'ശ്രീനിലയ'ത്തില്‍നിന്നും ഇറങ്ങാന്‍ 'വേദിക'; 'കുടുംബവിളക്ക്' റിവ്യൂ
ആവുന്നപോലെയെല്ലാം ആശ്വസിപ്പിച്ച് വേദികയെ കൂടെനിര്‍ത്തുകയാണ് സുമിത്ര
ആകസ്മികമായി ശ്രീനിലയത്തില്‍ എത്തിയ ആളാണ് വേദിക. സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ചതോടെ മറ്റാരും തനിക്കില്ല എന്ന് മനസ്സിലാക്കി നില്‍ക്കുമ്പേഴായിരുന്നു സുമിത്രയുടെ കടന്നുവരവ്. രോഗവിവരവും സിദ്ധാര്‍ത്ഥ് ഒഴിവാക്കിയതും അറിഞ്ഞതോടെ സുമിത്ര വേദികയെ തനിക്കൊപ്പം കൂട്ടുകയായിരുന്നു. രോഗത്തിന് നല്ല ചികിത്സയും ജീവിക്കാനുള്ള ജോലിയും വേദികയ്ക്ക് നല്‍കിയതും സുമിത്ര തന്നെയായിരുന്നു. അത്രനാളും സുമിത്രയോട് അടങ്ങാത്ത പക വച്ചുപുലര്‍ത്തിയതിനോട് വേദികയ്ക്കുതന്നെ കുറ്റബോധം തോന്നിയ ദിവസങ്ങളാണ് ഇപ്പോള്‍ കഴിഞ്ഞത്. സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ച ശേഷവും വേദിക സുമിത്രയോടൊത്ത് സിദ്ധാര്‍ത്ഥിന്റെ കണ്‍വെട്ടത്തുതന്നെ നിന്നത് സിദ്ധാര്‍ത്ഥിനോടുള്ള അടങ്ങാത്ത പ്രണയംകൊണ്ടായിരുന്നു. എന്നാല്‍ അതിലിനി കഴമ്പില്ലെന്ന് വേദിക മനസ്സിലാക്കിയിരിക്കുന്നു.
ടൂര്‍ പോകാം എന്നുപറഞ്ഞ് വേദികയെ കൊല്ലാനുള്ള പ്ലാനായിരുന്നു സിദ്ധാര്‍ത്ഥിനുള്ളത്. സുമിത്രയുടെ സംശയമാണ് വേദികയെ രക്ഷിച്ചത്. സിദ്ധാര്‍ത്ഥിനോട് സംസാരിച്ച് വന്നശേഷം വേദികയെ വേദികയുടെ കൂട്ടുകാരനായ ആര്‍കെ വിളിച്ച് സിദ്ധാര്‍ത്ഥിന്റെ പ്ലാന്‍ എല്ലാം വേദികയ്ക്ക് വിവരിച്ച് കൊടുക്കുന്നുമുണ്ട്. കൊടൈക്കനാലിലേക്ക് വിളിച്ചുകൊണ്ടുപോയി കൊല്ലാനാണ് പ്ലാനെന്നാണ് ആര്‍കെ വേദികയോട് പറയുന്നത്. ഇതെല്ലാം സുമിത്രയോട് പറയുന്നുമുണ്ട്. തനിക്കുള്ള കാന്‍സറിനേക്കാള്‍ വലിയ പറ്റാണ് സിദ്ധാര്‍ത്ഥെന്നാണ് വേദിക പറയുന്നത്. സിദ്ധാര്‍ത്ഥിലുള്ള തന്റെ അവസാന വിശ്വാസവും നഷ്ടമായതോടെ ഇനി ശ്രീനിലയത്തില്‍ നിന്ന് ഇറങ്ങുകയാണ് നല്ലതെന്ന് വേദിക കരുതിയിരിക്കുകയാണ്.
ബാഗും പാക്ക് ചെയ്തുകൊണ്ട് ശ്രീനിലയത്തില്‍നിന്നും പോകാന്‍ ശ്രമിച്ച വേദികയെ ആദ്യം കാണുന്നത് സുമിത്രയുടെ മരുമകള്‍ സഞ്ജനയാണ്. സുമിത്രയും രോഹിത്തും അമ്പലത്തില്‍ പോയ തക്കത്തിലാണ് വേദിക പോകാനായി ശ്രമിച്ചത്. സുമിത്രയും രോഹിത്തും തന്നെ തടയുമെന്ന് അത്ര വിശ്വാസമുണ്ട് വേദികയ്ക്ക്. ശിവദാസനും വേദികയെ തടയാനായി ശ്രമിക്കുന്നെങ്കിലും ഇനി കുറച്ചുകാലം തന്റെ അമ്മയ്‌ക്കൊപ്പം ജീവിക്കട്ടെ എന്ന വേദികയുടെ വാക്കിനുമുന്നില്‍ ശിവദാസന്‍ സംയമനം പാലിക്കുകയായിരുന്നു. എന്നാലും അപ്പോഴേക്കും അങ്ങോട്ടേക്ക് രോഹിത്തും സുമിത്രയും എത്തിയതോടെ വേദികയുടെ പോക്ക് താല്‍ക്കാലികമായി നീണ്ടിരിക്കുകയാണ്. തന്നെ കൊല്ലാനൊരുങ്ങിയ ഭര്‍ത്താവിനൊപ്പം ഇനിയും ജീവിക്കണം എന്ന് പറഞ്ഞാല്‍ തന്റെ ജീവിതത്തിന് എന്ത് സുരക്ഷയാണുള്ളതെന്നും വാശി പിടിച്ച് ഇനിയൊന്നും വാങ്ങിയെടുക്കാന്‍ താനില്ല എന്നുമാണ് വേദിക സുമിത്രയോട് പറയുന്നത്. എന്നാല്‍ ആവുന്ന പോലെയെല്ലാം സുമിത്ര വേദികയെ ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തുകയാണ്.
ALSO READ : ഇത് ഒഫിഷ്യല്‍! 'ജവാന്‍' ആദ്യദിനം നേടിയ ആഗോള കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക