'സിദ്ധാര്‍ഥി'നൊപ്പം 'വേദിക'യും 'സുമിത്ര'യും; പ്രേക്ഷകരെ രസിപ്പിച്ച് 'സ്റ്റാര്‍ട്ട് മ്യൂസിക്'
കുടുംബവിളക്കില്‍നിന്നും 'സിദ്ധാര്‍ത്ഥ്', 'പ്രതീഷ്', 'വേദിക', 'സുമിത്ര' എന്നിവരാണ് ആരാദ്യം പാടും വേദിയിലേക്കെത്തിയത്
തെന്നിന്ത്യയാകെ പാട്ടിന്‍റെ ആഘോഷം പകരുന്ന മ്യൂസിക് ഗെയിംഷോയാണ് സ്റ്റാര്‍ട് മ്യൂസിക് ആരാദ്യം പാടും'. ജനപ്രിയ താരങ്ങള്‍ മത്സരാര്‍ത്ഥികളായെത്തുന്ന ഗെയിം പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമുകളിലൊന്നാണ്. ഒന്നും രണ്ടും സീസണുകള്‍ മനോഹരമായി പര്യവസാനിച്ച പ്രോഗ്രാം മൂന്നാം സീസണിലേക്ക് എത്തിയിരിക്കുകയാണ്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളുമായി വീണ്ടുമെത്തിയ പരിപാടിയില്‍ ആദ്യമായി ആഘോഷങ്ങളുമായി ഏറ്റുമുട്ടുന്നത് 'കുടുംബവിളക്ക്', 'കൂടെവിടെ' എന്നീ പരമ്പരകളിലെ താരങ്ങളാണ്.
കുടുംബവിളക്കില്‍നിന്നും സിദ്ധാര്‍ത്ഥ്, പ്രതീഷ്, വേദിക, സുമിത്ര എന്നിവരാണ് ആരാദ്യം പാടും വേദിയിലേക്കെത്തിയത്. പാട്ടും ഡാന്‍സുമെല്ലാമായി കൂടെവിടെ, കുടുംബവിളക്ക് താരങ്ങളെല്ലാംതന്നെ ആഘോഷത്തിലാണ്. സുമിത്രയായി സ്‌ക്രീനിലെത്തുന്ന മീരാ വാസുദേവിന്‍റെയും വേദികയായെത്തുന്ന ശരണ്യയുടേയും ഡാന്‍സും പാട്ടുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 'സ്വപ്‌നസുന്ദരി നാന്‍ താനെ' എന്ന തമിഴ് പാട്ടിന് ചുവടുവയ്ക്കുന്ന ശരണ്യയ്ക്ക് നിറഞ്ഞ കയ്യടികളാണ് കിട്ടുന്നത്. അതുപോലെതന്നെ മീരയും ശരണ്യയും കൃഷ്ണകുമാറും ചേര്‍ന്ന് ചുവട് വയ്ക്കുന്നതും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ശനി ഞായര്‍ ദിവസങ്ങളില്‍ രാത്രി 9നാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona