Kudumbavilakku : 'സുമിത്ര'യുടെ ദുബായ് ബിസിനസ് നടക്കുമോ?, 'കുടുംബവിളക്ക്' റിവ്യു

'സുമിത്ര'യുടെ ദുബായിലേക്കുള്ള പോക്കാണ് ഇപ്പോള്‍ പരമ്പരയിലെ ചര്‍ച്ചാവിഷയം. 'സുമിത്രാസ്' എന്ന 'സുമിത്ര'യുടെ കമ്പനിയെ മുംബൈയിലുള്ള മറ്റൊരു കമ്പനി മുഖാന്തരം ഗള്‍ഫിലേക്കും വ്യാപിപ്പിക്കാനുള്ള ഓഫറുമായി വന്നത്, 'സുമിത്ര'യുടെ സുഹൃത്തായ 'രോഹിത്താ'ണ്.

Malayalam asianet top rated serial Kudumbavilakku latest episode review and storyline

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയിലൊന്നാണ് 'കുടുംബവിളക്ക്' (Kudumbavilakku). 'സുമിത്ര' (Sumithra) എന്ന സ്‍ത്രീയുടെ സംഭവബഹുലമായ കഥയാണ് പരമ്പരയില്‍ പറയുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച 'സുമിത്ര', ജീവിതത്തില്‍ തളരാതെ മുന്നോട്ട് കുതിക്കുകയായിരുന്നു. കൂടാതെ പലതരം പ്രശ്‌നങ്ങള്‍ വരുമ്പോഴെല്ലാം 'സുമിത്ര' കൂടുതല്‍ കൂടുതല്‍ കരുത്തുനേടുന്നു. അതുകൊണ്ടുതന്നെയാണ് 'കുടുംബവിളക്ക്' പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയത്. 'സുമിത്ര'യെ ഉപേക്ഷിക്കുന്ന സിദ്ധാര്‍ത്ഥ് മറ്റൊരു വിവാഹം കഴിക്കുന്നുണ്ട്. 'വേദിക' എന്ന പ്രശ്‌നക്കാരിയായ ഒരു സ്‍ത്രീയെയാണ് സിദ്ധാര്‍ത്ഥ് വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ 'സിദ്ധാര്‍ത്ഥി'ന്റെ ജീവിതം ദുഃസ്സഹമായി മാറുന്നുണ്ട്. എന്നാല്‍ ബിസിനസും മറ്റുമായി 'സുമിത്ര' ഉഷാറാവുകയായിരുന്നു. കൂടാതെ 'സിദ്ധാര്‍ത്ഥ്' 'വേദിക'യെ 'സുമിത്ര'യുമായി വിലയിരുന്നുമുണ്ട്. അതുകൊണ്ടുതന്നെ 'വേദിക'യും 'സുമിത്ര'യും തമ്മിലൊരു ശത്രുത ഉടലെടുക്കുന്നു. പ്രധാനമായും' വേദിക'യ്ക്കാണ് 'സുമിത്ര'യോട് പ്രശ്‌നങ്ങളുള്ളത്. ആ പ്രശ്‌നങ്ങളാണ് പരമ്പരയിലെ പ്രധാന സംഗതിയും.

'സുമിത്ര'യുടെ പേരിലുള്ള 'ശ്രീനിലയം' വീടിന്റെ ആധാരം 'വേദിക', 'സുമിത്ര'യുടെ അമ്മായിയമ്മയായ 'സാവിത്രി' വഴി കൈക്കലാക്കുന്നു. 'സുമിത്ര'യോട് ചില പ്രശ്‌നങ്ങളുള്ള 'സാവിത്രി'യെ ചെറിയ പ്രലോഭനങ്ങളില്‍ പെടുത്തി 'വേദിക' ചതിക്കുകയായിരുന്നു. 'മഹേന്ദ്രന്‍' എന്ന് പേരുള്ള ഒരു കൊള്ളപ്പലിശക്കാനാണ് ശ്രീനിലയത്തിന്റെ ആധാരത്തിന് വലിയ തുക നല്‍കി പണയമെടുത്തത്. എന്നാല്‍ 'വേദിക' യഥാസമയത്ത് പണം നല്‍കാത്തതിനാല്‍ 'മഹേന്ദ്രന്‍' 'ശ്രീനിലയം' വീട്ടിലെത്തി ചില പ്രശ്‌നങ്ങളുണ്ടാക്കുന്നു. വീടിന്റെ ആധാരം നഷ്‍ടമായെന്ന് ആദ്യമേ മനസ്സിലാക്കിയ വീട്ടിലുള്ളവര്‍ക്ക്, ആരാണ് ഇതിന്റെ പിന്നിലെന്ന് ആദ്യം മനസ്സിലായിരുന്നില്ല. എന്നാല്‍ 'വേദിക'യാണ് ഇതിന്റെ സൂത്രധാരയെന്നും, 'സാവിത്രി' സഹായിച്ചെന്നും അറിയുന്ന 'സുമിത്ര'യും മറ്റും, 'വേദിക'യെ പോലീസില്‍ ഏല്‍പ്പിച്ച്, ജയിലില്‍ ആക്കുന്നുണ്ട്. 'വേദിക' ഇപ്പോള്‍ ജയിലിലാണ് ഉള്ളത്.


