Santhwanam Serial : 'രാജലക്ഷ്‍മി'യുടെ കുതന്ത്രങ്ങളില്‍ കലി കയറി 'ഹരികൃഷ്‍ണന്‍', 'സാന്ത്വനം' റിവ്യു
ഏത് വിധേനയും അപര്‍ണ്ണയേയും 'സാന്ത്വനം' വീട്ടുകാരേയും തമ്മില്‍ തെറ്റിക്കണമെന്നും പറഞ്ഞാണ് 'തമ്പി' 'രാജലക്ഷ്‍മി'യെ 'സാന്ത്വന'ത്തിലേക്ക് അയക്കുന്നത്. അത് അക്ഷരം പ്രതി അനുസരിക്കുന്ന 'രാജലക്ഷ്‍മി' സാന്ത്വനത്തില്‍ പല കോലാഹലങ്ങളും കാട്ടുന്നുണ്ട്.
മലയാളിയുടെ പ്രിയ സീരിയലാണ് 'സാന്ത്വനം' (Santhwanam). കുടുംബ ബന്ധങ്ങളുടെ ആഴം പറഞ്ഞ് മലയാളിയുടെ ഹൃദയത്തിലേറിയ 'സാന്ത്വനം' റേറ്റിംഗിലും മുന്നിലാണ്. 'കൃഷ്‍ണ സ്റ്റോഴ്‌സ്' എന്ന പലചരക്ക് കട നടത്തുന്ന 'സാന്ത്വനം' കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്‌ക്രീനിലേക്ക് മനോഹരമായി പറിച്ചുനടാന്‍ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. അതുതന്നെയാണ് പരമ്പരയെ ആരാധകര്‍ ഹൃദയത്തിലേറ്റാനുള്ള കാരണവും.
പരമ്പരയിലെ 'ഹരി' (Harikrishnan) എന്ന കഥാപാത്രത്തിന്റെ വിവാഹം കുറച്ച് കലുഷിതമായ സാഹചര്യത്തിലായിരുന്നു. നാട്ടിലെ വലിയ പണക്കാനായ 'തമ്പി'യുടെ മകളായ 'അപര്‍ണ'യെയാണ് 'ഹരി' പ്രണയിച്ച് വിവാഹം കഴിച്ചത്. ആ കാരണത്താല്‍ വീട്ടില്‍ നിന്നും അകറ്റപ്പെടുന്ന 'അപര്‍ണ'യെ, 'തമ്പി' വീണ്ടും വീട്ടിലേക്ക് വിളിക്കുന്നത് മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോഴായിരുന്നു. ഇരുവര്‍ക്കും നിരവധി സമ്മാനങ്ങള്‍ വാങ്ങിനല്‍കുന്ന 'തമ്പി' മകളേയും മരുമകനേയും തന്റെ വീട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, എല്ലാം തട്ടിയെറിഞ്ഞ് 'ഹരി' തിരികെ 'സാന്ത്വന'ത്തിലേക്ക് വരികയാണുണ്ടായത്. എങ്ങനെയെങ്കിലും മകളെ വീട്ടിലേക്ക് മടക്കി കൊണ്ടുവരാനായി 'തമ്പി' തന്റെ സഹോദരിയായ 'രാജലക്ഷ്‍മി'യെ 'സാന്ത്വന'ത്തിലേക്ക് അയക്കുകയാണ്.
ഏത് വിധേനയും 'അപര്‍ണ്ണ'യേയും 'സാന്ത്വനം' വീട്ടുകാരേയും തമ്മില്‍ തെറ്റിക്കണമെന്നും പറഞ്ഞാണ് 'തമ്പി' 'രാജലക്ഷ്‍മി'യെ സാന്ത്വനത്തിലേക്ക് അയക്കുന്നത്. അത് അക്ഷരംപ്രതി അനുസരിക്കുന്ന 'രാജലക്ഷ്‍മി' 'സാന്ത്വന'ത്തില്‍ പല കോലാഹലങ്ങളും കാട്ടുന്നുണ്ട്. 'സാന്ത്വനം' വീട് മോശമാണെന്ന് കൂടെകൂടെ പറയുക. വീട്ടിലെ പലരും 'അപര്‍ണ്ണ'യുടെ കുട്ടിയെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് പറയുക. വീട്ടിലേക്കും ഒന്നും വാങ്ങാന്‍ കഴിയാത്തവരാണ് വീട്ടിലുള്ളവര്‍ എന്ന് തോന്നിപ്പിക്കാന്‍, വീട്ടിലേക്ക് കിടക്കയും മറ്റും വാങ്ങുക എന്നതെല്ലാമാണ് 'രാജലക്ഷ്‍മി'യുടെ പണികള്‍. കൂടാതെ വീട്ടിലുള്ളവരെ കുത്തുവാക്കുകള്‍ പറഞ്ഞ് വിഷമിപ്പിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ 'രാജലക്ഷ്‍മി' എന്തെല്ലാം പറഞ്ഞിട്ടും, വിരുന്നുകാരിയെ സന്തോഷിപ്പിക്കാനാണ് സാന്ത്വനം വീട്ടുകാര്‍ ശ്രമിക്കുന്നത്.
