'എന്‍റെ ഭര്‍ത്താവിന് അവിഹിതമുണ്ട്': തുറന്ന് പറഞ്ഞ് നടി രാഖി സാവന്ത്

ഇപ്പോള്‍ പുതിയ സംഭവത്തില്‍ തന്‍റെ ഭര്‍ത്താവ് ആദിൽ ഖാൻ ദുറാനിക്ക് അവിഹിതം ഉണ്ടെന്നാണ് രാഖി ആരോപിക്കുന്നത്.  

Rakhi Sawant hints at husband Adil Khans extra marital affair vvk

മുംബൈ:  നടി രാഖി സാവന്തിന്‍റെ അമ്മ അടുത്തിടെയാണ് കാന്‍സര്‍ വന്ന് അന്തരിച്ചത്. ബോളിവുഡിലെ പ്രമുഖരില്‍ പലരും രാഖിലെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. അതിനിടെയാണ് നടിയും ബിഗ്ബോസ് താരവുമായിരുന്ന രാഖിയുടെ ജീവിതത്തില്‍ പുതിയ ട്വിസ്റ്റുകള്‍ ഉണ്ടായത്.

കഴിഞ്ഞ ദിവസം നടന്ന സംഭവവികാസത്തില്‍ തന്‍റെ ജിമ്മിന് പുറത്ത് പൊട്ടികരയുന്ന രാഖിയുടെ വീഡിയോയാണ് വൈറലായിരുന്നു.  ആദിൽ ഖാൻ ദുറാനിയുമായുള്ള വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് രാഖി കരയുന്നത്. എന്തായാലും ഈ രംഗങ്ങള്‍ പാപ്പരാസികള്‍ വഴി സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാക്കി. 

എന്റെ വിവാഹ  ബന്ധം അപകടത്തിലാണ്.. രാഖി കണ്ണീരോടെ പറഞ്ഞു, എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്, എന്റെ വിവാഹം പ്രശ്നത്തിലാണ്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല, അതിനാൽ എനിക്ക് ഒന്നും പറയാനില്ല രാഖി വീഡിയോയില്‍ കരഞ്ഞുകൊണ്ട് പറയുന്നത്.

ഇപ്പോള്‍ പുതിയ സംഭവത്തില്‍ തന്‍റെ ഭര്‍ത്താവ് ആദിൽ ഖാൻ ദുറാനിക്ക് അവിഹിതം ഉണ്ടെന്നാണ് രാഖി ആരോപിക്കുന്നത്.  ഖാനുമായി അടുത്തിടെ താൻ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് രാഖി തുറന്നുപറഞ്ഞു. തന്‍റെ ഭര്‍ത്താവിന്‍റെ അഭിമുഖം ആരും എടുക്കരുതെന്നും രാഖി പറയുന്നു.

“നിങ്ങൾ ആദിലിന്‍റെ അഭിമുഖം എടുത്ത് അയാളെ വലിയ താരമാക്കാൻ ശ്രമിക്കരുത്. എന്നെ ഉപയോഗിച്ച് സിനിമ രംഗത്ത് എത്താനാണ് അയാള്‍ ശ്രമിച്ചത്.  അവൻ ജിമ്മിൽ വരില്ല, പക്ഷെ അഭിമുഖം നല്‍കാന്‍ വേണ്ട അതിന്‍റെ മുന്നില്‍ വരും. ആദിലിന് ഒരു പെണ്ണുമായി ബന്ധമുണ്ട്. അവളെ ബ്ലോക്ക് ചെയ്തുവെന്നാണ് എന്നോട് പറഞ്ഞത്. അത് ശരിയല്ല. അദിലിന്‍റെ ബന്ധവുമായി ബന്ധപ്പെട്ട മോശം തെളിവുകള്‍ ആ പെണ്‍കുട്ടിയുടെ കൈയ്യില്‍ ഉണ്ട് ” -രാഖി പറയുന്നു. 

2022 മെയ് 29നാണ് നടി രാഖി മൈസൂരിലെ ബിസിനസുകാരനായ ആദിൽ ഖാൻ ദുറാനിയെ വിവാഹം ചെയ്തത്. എന്നാല്‍ ജനുവരിയിലാണ്   രണ്ടുപേരും വിവാഹിതയാണെന്ന കാര്യം രാഖി വെളിപ്പെടുത്തിയത്. ആദിലിന്‍റെ വീട്ടുകാർ ബന്ധം അംഗീകരിച്ചില്ല എന്നും, ആദിൽ വിവാഹക്കാര്യം സമ്മതിച്ചു തരാൻ തയാറല്ല എന്നുമാണ് രാഖി വെളിപ്പെടുത്തിയത്. എന്നാൽ ആദിൽ പിന്നീട് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചു. 

ഓസ്ടേലിയയിൽ ഞാനെത്തി, ഉടുതുണിക്കു മറുതുണിയില്ലാതെ; അനുഭവം വിവരിച്ച് സംവിധായകന്‍.!

Latest Videos
Follow Us:
Download App:
  • android
  • ios