‘ഇത് പബ്ലിക്ക് ആക്കേണ്ടിയിരുന്നില്ല’; ശോഭിതയുടെ വൈറല്‍ പോസ്റ്റിന് ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്
ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംഭവിച്ച ചില നല്ല നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി ശോഭിത ധൂലിപാല.
ചെന്നൈ: മണിരത്നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെല്വൻ' ഇന്നലെ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. തമിഴ്നാട്ടിലെ നടപ്പ് വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് 'പൊന്നിയിൻ സെല്‍വന്റേ'ത് എന്നും ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നത്.
അതിനിടയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംഭവിച്ച ചില നല്ല നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി ശോഭിത ധൂലിപാല.
പൊന്നിയിൻ സെൽവൻ സിനിമയുടെ അവസാന ഷൂട്ടിങ് ദിനത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശോഭിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നു. ഐശ്വര്യ ലക്ഷ്മിയുടെ ചില രസകരമായ നിമിഷങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്. ഫോട്ടോകളും വീഡിയോകളും ഈ പോസ്റ്റിലുണ്ട്.
എന്നാല്‍ ഈ പോസ്റ്റിനെ വൈറലാക്കിയത് അതില്‍ ഐശ്വര്യ ലക്ഷ്മി നടത്തിയ ഒരു കമന്റാണ്. ‘ഇത് പബ്ലിക്ക് ആക്കേണ്ടിയിരുന്നില്ല’ എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. എന്തായാലും നടിമാരുടെ ദൃശ്യങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണന്, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്നത്തിന്റെ ഫ്രെയ്മില്.
ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് 'പൊന്നിയിൻ സെല്വൻ'. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
എ ആര് റഹ്മാന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.
'പിഎസ് 2' രണ്ടാമത്; കേരളത്തില്‍ ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന ഓപണിംഗ് നേടിയ അഞ്ച് ചിത്രങ്ങള്‍
തുടക്കം ഗംഭീരം, ആദ്യ ദിവസത്തെ 'പൊന്നിയിൻ സെല്വൻ 2'വിന്റെ കളക്ഷൻ പുറത്ത്