കംഫര്‍ട്ടായിരിക്കുമ്പോഴേ അഭിനയം ശരിയാവുകയുള്ളു : പിന്മാറ്റ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി സ്‌നേഹ

ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ മറിമായത്തിലൂടെയായിരുന്നു ഇരുവരും മലയാളികള്‍ക്ക് പ്രിയങ്കരരാകുന്നത്.

marimayam fame sneha sreekumar open up her secrets about serial quitting

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരജോഡികളാണ് സ്‌നേഹയും ശ്രീകുമാറും (Sneha sreekumar). ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ മറിമായം (Marimayam) എന്ന ഷോയിലൂടെയായിരുന്നു ഇരുവരും മലയാളികള്‍ക്ക് പ്രിയങ്കരരാകുന്നത്. ഇരുവരും ജീവിതത്തില്‍ ഒന്നിച്ചപ്പോഴും ഇരുകയ്യോടെയുമായിരുന്നു പ്രേക്ഷകര്‍ സ്വീകരിച്ചത്. മറിമായം കൂടാതെ നിരവധി ചാനലുകളിലെ ഷോകളിലും ഇരുവരേയും ഒന്നിച്ചും അല്ലാതേയും കാണാമായിരുന്നു. ചക്കപ്പഴം (Chakkappazham) എന്ന പരമ്പരയിലെ ഉത്തമനായി തകര്‍ത്തഭിനയിച്ച ശ്രീകുമാര്‍ പെട്ടന്ന് പിന്മാറുകയായിരുന്നു. അതുപോലെതന്നെ അളിയന്‍ വെര്‍സസ് അളിയന്‍ (aliyan vs aliyan) എന്ന ഷോയില്‍ നിന്ന് സ്‌നേഹയും പിന്മാറിയിരുന്നു. കൂടാതെ ഉപ്പും മുളകും, മറിമായം തുടങ്ങിയ ഷോകളില്‍ നിന്നുമെല്ലാം ഇരുവരും മാറി. അതുകൊണ്ടുതന്നെ ഇരുവരോടുമുള്ള പ്രേക്ഷകരുടെ ആദ്യചോദ്യം എന്താണ് ഇവിടെനിന്നുമെല്ലാം പിന്മാറാനുള്ള കാരണം എന്നായിരുന്നു.

കഴിഞ്ഞദിവസം സ്‌നേഹ ചെയ്ത ചോദ്യോത്തര സെഷനിലും ആളുകള്‍ അധികവും ചോദിച്ചതും ഈ പിന്മാറ്റങ്ങളെ കുറിച്ചായിരുന്നു. എന്താണ് ശ്രീകുമാര്‍ ചക്കപ്പഴത്തില്‍ നിന്നും മാറാനുള്ള കാരണം എന്ന ചോദ്യത്തിന്, അതിന്റെ ഉത്തരം പറയേണ്ടത് ശ്രീകുമാറാണെന്നും, പക്ഷെ ശ്രീ ഇപ്പോഴിവിടില്ലാത്തതുകൊണ്ട്, ശ്രീ വരുമ്പോള്‍ ഒരു വീഡിയോ ചെയ്യാം എന്നുമാണ് സ്‌നേഹ പറയുന്നത്. ചക്കപ്പഴത്തില്‍ നിന്നും പിന്മാറാനുള്ള കാരണം ഡയറക്ടറുമായുള്ള ചെറിയ പ്രശ്‌നമാണെന്ന് ശ്രീകുമാര്‍ മുന്നേതന്നെ പറഞ്ഞിരുന്നെങ്കിലും, എന്താണ് ശരിക്കുള്ള പ്രശ്‌നമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

