പുറത്ത് ദേഷ്യം കാണിക്കുമെങ്കിലും അഞ്ജലിയെ പിരിഞ്ഞിരിക്കാന്‍ ശിവന് പറ്റില്ല: 'സാന്ത്വനം' റിവ്യൂ

സഹോദരന്മാരുടെ സ്നേഹവും അവരുടെ കുടുംബത്തിലെ കൊച്ചുകൊച്ചു നിമിഷങ്ങളും പറഞ്ഞുപോകുന്ന പരമ്പരയാണ് സാന്ത്വനം. 

malayalam miniscreen asianet serial santhwanam episode review

ഹോദരന്മാരുടെ സ്നേഹവും അവരുടെ കുടുംബത്തിലെ കൊച്ചുകൊച്ചു നിമിഷങ്ങളും പറഞ്ഞുപോകുന്ന പരമ്പരയാണ് സാന്ത്വനം. മനോഹരമായ കുടുംബകഥ പറഞ്ഞുപോയിരുന്ന പരമ്പര, പെട്ടന്നുതന്നെ സീരിയസായ വിഷയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ ആരാധകര്‍ ഒന്ന് ഞെട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ആരാധകരുടെ മനസ്സിലുള്ളതുപോലെതന്നെ മനോഹരമായ മുഹൂര്‍ത്തങ്ങളിലേക്കാണ് പരമ്പര തിരികെയെത്തുന്നത്. പരമ്പരയില്‍ ആരാധകരെ പിടിച്ചിരുത്തുന്ന ജോഡികള്‍ ശിവനും അഞ്ജലിയുമാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. കഥാപാത്രങ്ങളുടെ ഇഴുകിച്ചേരല്‍ ശിവാഞ്ജലിയില്‍ പ്രകടമാണ്.

പരസ്പരം സംസാരിക്കുമ്പോഴും മറ്റും ദേഷ്യം കാണിക്കുമെങ്കിലും ശിവന്റെയുള്ളില്‍ അഞ്ജലിയോടുള്ള സ്‌നേഹമാണെന്ന് ആരാധകര്‍ക്ക് അറിയാമായിരുന്നു. അത് സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍. അഞ്ജലിയുടെ അമ്മയ്ക്ക് വയ്യാതെയായതിനെത്തുടര്‍ന്ന് അഞ്ജലിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാന്‍ അച്ഛന്‍ ശങ്കരന്‍ എത്തിയിരുന്നു. എന്നാല്‍ ശിവേട്ടനോട് ചോദിച്ചിട്ട് നാളെ വരാമെന്നാണ് അഞ്ജലി അച്ഛനോട് പറയുന്നത്. അമ്മയ്ക്ക് വയ്യാത്തതിനാല്‍ പത്തുദിവസം അഞ്ജലി വീട്ടില്‍ പോയി നില്‍ക്കട്ടെയെന്ന് എല്ലാവരും ഒന്നിച്ച് പറയുമ്പോഴാണ് ശിവന്റെ പ്രതികരണം എല്ലാവരേയും ഞെട്ടിക്കുന്നത്.

പത്ത് ദിവസം ആവശ്യമാണോ, രണ്ട് ദിവസം നിന്നിട്ട് തിരികെ വന്നൂടെയെന്നാണ് ശിവന്‍ ശങ്കരനോട് ചോദിക്കുന്നത്. ചോദ്യം കേട്ട് ശങ്കരന്‍ എന്താണ് കാര്യമെന്നറിയാതെ നില്‍ക്കുമ്പോള്‍, ശിവന്റെ ഏട്ടത്തിയമ്മമാര്‍ക്ക് കാര്യം മനസ്സിലാകുന്നുണ്ട്. അവള്‍ അവളുടെ അമ്മയുടെയടുത്ത് പത്ത് ദിവസം നില്‍ക്കട്ടെ, അതിനെന്തിനാണ് നീ പേടിക്കുന്നതെന്നാണ് ഏട്ടത്തിമാര്‍ ശിവനോട് ചോദിക്കുന്നത്.

ശിവന്‍ അഞ്ജലിയോടുള്ള സ്‌നേഹം കൊണ്ടാണ് അവിടെ കുറേ ദിവസം നില്‍ക്കേണ്ടതുണ്ടോ എന്ന് ചോദിക്കുന്നതെങ്കിലും, അഞ്ജലിയുടെ വീട്ടിലും പേടിക്കേണ്ടതായ ചിലതുണ്ട്. അഞ്ജലിയുടെ അമ്മയും ചിറ്റയുംകൂടെ വീട്ടിലേക്ക് വരുന്ന അഞ്ജലിയെ തിരിച്ചയക്കാതിരിക്കാനുള്ള പണികളാണ് ആലോചിക്കുന്നത്. വിദ്യാഭ്യാസമില്ലാത്ത, സര്‍ക്കാര്‍ ജോലിയില്ലാത്ത, മുന്‍കോപക്കാരനായ ഒരാളുടെകൂടെ അഞ്ജലിയെ ഇനിയും ജീവിക്കാന്‍ അനുവദിക്കരുതെന്നാണ് അവരുടെ ഭാഷ്യം. അഞ്ജലിയെ തിരികെ കൊണ്ടുവന്ന് നല്ല നിലയില്‍ മറ്റൊരാളെ വിവാഹം കഴിപ്പിക്കാനുള്ള ഉദ്ദേശമാണ് അമ്മയ്ക്കും ചിറ്റയ്ക്കും.

വിദ്യഭ്യാസം കുറഞ്ഞ, വസ്ത്രധാരണ സംസ്‌ക്കാരം എന്നിവ മറ്റൊരു തരത്തിലായ ശിവനെ വിവാഹം കഴിക്കുന്നതിനോട് അഞ്ജലിക്ക് പണ്ട് എതിര്‍പ്പായിരുന്നു. എന്നാല്‍ ശിവനില്ലാതെ മുന്നോട്ടുള്ള ജീവിതം അഞ്ജലിക്ക് ഇനി കഴിയുമെന്ന് ആരാധകര്‍ക്ക് തോന്നുന്നില്ല. അഞ്ജലിയെ പിരിഞ്ഞിരിക്കാന്‍ ശിവന് കഴിയുമോ, കഴിഞ്ഞാല്‍ത്തന്നെ എത്രദിവസം കഴിയും എന്നതെല്ലാമാണ് പരമ്പരയുടെ ആരാധകരെ ആകാംക്ഷയിലാക്കുന്നത്. റൊമാന്റിക്കായിട്ടുള്ള എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios