‍ ജനങ്ങള്‍ക്ക് പ്രശ്നമുള്ള പോലെ തോന്നുന്നു. എന്‍റെ ശരീരത്തിന്‍റെ കാര്യത്തില്‍ നോക്കിയാല്‍ ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്താല്‍ പ്രശ്നം, ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്തില്ലെങ്കില്‍ ഞാന്‍ തടിയാണെന്ന് പറയും. ഞാന്‍ കുറേ സംസാരിച്ചാല്‍ ഞാന്‍ ക്രിഞ്ച് എന്ന് പറയും. ഒന്നും സംസാരിച്ചില്ലെങ്കില്‍ ആറ്റിറ്റ്യൂഡ് എന്ന് പറയും. ഞാന്‍ ശ്വാസം കഴിച്ചാലും, ഇല്ലെങ്കില്‍ പോലും ജനങ്ങള്‍ക്ക് എന്നോട് പ്രശ്നമാണ്. ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഇവിടെ തുടരണോ?, അതോ എല്ലാം ഉപേക്ഷിക്കണോ? - രശ്മിക വളരെ വൈകാരികമായി അഭിമുഖത്തില്‍ പറയുന്നു.
"എങ്ങനെയാണ് ഞാന്‍ മാറേണ്ടത് എന്ന് വ്യക്തമായി ചിലര്‍ പറയുന്നത് എനിക്ക് മനസിലാകും. എന്നാല്‍ ഒരു വ്യക്തതയും ഇല്ലാതെ എല്ലാം ഒന്നിച്ച് പറഞ്ഞാല്‍ എന്ത് ചെയ്യും. നിങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തുറന്നു പറയൂ, ഇതാണ് പ്രശ്നം കാരണം ഇതാണ്. അല്ലാതെ അധിക്ഷേപിക്കരുത്. ഈ അധിക്ഷേപിക്കുന്നവര്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ ഞങ്ങള്‍ ചിലരെ മാനസികമായി ബാധിക്കുന്നുണ്ടെന്ന് മനസിലാക്കണം" - രശ്മിക തുടരുന്നു.
രശ്മികയുടെ വീഡിയോ വൈറലായതിന് പിന്നാലെ നടിക്ക് പിന്തുണയുമായി നിരവധിപ്പേരാണ് കമന്‍റ് ബോക്സില്‍ എത്തുന്നത്. ഇത്രയും ട്രോള്‍ ചെയ്യപ്പെടാന്‍ രശ്മിക ചെയ്തത് എന്താണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രശ്മികയ്ക്ക് പലരും സപ്പോര്‍ട്ടും നല്‍കുന്നുണ്ട്.
ഉത്തരേന്ത്യയിലും കാണികളുണ്ട് 'വാരിസി'ന്; ഹിന്ദി പതിപ്പ് 10 ദിവസം കൊണ്ട് നേടിയത്
ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലെര്‍', മെയ്‍ക്കിംഗ് വീഡിയോ പുറത്ത്