വീട്ടിലേക്ക് 'രാജലക്ഷ്‍മി' കിടക്ക കൊണ്ടുവന്നപ്പോള്‍, വീട്ടിലെ ഇളയവനായ 'കണ്ണന്‍', അതില്‍ ഒന്ന് കയറി നോക്കുന്നുണ്ട്. ആദ്യമായി നല്ലൊരു കിടക്ക കണ്ടപ്പോള്‍ അതില്‍ പ്രായം മറന്നാണ് 'കണ്ണന്‍' സന്തോഷിക്കുന്നത്. എന്നാല്‍ ആ സമയത്ത്, 'രാജലക്ഷ്‍മി' വളരെ മോശമായാണ് സംസാരിക്കുന്നത്. ഇത്ര പ്രായമായില്ലേ, തലക്ക് കുഴപ്പമൊന്നും ഇല്ലല്ലോ, എന്നെല്ലാമാണ് അവര്‍ ചോദിക്കുന്നത്. അത് കേട്ട് സങ്കടപ്പെടുന്ന 'കണ്ണനെ' വീട്ടിലെ വല്ല്യേച്ചി 'ദേവി' സമാധാനിപ്പിക്കുന്നുമുണ്ട്. എന്നാല്‍ വീട്ടിലേക്ക് ഹരി എത്തുമ്പോള്‍ 'കണ്ണന്‍' കാര്യങ്ങളെല്ലാം 'ഹരി'യോട് പറയുന്നു. അതുകേട്ട് കലിപ്പിലായ 'ഹരി', തന്റെ ഭാര്യയുടെ ബന്ധുവാണല്ലോയെന്നും, വീട്ടിലെ വിരുന്നുകാരി ആണല്ലോയെന്നും മറന്ന് 'രാജലക്ഷ്‍മി'യെ ചീത്ത പറയുകയാണ്. വന്നതുമുതല്‍ നിങ്ങള്‍ ശ്രമിക്കുന്നത് ഞങ്ങള്‍ ഒരു രണ്ടാംകിട ആളുകളാണെന്ന് തെളിയിക്കാനും, ഞങ്ങളുടെ കയ്യില്‍ ഒരു പണവും ഇല്ലായെന്ന് തെളിയിക്കാനുമുള്ള കുതന്ത്രങ്ങളൊന്നും ഇനിയും ഇവിടെ വിലപ്പോകില്ലെന്നുമാണ് 'ഹരി' പറയുന്നത്. എന്നാല്‍ തന്റെ അപ്പച്ചി അങ്ങനെ കരുതിയല്ല ഓരോന്നും ചെയ്യുന്നതെന്നും, വെറുതെ അപ്പച്ചിയെ കുറ്റപ്പെടുത്തല്ലേയെന്നും 'അപര്‍ണ' പറയുന്നുമുണ്ട്. ഇത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടാക്കി 'അപര്‍ണ'യെ കൂട്ടിക്കൊണ്ട് പോകാനാണോ 'രാജലക്ഷ്‍മി' ശ്രമിക്കുന്നതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
തമിഴ് പരമ്പരയായ 'പാണ്ഡ്യന്‍ സ്റ്റോഴ്‍സിന്റെ' (Pandian Stores) റീമേക്കാണ് 'സാന്ത്വനം'. ഒരു പലചരക്ക് കട നടത്തുന്ന ജേഷ്ഠാനുജന്മാരുടെ കഥയാണ് പരമ്പര പറയുന്നത്. വീട്ടിലെ ജേഷ്‍ഠനായ 'ബാലചന്ദ്രനും' ഭാര്യയും കുട്ടികള്‍ വേണ്ടെന്നുവച്ച് അനിയന്മാരെ സ്വന്തം മക്കളായി വളര്‍ത്തുകയാണ്. അവരുടെ മനോഹരമായ ബന്ധങ്ങളും, കൂട്ടുകുടുംബത്തിലെ സന്തോഷമായ നിമിഷങ്ങളും മറ്റുമാണ് പരമ്പര മനോഹരമായാണ് സ്‌ക്രീനിലേക്ക് പകര്‍ത്തുന്നത്. വ്യത്യസ്‍തമായ പേരുകളില്‍ ഇന്ത്യയിലെ ഏഴോളം ഭാഷകളില്‍ പരമ്പര മികച്ച റേറ്റിംഗോടെ മുന്നോട്ട് പോകുന്നുണ്ട്.