Mohanlal : 'അങ്ങനെ ഈ പകലും സാർത്ഥകമായി'; പിതൃദിനത്തിൽ മധുവിനൊപ്പം മോഹൻലാൽ
തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാനായത് ഒരു സുകൃത നിയോഗമാണെന്നും മോഹൻലാൽ കുറിച്ചു.
പിതൃദിനത്തിൽ നടൻ മധുവിനെ കണ്ട സന്തോഷം പങ്കുവച്ച് മോഹൻലാൽ(Mohanlal). സ്ക്രീനിൽ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സാറെന്നും ജീവിതത്തിലും തനിക്ക് പിതൃതുല്യനാണ് അദ്ദേഹമെന്നും മോഹൻലാൽ കുറിക്കുന്നു. തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാനായത് ഒരു സുകൃത നിയോഗമാണെന്നും മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ വാക്കുകൾ
സ്ക്രീനിൽ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സർ. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തിൽ ഗുരുതുല്യനും. ഇന്ന് ഈ പിതൃ ദിനത്തിൽ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാർത്ഥകമായി.
ഷിബു ബേബി ജോണിന്റെ നിർമാണത്തിൽ ആദ്യ സിനിമ; നായകനായി മോഹൻലാൽ
കഴിഞ്ഞ ദിവസമാണ് സിനിമാ നിർമാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണെന്ന് മുൻമന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ അറിയിച്ചത്. ജോൺ ആന്റ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. നടൻ മോഹൻലാൽ(Mohanlal) ആണ് കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തത്. ഇപ്പോഴിതാ ഷിബു ബേബി ജോണിന്റെ ആദ്യ നിർമാണ സംരംഭത്തിൽ നായകനായി എത്തുന്നത് താനാണെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്.
‘ഒറ്റ പൈസ ഞാൻ തരില്ല കാരണം ഞാൻ ആരാധകനല്ല..’; അച്ഛനെക്കുറിച്ച് ബാലചന്ദ്ര മേനോൻ
യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിൻ്റെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരുമെന്ന് മോഹൻലാൽ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. മോഹൻലാലിന്റെ 353മത്തെ ചിത്രം കൂടിയായിരിക്കും ഇത്.