'ആ പഴയ എന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു'; ചിത്രങ്ങൾ പങ്കുവച്ച് ഡെയ്സി
ഗെയിമും ടാസ്‌ക്കുമെല്ലാം നന്നായി കളിച്ചു എങ്കിലും പ്രേക്ഷക പിന്തുണ ഇല്ലാത്തതിനാലാണ് ഡെയ്‌സിക്ക് ബിഗ് ബോസില്‍ നിന്നും പുറത്തു പോകേണ്ടി വന്നത്.
പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത മത്സരാര്‍ഥിയായിട്ടാണ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഡെയ്‌സി ഡേവിഡ് ബിഗ് ബോസ് മലയാളം നാലാം സീസണിലേക്ക് എത്തിയത്. തുടക്കത്തില്‍ തന്നെ ശ്രദ്ധനേടിയ ഡെയ്സി ഷോയിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു. ഗെയിമും ടാസ്‌ക്കുമെല്ലാം നന്നായി കളിച്ചു എങ്കിലും പ്രേക്ഷക പിന്തുണ ഇല്ലാത്തതിനാലാണ് ഡെയ്‌സിക്ക് ഷേയില്‍ നിന്നും പുറത്തുപോകേണ്ടി വന്നത്. പുറത്തുവന്നതിന് ശേഷം ഫോട്ടോ ഷൂട്ടുകളും മറ്റുമായി തിരക്കിലാണ് താരം. സോഷ്യൽ മീഡിയയിലും സജീവമായ ഡെയ്സി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ പഴയ രൂപം നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവച്ചു കൊണ്ടുള്ള ഡെയ്സിയുടെ പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. 'ഏത് ഡ്രസ്സ് ധരിച്ചാലും അതിന് എല്ലാം ഞാൻ പൊട്ട് വയ്ക്കുമായിരുന്നു, ആ പഴയ എന്നെ എനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നു', എന്ന് പറഞ്ഞുകൊണ്ട് ആണ് ഡെയിസി ചിത്രങ്ങൾ പങ്കുവച്ചത്.
'അന്ന് ഞാന്‍ വളരെ അധികം ചിൽ ആയിരുന്നു. ഒന്നിനോടും എനിക്ക് ഉത്കണ്ഠ ഉണ്ടായിരുന്നില്ല. ചിന്തകൾ കൊണ്ട് സമുദ്രം വരച്ച് തീർത്ത ശാന്തയായ ഞാൻ. ലളിതമായ ജീവിതം എളുപ്പമാക്കിയ ഞാൻ, അമിതമായി ചിന്തിയ്ക്കുന്നതിന്റെയും വിശകലനം ചെയ്യുന്നതിന്റെയും തീവ്രത ഉണ്ടായിരുന്നെങ്കിൽ പോലും, ഏതൊരു സാഹചര്യത്തിന് മുൻപും എന്റെ മനസ്സിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നില്ല. ഏറ്റവും മോശമായ കാര്യം എന്താണെന്ന് വച്ചാൽ, എന്റെ പക്കൽ എത്ര മനോഹരമായ കാര്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് അത് നഷ്ടപ്പെടുവോളം ഞാൻ തിരിച്ചറിഞ്ഞില്ല എന്നതാണ്. ഇത്രയധികം മനോഹരമായ കാര്യം എങ്ങനെ നഷ്ടപ്പെട്ടു എന്ന് എനിക്ക് അറിയില്ല, അത് എങ്ങനെ തിരികെ ലഭിക്കും എന്നും എനിക്ക് അറിയില്ല', എന്നാണ് ഡെയ്സി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
ശാലിനി നായർ, സുചിത്ര നായർ, അപർണ തോമസ് തുടങ്ങി നിരവധി പേർ ഡെയ്സിയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ ഡെയ്സിയെ എങ്ങിനെ തിരികെ കിട്ടും എന്നായിരുന്നു സുചിത്രയുടെ ചോദ്യം. മനസ്സിലെ വിഷമത്തെ കുറിച്ച് അപർണയും ശാലിനിയും കമന്റ് ചെയ്തു. ബിഗ്ഗ് ബോസ്സ് ഷോയിലേക്ക് വരുമ്പോഴും ഡെയ്സിയ്ക്ക് മുടി ഉണ്ടായിരുന്നു. എലിമിനേറ്റ് ആയതിന് ശേഷമാണ് മുടി ബോയ്ക്കട്ട് ചെയ്ത് ഇന്ന് കാണുന്ന രൂപത്തിലായത്.
'മകനൊപ്പം ദുബൈയിലേക്ക്', യാത്രാ ഒരുക്കങ്ങൾ പങ്കുവെച്ച് സീരിയൽ താരം അനുശ്രീ