'സാവിത്രി'യുടെ പങ്ക് മനസ്സിലാക്കിയ, ഭര്‍ത്താവ് 'ശിവദാസ മേനോന്‍', 'സാവിത്രി'യുടെ മറ്റൊരു സ്ഥലത്തിന്റെ ആധാരം എടുത്ത് 'മഹേന്ദ്രന്' കൊടുത്തുകൊണ്ട് 'ശ്രീനിലയ'ത്തിന്റെ ആധാരം തിരികെ വാങ്ങുന്നു. തിരികെ വാങ്ങിയ ആധാരം 'ശിവദാസമേനോന്‍' 'സുമിത്ര'യ്ക്കുതന്നെ തിരികെ നല്‍കുകയാണ്. ഇതിന്റെ ബാക്കിയായി 'സാവിത്രി'യെ വീട്ടില്‍നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്ന 'ശിവദാസനെ' 'സുമിത്ര' തടയുന്നുമുണ്ട്.


'സുമിത്ര'യുടെ ദുബായിലേക്കുള്ള പോക്കാണ് ഇപ്പോള്‍ പരമ്പരയിലെ ചര്‍ച്ചാവിഷയം. 'സുമിത്രാസ്' എന്ന 'സുമിത്ര'യുടെ കമ്പനിയെ മുംബൈയിലുള്ള മറ്റൊരു കമ്പനി മുഖാന്തരം ഗള്‍ഫിലേക്കും വ്യാപിപ്പിക്കാനുള്ള ഓഫറുമായി വന്നത്, 'സുമിത്ര'യുടെ സുഹൃത്തായ 'രോഹിത്താണ്'. ഓഫര്‍ ആദ്യംതന്നെ 'സുമിത്ര'യോട് പറയുന്നുവെങ്കിലും, 'സുമിത്ര' അധികം താല്‍പര്യം കാണിക്കുന്നില്ല. അതുകൊണ്ടുതന്നെ 'രോഹിത്ത്' ശ്രീനിലയത്തിലെത്തി എല്ലാവരോടും കാര്യം പറയുന്നുമുണ്ട്. ബിസിനസ് വിദേശത്തേക്കും വ്യാപിപ്പിക്കുന്നതിന് 'സാവിത്രി' ഒഴികെയുള്ള വീട്ടിലുള്ളവര്‍ നല്ല സപ്പോര്‍ട്ടാണ് കൊടുക്കുന്നതെങ്കില്‍, 'സുമിത്ര' ഓഫര്‍ നിരസിക്കുകയാണ് ചെയ്യുന്നത്. താന്‍ വിദേശത്തേക്ക് ബിസിനസ് വ്യാപിപ്പിച്ചാല്‍, വീട്ടിലെ കാര്യങ്ങള്‍ അവതാളത്തിലാകുമെന്നും മറ്റുമുള്ള ന്യായങ്ങളാണ് 'സുമിത്ര' പറയുന്നത്. എന്നാല്‍ എങ്ങനേയും പോകാനാണ് 'സുമിത്ര'യോട് സിദ്ധാര്‍ത്ഥ് അടക്കമുള്ള ആളുകള്‍ പറയുന്നത്.


'സുമിത്ര'യുടെ ദുബായ് ബിസിനസ് നടക്കുമോ, ഏഷ്യാനെറ്റിന്റെ സീരിയല്‍ സ്‌ക്രീനില്‍ ദുബായ് കാണാന്‍ കഴിയുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. അവരുടെ പ്രതീക്ഷ എന്താകും എന്നറിയാന്‍ വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios