‘ഹൈറേഞ്ചിലെ ഏലക്കാടുകൾ പൂക്കുന്നത് നീലയും വെള്ളയും കളറിലായിരിക്കും’; മിഥുന് എംഎം മണിയുടെ മറുപടി
28 വർഷത്തിനുശേഷമാണ് അർജന്റീന ഒരു പ്രധാന ടൂർണമെന്റിൽ കിരീടം നേടുന്നത്.
കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയുടെ വിജയം ആഘോഷമാക്കുകയാണ് ഫുട്ബോൾ പ്രേമികൾ. മുൻ മന്ത്രി എംഎം മണിയും അർജന്റീനയുടെ വിജയത്തിൽ പങ്കുകൊണ്ടിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പോസ്റ്റിന് സംവിധായകൻ മിഥുൻ മാനുവൽ നൽകിയ കമന്റും അതിനുള്ള മറുപടിയുമാണ് വൈറലായിരിക്കുന്നത്.
‘നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും. അല്ല പിന്നെ’ എന്ന് എംഎം മണി മത്സരത്തെ വിലയിരുത്തികൊണ്ട് പങ്കുവെച്ച പോസ്റ്റിന് താഴെ മിഥുൻ മാനുവൽ തോമസ് ”ദതാണ്’ എന്ന കമന്റ് പങ്കുവെച്ചു. പിന്നാലെ എംഎം മണിയുടെ രസകരമായ മറുപടിയും എത്തി.
‘ഇനി ഹൈറേഞ്ചിലെ ഏലക്കാടുകൾ പൂക്കുന്നത് നീലയും വെള്ളയും കളറിൽ ആയിരിക്കും പിപി ശശി’ എന്നാണ് എംഎം മണിയുടെ മറുപടി. മിഥുന് പുറമെ നിരവധിപ്പേർ എംഎം മണിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. മിക്കവർക്കും അദ്ദേഹം രസകരങ്ങളായ മറുപടികളും നൽകിയിട്ടുണ്ട്.
28 വർഷത്തിനുശേഷമാണ് അർജന്റീന ഒരു പ്രധാന ടൂർണമെന്റിൽ കിരീടം നേടുന്നത്. 1993ലെ കോപ്പയിലാണ് ഇതിന് മുമ്പ് അർജന്റീന കിരീടം നേടിയത്. ബ്രസീലിലെ മാറക്കാനയിൽ നടന്ന ഫൈനലിൽ എയ്ഞ്ചൽ ഡി മരിയ ആദ്യ പകുതിയിൽ നേടിയ ഗോളിനാണ് അർജന്റീന കോപ്പ കിരീടം സ്വന്തമാക്കിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona