Barroz : ക്യാമറയ്ക്കു പിന്നിലെ സ്റ്റൈലിഷ് മോഹന്‍ലാല്‍; ബറോസ് ലൊക്കേഷന്‍ ക്ലിക്ക്

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

mohanlal barroz location click aneesh upaasana

മോഹന്‍ലാല്‍ (Mohanlal) സംവിധായകനായി അരങ്ങേറുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ് (Barroz). സംവിധാനത്തിനൊപ്പം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ഭൂതത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ചും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ബറോസിലെ കഥാപാത്രത്തിനായി താടി വളര്‍ത്തി മുടി കളഞ്ഞ ഗെറ്റപ്പിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. സ്റ്റൈലിഷ് ലുക്കിലുള്ള അദ്ദേഹത്തിന്‍റെ പല ലൊക്കേഷന്‍ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ പുതിയൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തിരിക്കുകയാണ് മോഹന്‍ലാല്‍.

സ്റ്റൈലിഷ് തൊപ്പിയും സണ്‍ ഗ്ലാസും വച്ച് ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത  ജിജോയുടെ കഥയെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൊവിഡിനെത്തുടര്‍ന്നുണ്ടായ ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടതിനെത്തുടര്‍ന്ന് കണ്ടിന്യുവിറ്റി പ്രശ്‍നങ്ങള്‍ ഉള്‍പ്പെടെ ചിത്രം നേരിട്ടിരുന്നു. 

ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടത്. ഇതുവരെ ഒരു ചിത്രത്തിലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഗെറ്റപ്പിലായിരുന്നു ഫസ്റ്റഅ ലുക്ക് പോസ്റ്ററില്‍ മോഹന്‍ലാല്‍. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലായിരുന്നു ബറോസ് ആയി മോഹന്‍ലാല്‍. 
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'അന്താക്ഷരി'; ഒടിടി റിലീസ് ഉടന്‍

അതേസമയം മോഹൻലാല്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാ'ണ്. തിയറ്ററുകളില്‍ മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മികച്ച മാസ് എന്റര്‍ടെയ്‍നറാണ് ചിത്രമെന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ഒരു കംപ്ലീഷ് മോഹൻലാല്‍ ഷോയാണ് ചിത്രം. ലോകമാകമാനം 2700 സ്‍ക്രീനുകളിലാണ് 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' റിലീസ് ചെയ്‍തത്.

ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നു. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

Latest Videos
Follow Us:
Download App:
  • android
  • ios