കൂടാതെ അളിയന്‍ വെര്‍സസ് അളിയന്‍ എന്ന ഷേയില്‍നിന്നും സ്‌നേഹ എന്താണ് പിന്മാറിയതെന്ന് ആരാധകര്‍ ചോദിക്കുമ്പോള്‍, 'നമ്മളൊരു പ്രോഗ്രാം ഏറ്റെടുക്കുമ്പോള്‍, അതിനൊരു എഗ്രിമെന്റ് ഉണ്ടാകും. ആ എഗ്രിമെന്റ് കഴിഞ്ഞതുകൊണ്ടാണ് ഞാന്‍ അളിയന്‍ വെര്‍സസ് അളിയനില്‍നിന്നും പിന്മാറിയത്. ഇത് കേള്‍ക്കുമ്പോള്‍ വരുന്ന അടുത്ത ചോദ്യം, എഗ്രിമെന്റ് പുതുക്കാമായിരുന്നില്ലേ എന്നതാണ്. നമ്മള്‍ ചെയ്യുന്നത് നമ്മുടെ ജോലിയാണ് എന്നതെല്ലാം ശരിയാണ്. പക്ഷെ, നമ്മുടെ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഒരു സാഹചര്യത്തില്‍ മാത്രമേ അത് വര്‍ക്കൗട്ട് ആകുകയുള്ളു. അങ്ങനെ ഞങ്ങളുടെ കംഫര്‍ട്ടും നഷ്ടപ്പെട്ടു, എഗ്രിമെന്റും അവസാനിച്ചപ്പോഴാണ് അതില്‍നിന്നും മാറുന്നത്.' എന്നാണ് സ്‌നേഹ പറയുന്നത്.

കൂടാതെ മറ്റ് പല ചോദ്യങ്ങളും സ്‌നേഹയോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. ചേച്ചിയുടെ ചിരി ഇങ്ങനെ തന്നെയാണോ, വാട്‌സാപ്പ് നമ്പര്‍ തരാമോ തുടങ്ങി പല ചോദ്യങ്ങളും ആളുകള്‍ ചോദിക്കുമ്പോള്‍, എല്ലാത്തിനും രസകരമായ മറുപടിയാണ് സ്‌നേഹ കൊടുക്കുന്നത്. എങ്ങനെയാണ് അഭിനയത്തിലേക്ക് എത്തിയത് എന്ന ചോദ്യത്തിന്, 'നാടകങ്ങള്‍ ചെയ്തിരുന്നു, ഞാന്‍ എം.എ തിയേറ്ററും, എം.ഫില്‍ പെര്‍ഫോമിംഗ് ആര്‍ട്‌സുമായിരുന്നു. അപ്പോള്‍ നാടകങ്ങല്‍ ഒരുപാട് അഭിനയിക്കേണ്ടിയിരുന്നു. എങ്ങനെ ടെലിവിഷഷന്‍ മേഖലയിലേക്ക് എത്തി എന്ന് ചോദിക്കുമ്പോള്‍ എം.ഫില്‍ ചെയ്തത് എം.ജി യൂണിവേഴ്‌സിറ്റി ക്യാംപസിലായിരുന്നു. അവിടെയാണ് നമ്മുടെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയും പഠിച്ചിരുന്നത്, സിദ്ധുവാണ് എന്നോട് മറിമായത്തിലേക്ക് ഒരാളെ വേണമെന്നും മറ്റും പറയുന്നത്.' എന്നാണ്.

ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കളെ പറ്റിയും ആളുകള്‍ ചോദിക്കുന്നുണ്ട്. 'ഞാന്‍ അഭിനയത്തിലേക്ക് എത്തുന്നതിന് മുന്നേയുള്ള സുഹൃത്താണ് സുരഭി ലക്ഷ്മി. സുരഭിയും ഞാനും ഒരേ കോളേജില്, ഒരേ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരാണ്. അതുകൊണ്ട് ആ ഒരു ബന്ധം ഇപ്പോഴും നന്നായിട്ടുണ്ട്. അതുപോലെതന്നെ സ്വാസിക വിജയ്. സ്വാസികയേയും മുന്നേതന്നെ അറിയാം. അല്ലാതേയും സുഹൃത്തുക്കളുണ്ട്. അശ്വതി ശ്രീകാന്തിനേയും ഷോകളിലൂടെ കുറച്ചായിട്ട് അറിയാം. പക്ഷെ ചക്കപ്പഴത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ അടുത്തു. ശ്രീകുമാര്‍ അധികം സംസാരിക്കാത്ത ആളായതുകൊണ്ട് അശ്വതിയുമായി കൂടുതല്‍ അടുത്തതും, വിശേഷങ്ങള്‍ പങ്കുവച്ചതുമെല്ലാം ഞാനായിരുന്നു. ആ സുഹൃദ്ബന്ധം ഇപ്പോഴും സൂക്ഷിക്കുന്നുമുണ്ട്.

വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios