SANTHWANAM : 'അച്ചു'വിനെ കാണാനുള്ള തിടുക്കത്തില്‍ 'കണ്ണന്‍', സാന്ത്വനം റിവ്യു
'ബാലനും' 'ദേവിക്കു'മൊപ്പം തറവാടിനടുത്തുള്ള അമ്പലത്തിലെത്തുന്ന 'കണ്ണന്‍', യാദൃശ്ചികമായ ഒരു പെണ്‍കുട്ടിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍ താന്‍ ഇതുവരേയും കാണാത്ത തന്റെ മുറപ്പെണ്ണായിരുന്നു എന്ന് 'കണ്ണന്‍' അറിയുന്നത് വൈകിയാണ്.
കേരളക്കര ഒന്നാകെ പരമ്പര തരംഗത്തിലേക്ക് ചുവടുവച്ച പരമ്പരയാണ് 'സാന്ത്വനം' (Santhwanam serial)). കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ തിരക്കഥയെ റിയലിസ്റ്റിക്കായി സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലൂടെയാണ് പരമ്പര വിജയം നേടിയത്. കൂടാതെ സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും ആളുകള്‍ക്ക് ആഘോഷിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചു. 'ശിവാഞ്‍ജലി' (saivanjali) ജോഡിയുടെ ഫാന്‍ പവര്‍ സേഷ്യല്‍മീഡിയ ഒന്നാകെ തരംഗവുമാണ്. ഒരു പാന്‍ ഇന്ത്യന്‍ (മിക്കവാറും എല്ലാ ഭാഷകളിലുമുള്ള പരമ്പരയാണ് പാന്‍ ഇന്ത്യന്‍ പരമ്പര എന്നത്) പരമ്പരയാണ് സാന്ത്വനം. ഓരോ ഭാഷയിലും വ്യത്യസ്‍തമായ പേരുകളും കഥാപാത്രങ്ങളുമാണ് ഉള്ളതെങ്കിലും എല്ലായിടത്തും പരമ്പരയുടെ റേറ്റിംഗ് മുന്നില്‍ തന്നെയാണ്.
സ്‌നേഹത്തോടെ ജീവിതം നയിച്ച് മുന്നോട്ടുപോകുന്ന പരമ്പരയിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന ചിലരില്‍ നിന്നും നേരിടുന്ന വേദനകളും, അത് മാറ്റാനായി കുടുംബാംഗങ്ങള്‍ നേരിടുന്ന വെല്ലുവിളികളും, അതിനിടയിലും മറന്നുപോകാതെ കൊണ്ടുവരുന്ന ചെറിയ ചെറിയ മനോഹര നിമിങ്ങളുമാണ് പരമ്പരയെ മനോഹരമാക്കുന്നത്. 'ബാലന്‍', 'ദേവി' എന്നിവരുടെ സഹനത്തെയും, 'ശിവന്‍', 'അഞ്‍ലി' എന്നിവരുടെ പ്രണയത്തേയും 'ഹരി', 'അപര്‍ണ്ണ' എന്നിവരുടെ സാധാരണ ജീവിതത്തെയുമാണ് പരമ്പരയില്‍ പ്രധാനമായും വരച്ചിടുന്നത്. ഇവര്‍ക്കെല്ലാം തുല്യമായ പ്രാധാന്യമാണ് പരമ്പരയിലുള്ളതും.
'ബാലനും' 'ദേവിക്കു'മൊപ്പം തറവാടിനടുത്തുള്ള അമ്പലത്തിലെത്തുന്ന 'കണ്ണന്‍', യാദൃശ്ചികമായ ഒരു പെണ്‍കുട്ടിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍ താന്‍ ഇതുവരേയും കാണാത്ത തന്റെ മുറപ്പെണ്ണായിരുന്നു എന്ന് 'കണ്ണന്‍' അറിയുന്നത് വൈകിയാണ്. എന്നാല്‍ തന്റെ കുടുംബത്തോട് നിരന്തര ശത്രുതയിലായുള്ള 'ഭദ്രന്റെ' മകളാണ് 'കണ്ണന്‍' കണ്ടുമുട്ടിയ 'അച്ചു'. കാലങ്ങളായി 'ഭദ്രന്‍' 'സാന്ത്വനം' വീടുമായി ശത്രുതയിലാണ്. എന്നാല്‍ 'ഭദ്രന്റെ' ഭാര്യയായ 'സുധ' 'സാന്ത്വനം' വീടിനോട് ചെറിയൊരു അനുഭാവം പുലര്‍ത്തുന്നുമുണ്ട്. കൂടാതെ കഴിഞ്ഞദിവസം 'സാന്ത്വനം' വീട്ടിലേക്ക് എത്തിയ 'സുധ', 'ഭദ്രന്‍' പറഞ്ഞുകൊടുത്തതിനും അപ്പുറമുള്ള സ്‌നേഹ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയാണ് മടങ്ങുന്നതും. അതുകൊണ്ടുതന്നെ ഭദ്രനുമായുള്ള പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ പെട്ടനുതന്നെ തീര്‍ന്നേക്കാം. 'സുധ' 'സാന്ത്വന'ത്തില്‍ വന്നുപോകുമ്പോള്‍, എല്ലാവരേയും തന്റെ വീട്ടിലേക്കും ക്ഷണിക്കുന്നുണ്ട്. അപ്പോള്‍തന്നെ 'കണ്ണന്‍' ഓക്കെ പറയുന്നുമുണ്ട്. എന്താണ് അങ്ങനൊരു തീരുമാനം പെട്ടന്ന് പറഞ്ഞതെന്ന് 'ബാലന്‍' 'കണ്ണനോ'ട് ചോദിക്കുമ്പോള്‍, അപ്പച്ചി അങ്ങനെ പറയുമ്പോള്‍, ഇങ്ങനെ പറയേണ്ടതല്ലെ മര്യാദ എന്നാണ് 'കണ്ണന്‍' ചോദിക്കുന്നത്. എന്നാല്‍ എന്താണ് 'കണ്ണന്റെ' സ്വഭാവത്തില്‍ വന്ന പെട്ടനുള്ള കാര്യമെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് 'ബാലന്‍' 'കണ്ണനിട്ട്' എറിയുന്ന തരത്തിലുള്ള ചോദ്യം ചോദിച്ചതും.