നോറയ്ക്ക് ജാക്വിലിനോട് അസൂയ; നോറ ഒറ്റ ദിവസം വിളിച്ചത് 10 ലേറെ തവണ: സുകേഷിന്‍റെ മൊഴി പുറത്ത്
കുറ്റപത്രത്തില്‍ ചേര്‍ത്ത സുകേഷിന്‍റെ മൊഴി വക്കീലന്മാരായ അനന്ദ് മാലിക്, എകെ സിംഗ് എന്നിവര്‍ക്ക് ലഭിച്ചതിലൂടെയാണ് പുറത്തുവന്നത്.
ദില്ലി: ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഉപേക്ഷിച്ച് തന്‍റെ കാമുകനാകുവാന്‍ നടി നോറ ഫത്തേഹി നിര്‍ബന്ധിച്ചിരുന്നതായി ജയിലില്‍ കഴിയുന്ന സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി സുകേഷ് ചന്ദ്രശേഖര്‍. 200 കോടിയുടെ തട്ടിപ്പ് കേസില്‍ ദില്ലി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
കുറ്റപത്രത്തില്‍ ചേര്‍ത്ത സുകേഷിന്‍റെ മൊഴി വക്കീലന്മാരായ അനന്ദ് മാലിക്, എകെ സിംഗ് എന്നിവര്‍ക്ക് ലഭിച്ചതിലൂടെയാണ് പുറത്തുവന്നത്. ജാക്വിലിനോട് നോറയ്ക്ക് എന്നും അസൂയയായിരുന്നെന്നും. എപ്പോഴും ജാക്വിലിനെതിരെ പ്രവര്‍ത്തിക്കാന്‍ നോറ തന്നെ ബ്രെയിന്‍ വാഷ് ചെയ്തിരുന്നെന്നും സുകേഷ് ആരോപിക്കുന്നു. ജാക്വിലിനെ ഉപേക്ഷിച്ച് നോറയ്ക്കൊപ്പം പോകണം എന്ന് എപ്പോഴും നിര്‍ബന്ധിക്കും. ഒരു ദിവസം പത്തുതവണ വരെ നോറ തന്നെ വിളിക്കാറുണ്ടെന്നും സുകേഷ് മൊഴിയില്‍ പറയുന്നു.
"ഞാനും ജാക്വിലിനും വളരെ സീരിയസായ പ്രണയത്തിലായിരുന്നു. ഇതോടെ ഞാന്‍ നോറയെ അവഗണിച്ചു. എന്നാല്‍ ഫോണ്‍ ചെയ്തും മറ്റും നോറ നിരന്തരം എന്നെ ശല്യപ്പെടുത്തി. നോറയുടെ ബന്ധുവായ ബോബിയെ മ്യൂസിക്ക് പ്രൊഡക്ഷന്‍ കമ്പനി സ്ഥാപിക്കാന്‍ സഹായിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടു. ഒപ്പം അവര്‍ക്ക് ആവശ്യമായ ആഢംബര വസ്തുക്കളുടെ ചിത്രങ്ങള്‍ അയച്ചുതരുമായിരുന്നു. അത്തരത്തില്‍ ഒരു ആഢംബര ബാഗ് ഞാന്‍ വാങ്ങികൊടുത്തു. അത് തന്നെയാണ് നോറ ഇന്നുവരെ ഉപയോഗിക്കുന്നത്. രണ്ട് കോടി വിലമതിക്കുന്ന ആ ബാഗിന്‍റെ ബില്ല് അവരോട് ഹാജറാക്കാന്‍ പറയണം. അവര്‍ക്ക് അതിന് കഴിയില്ല" -സുകേഷ് മൊഴിയില്‍ പറയുന്നു.
അതേ സമയം നോറയുടെ സുകേഷുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും. നോറ കോടതിയെയും അന്വേഷണത്തെയും വഴിതെറ്റിക്കുകയാണെന്നും സുകേഷ് ആരോപിക്കുന്നു.
