"ഇത് അടിപൊളി വീട്": ഒരു വീട് വെച്ചതിന്റെ വിശേഷങ്ങളുമായി മഞ്ജു പത്രോസ്
വീട്ടിലെ ഓരോ കാര്യങ്ങള്‍ക്കും മഞ്ജുവിന് അഭിപ്രായം ഉണ്ടായിരുന്നു. കണ്‍സ്ട്രക്ഷനിലും ഇന്റീരിയലിലും എല്ലാം മഞ്ജുവും ഇടപെട്ടു. പലരും സഹായിച്ചു. സാമ്പത്തികമായി സഹായിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട്.
കൊച്ചി: സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു. പുതിയ വീടിന്റെ പാല് കാച്ചൽ കഴിഞ്ഞുവെങ്കിലും വീടിന്റെ വിശേഷങ്ങൾ താരം വിശദമായി പങ്കുവെച്ചിരുന്നില്ല.
ഇപ്പോഴിതാ തന്റെ വീട് വീടായത് എങ്ങനെയാണെന്ന് മഞ്ജു പത്രോസ് പുതിയ യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞിരിക്കുയാണ്. ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജു പത്രോസ് തന്റെ പുതിയ വീട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ചത്. വീട്ടിലേക്ക് വാങ്ങിയതും ചെയ്തതുമായ ഓരോ കാര്യങ്ങളിലും മഞ്ജുവിന്റെ കഷ്ടപ്പാടിന്റെയും ആഗ്രഹത്തിന്റെയും കഥയുണ്ട്. കണ്ട് നില്‍ക്കുന്നവരെയും ഇമോഷണലാക്കുന്ന വിധമാണ് മഞ്ജുവിന്റെ ഹോം ടൂര്‍.
വീട്ടിലെ ഓരോ കാര്യങ്ങള്‍ക്കും മഞ്ജുവിന് അഭിപ്രായം ഉണ്ടായിരുന്നു. കണ്‍സ്ട്രക്ഷനിലും ഇന്റീരിയലിലും എല്ലാം മഞ്ജുവും ഇടപെട്ടു. പലരും സഹായിച്ചു. സാമ്പത്തികമായി സഹായിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട്. വീട്ടിലെ ഓരോ കല്ലും മണ്ണും എന്റെ കഷ്ടപ്പാടാണ് എന്ന് മഞ്ജു പറയുമ്പോള്‍ അതില്‍ ഒരു അഭിമാനമുണ്ട്.
വാടക വീട്ടിലെ ഹോളില്‍ ആണ് മകന് ഉറങ്ങാറുണ്ടായിരുന്നത്. ഇന്ന് അവന് അമ്മ ഗുഡ് നൈറ്റ് എന്ന് പറഞ്ഞ് സ്വന്തം മുറിയില്‍ കയറി കതക് അടക്കുമ്പോള്‍ എനിക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഈ വീട് എന്റെ സ്വപ്നമാണ്. കടവും ലോണും ഒക്കെ വാങ്ങിയാണ് അത് പൂര്‍ത്തിയാക്കിയത്. അത് എത്രയാണ് എന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷെ അത് തീര്‍ക്കാനുള്ള ഓട്ടമായിരിയ്ക്കും ഇനി എന്നാണ് പുതിയ വീടിനെ കുറിച്ച് മഞ്ജു പത്രോസ് പറയുന്നത്.
ഇതിനിടയിൽ ഹൗസ് വാമിങ്ങിനു ലഭിച്ച ഗിഫ്റ്റുകളും താരം കാണിക്കുന്നുണ്ട്. സുഹൃത്തുക്കള്‍ ടിവിയായും വാഷിങ് മെഷിനായും മറ്റ് പല സാധനങ്ങളും സമ്മാനമായി നല്കി. ഫ്രിഡ്ജ് ആണ് നടന് സിദ്ദിഖ് നല്‍കിയത്.
'സങ്കല്പത്തിലെ ആളെ കിട്ടാത്തതുകൊണ്ട് ഇപ്പോഴും സിംഗിൾ', പണ്ട് പറഞ്ഞ ആഗ്രഹത്തെ കുറിച്ച് ആർദ്ര ദാസ്
'അവന് കുടുംബത്തില്‍ കയറിക്കളിച്ചു, വെറുതെവിട്ടില്ല'; വിഷ്ണുവിനെതിരെ തുറന്ന് പറഞ്ഞ് ദേവു