ലീഗ് അംഗത്വ പട്ടികയില്‍ ഷാരൂഖും, മമ്മൂട്ടിയും, ആസിഫും, മിയ ഖലീഫയും; സൈബര്‍ ആക്രമണമെന്ന് ലീഗ് വിശദീകരണം

നേരത്തെ തിരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡിലാണ് മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ പിഴവ് സംഭവിച്ചത്. 

muslim league clims cyber attack after mammootty among actors in membership roll

തിരുവനന്തപുരം: മുസ്ലീം ലീഗിന്‍റെ അംഗത്വത്തിൽ മമ്മൂട്ടിയുടെയും ഷാറൂഖ് ഖാന്‍റെയും അടക്കം പേരുകൾ വന്നത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ലീഗ്.മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനായി ഉപയോഗിച്ച ആപ്പ് ദുരുപയോഗം ചെയ്തുവെന്നാണ് ലീഗ് പറയുന്നത്. 

തിരുവനന്തപുരം ജില്ലയിലെ അംഗത്വപട്ടികയിലാണ് മമ്മൂട്ടിയും ഷാറുഖും ആസിഫ് അലിയും മിയ ഖലീഫയും ഇടം പിടിച്ചത്. നടന്നത് സൈബർ ആക്രമണമാണെന്ന് മുസ്ലീം ലീഗ് നേതൃത്വം പറയുന്നത്. അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാനുള്ള ശ്രമമെന്നാണ് സംഭവത്തിനെതിരെ ഉയരുന്ന. സംഭവത്തില്‍ മുസ്ലീംലീഗ് അന്വേഷണം തുടങ്ങി.

നേരത്തെ തിരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡിലാണ് മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ പിഴവ് സംഭവിച്ചത്. ഡിസംബര്‍ 31നാണ് മുസ്ലീംലീഗ് അംഗത്വ വിതരണം അവസാനിച്ചത്.  വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം വിതരണം ചെയ്യാനാണ് ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ അംഗത്വം എടുക്കുന്നവരുടെ പേരും ആധാര്‍ നമ്പരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പരും ഫോണ്‍ നമ്പരും നിര്‍ദ്ദിഷ്ഠ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദേശിച്ചു.  ഇതിനായി ഒരോ വാര്‍ഡിനും സൈറ്റ് അഡ്രസും പാസ്വേര്‍ഡും നല്‍കിയിരുന്നു. അംഗത്വ വിതരണത്തിന് ശേഷം  കോഴിക്കോട്ടുള്ള ഐ ടി കോര്‍ഡിനേറ്റര്‍മാരാണ് ഇത് തുറന്ന് പരിശോധിച്ചത്. 

ഇങ്ങനെ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് 'ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും' ഒക്കെ ലീഗില്‍ അംഗത്വം നേടിയത് മനസിലായത്. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വ വിതരണം നടത്തിയത് എന്നാണ് ലീഗ് പറയുന്നത്. 

ഡിസംബര്‍ 31 അവസാനിച്ച ലീഗ് അംഗത്വ വിതരണത്തില്‍, മുസ്ലീം ലീഗില്‍ തിരുവനന്തപുരത്ത് 59,551 പേര്‍ അംഗമായി എന്നാണ് പാര്‍ട്ടി പറയുന്നത്. സംസ്ഥാനത്ത് ലീഗിന്റെ അംഗ സംഖ്യ 24.33 ലക്ഷമെന്നാണ് പുതിയ കണക്ക്. 2016നേക്കാള്‍ 2.33 ലക്ഷം അംഗങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അംഗങ്ങളില്‍ പകുതിയില്‍ ഏറെയും സ്ത്രീകളാണെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. 

മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ ഷാരൂഖും, മമ്മൂട്ടിയും, ആസിഫും, മിയ ഖലീഫയും.!

'കലോത്സവത്തിലെ സ്വാഗതഗാനം;' കലാകാരനെ കരിമ്പട്ടികയില്‍ പെടുത്തണം, കലാപശ്രമത്തിന് കേസെടുക്കണം'; എൽ.ജെ.ഡി

Latest Videos
Follow Us:
Download App:
  • android
  • ios