വിവിധ കേസുകളിലായി കോടിയുടെ തട്ടിപ്പ് നടത്തിയതിന് തീഹാര്‍ ജയിലിലാണ് സുകേഷ് ഇപ്പോള്‍. ഈ കേസുമായി ബന്ധപ്പെട്ട് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നോറ ഫത്തേഹി എന്നീ നടിമാരുടെ പേര് ഉയര്‍ന്നുവന്നിരുന്നു. കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് പ്രതിയാണ്. ഇവരെ പലവട്ടം ഇഡി കേസില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ദില്ലിയിലെ വ്യവസായിയുടെ ഭാര്യയില്‍ നിന്നും 200 കോടി തട്ടിയ കേസിലാണ് ഇഡി അന്വേഷണം നടത്തിയത്. മറ്റ് പല കേസുകളിലും ചേര്‍ത്തായിരുന്നു സുകേഷിന്‍റെ അറസ്റ്റ്.
അതേ സമയം ഇഡി സമന്‍സ് കിട്ടിയപ്പോഴാണ് സുകേഷ് തട്ടിപ്പുകാരാനാണെന്നും, അയാളുടെ യഥാര്‍ത്ഥ പേരും താന്‍ അറിഞ്ഞത് എന്നാണ് ജാക്വിലിന്‍ കോടതിയില്‍ പറഞ്ഞത്. അതേ സമയം നോറ ഫത്തേഹിയുടെ മൊഴിയും കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. സുകേഷ് പണവും ആഡംബര ബംഗ്ലാവും വാഗ്ദാനം ചെയ്തുവെന്ന് നോറ മൊഴി നല്‍കി. അയാളുടെ കാമുകിയാകണം എന്നതായിരുന്നു നിബന്ധന എന്നും നോറ മൊഴി നല്‍കിയിരുന്നു.
അതേ സമയം സുകേഷിന്‍റെ കൂട്ടാളിയായിരുന്ന പിങ്കി ഇറാനിയാണ് തന്നെ സുകേഷിന് പരിചയപ്പെടുത്തിയത് എന്നാണ് ജാക്വിലിന്‍ കോടതിയില്‍ പറഞ്ഞത്. സുകേഷ് കേന്ദ്ര സര്‍ക്കാറിനെ ഉയര്‍ന്ന ജീവനക്കാരനാണ് എന്നാണ് പിങ്കി പറഞ്ഞത്. എന്നാല്‍ ഇയാള്‍ തട്ടിപ്പുകാരനാണ് എന്ന് പിങ്കിക്ക് അറിയാമായിരുന്നു. അവര്‍ തന്നെ ചതിച്ചതാണെന്ന് ജാക്വിലിന്‍ പറയുന്നു.
പിന്നീട് അടുത്തപ്പോള്‍ നിരന്തരം സുകേഷ് തന്നോട് നുണകള്‍ പറഞ്ഞതായി ജാക്വിലിന്‍ പറയുന്നു. താന്‍ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരുമകനാണ് എന്ന് പറഞ്ഞു. സണ്‍ ടിവിയുടെ ഉടമയാണെന്നും പറഞ്ഞു. ജാക്വിലിന്‍ കൂടുതല്‍ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞു. സണ്‍ ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ അവസരം നല്‍കാം എന്നും ഇയാള്‍ പറഞ്ഞതായി ജാക്വിലിന്‍ പറയുന്നു.
അയാളുമായുള്ള ബന്ധം എന്‍റെ ജീവിതം നരകതുല്യമാക്കി: ജാക്വിലിന്‍ ഫെര്‍ണാണ്ടസ്
ജാക്വലിൻ ഫെർണാണ്ടസിനെതിരെ മാനനഷ്ടക്കേസ് കൊടുത്ത് നോറ ഫത്തേഹി