Anirudh : എന്താണ് 'ശിവാഞ്‍ലി'യേയും 'സുമിത്ര'യേയും ചാനലില്‍ കൊണ്ടുവരാത്തത്?, സത്യം വെളിപ്പെടുത്തി 'അനിരുദ്ധ്'

പ്രേക്ഷകര്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് പല താരങ്ങളേയും ആനന്ദ് തന്റെ ചാനലില്‍ അഭിമുഖത്തിനായി കൊണ്ടുവന്നിട്ടുണ്ട്. അവരോട് പ്രേക്ഷകര്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മനോഹരവും കൗതുകം നിറഞ്ഞതുമായ ചോദ്യങ്ങളാണ് ആനന്ദും ചോദിക്കാറുള്ളത്.

Kudumbavilakk serial fame actor anand narayan talks in qna about sivanjali and meera vasudev

മലയാളത്തിലെ ടോപ് റേറ്റഡ് പരമ്പരയാണ് 'കുടുംബവിളക്ക്' (Kudumbavilakku). 'സുമിത്ര 'എന്ന വീട്ടമ്മയുടെ സഹനപരമായതും, സാഹസികമായതുമായി കഥ പറഞ്ഞുപോകുന്ന പരമ്പരയിലെ എല്ലാ താരങ്ങളും തന്നെ സോഷ്യല്‍മീഡിയയിലും തരംഗമാണ്. 'കുടുംബവിളക്ക്' പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ് 'അനിരുദ്ധ്'. 'സുമിത്ര'യുടെ മകനായ 'അനിരുദ്ധാ'യി സ്‌ക്രീനില്‍ എത്താറുള്ളത് തിരുവനന്തപുരം സ്വദേശിയായ ആനന്ദ് നാരായണന്‍ (Anand Narayanan) ആണ്. പരമ്പരയില്‍ അല്‍പം വില്ലത്തരങ്ങളെല്ലാം ഉണ്ടെങ്കിലും ആനന്ദ് വാ തുറക്കുന്നത് തമാശ പറയാനാണെന്ന് മലയാളികള്‍ അറിഞ്ഞത് യൂട്യൂബ് ചാനലിലൂടെയാണ്.


പരമ്പരയില്‍ ആദ്യമെല്ലാം ചെറിയതും വലുതുമായ വില്ലത്തരങ്ങള്‍ കാണിച്ച് മലയാളികളുടെ വെറുപ്പിന് പാത്രമായെങ്കിലും യൂട്യൂബിലെത്തിയതോടെ ആനന്ദ് എന്ന വ്യക്തിയെ ആരാധകര്‍ തിരിച്ചറിയുകയായിരുന്നു. ആനന്ദിന്റെ യുട്യൂബ് ചാനല്‍ ഹിറ്റായതോടെ ആനന്ദിന്റെ സോഷ്യല്‍മീഡിയ ഫാന്‍സ് പവറിലും നല്ല മാറ്റം വന്നിട്ടുണ്ട്. സീരിയലിലെ സഹതാരങ്ങളേയും, അടുപ്പക്കാരേയും മറ്റുള്ളവരേയുമെല്ലാം അഭിമുഖം നടത്തി അതിന്റെ വീഡിയോ ആയിരിക്കും മിക്കപ്പോഴും 'ആനന്ദ് നാരായണന്‍' എന്ന പേരിലുള്ള തന്റെ പേജില്‍ അദ്ദേഹം അപ്‍ലോഡ് ചെയ്യാറുള്ളത്. വീട്ടുവിശേഷങ്ങളും സഹതാരങ്ങളുടെ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ആനന്ദിന്റെ പുതിയ ചോദ്യോത്തര വീഡിയോ ആണിപ്പോള്‍ തരംഗമായിരിക്കുന്നത്.


പ്രേക്ഷകര്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് പല താരങ്ങളേയും ആനന്ദ് തന്റെ ചാനലില്‍ അഭിമുഖത്തിനായി കൊണ്ടുവന്നിട്ടുണ്ട്. അവരോട് പ്രേക്ഷകര്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മനോഹരവും കൗതുകം നിറഞ്ഞതുമായ ചോദ്യങ്ങളാണ് ആനന്ദും ചോദിക്കാറുള്ളത്. അതുകൊണ്ടുതന്നെയാണ് ആനന്ദിന്റെ വീഡിയോകളെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുള്ളതും. ചോദ്യത്തര വീഡിയോയില്‍ ആരാധകര്‍ പല തരത്തിലുള്ള ചോദ്യങ്ങളാണ് ആനന്ദിനോട് ചോദിക്കുന്നത്. എന്താണ് ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മ്മ എന്ന ചോദ്യത്തിന്, തന്റെ മൂത്ത മകന്റെ ജനനമാണെന്നാണ് അനിരുദ്ധ് ഉത്തരം പറയുന്നത്. ഭാര്യക്ക് ഡെലിവറി പെയിന്‍ വന്നുകഴിഞ്ഞ് ആശുപത്രിയിലെത്തിയതും, താന്‍ ക്യാന്റീനിലേക്ക് പോയ സമയത്ത് മിനി മൂത്ത മകനെ പ്രസവിച്ചതുമെല്ലാം രസകരമായാണ് ആനന്ദ് പറയുന്നത്.


ആനന്ദിന്റെ എല്ലാ വീഡിയോയുടേയും താഴെ കാണാവുന്ന രണ്ട് കമന്റുകളാണ്, 'ശിവാഞ്‍ജലി'യെ (Sivanjali) ചാനലിലേക്ക് കൊണ്ടുവരണം എന്നതും, 'കുടുംബവിളക്കി'ലെ 'സുമിത്ര'യായെത്തുന്ന മീരാ വാസുദേവിനെ (Meera vasudev) അഭിമുഖം ചെയ്യണമെന്നതും. അതു തന്നെയാണ് പ്രധാനമായും ചോദ്യോത്തര വേളയിലും ആരാധകര്‍ ചോദിക്കുന്നത്.


എന്താണ് 'ശിവാഞ്‍ജലി'യെ കൊണ്ടുവരാത്തത് എന്ന ചോദ്യത്തിന്, ചോദിച്ച എല്ലാവരോടും, തീര്‍ച്ചയായും കൊണ്ടുവരാം എന്നും, പരമാവധി ശ്രമിക്കാമെന്നും മുന്നേ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് ആനന്ദ് മറുപടി പറയുന്നത്. 'ഗോപികയേയും സജിനേയും ഒരിമിച്ച് കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അവര്‍ ഒരാള്‍ കോഴിക്കോടും, മറ്റേയാള്‍ കൊച്ചിയിലുമാണ്. കൂടാതെ ഷൂട്ടിനായി എത്തിയാല്‍, അവരുടെ പ്രൊഡ്യൂസറുടെ നിര്‍ദ്ദേശ പ്രകാരം, കൊവിഡ് ടെസ്റ്റ് കഴിഞ്ഞ് ഷൂട്ടിന് കയറുകയും, പിന്നീട് ഷൂട്ട് കഴിഞ്ഞതിന് ശേഷമായിരിക്കും പുറത്തേക്ക് പോകുകയും ചെയ്യുന്നത്. അതുകൊണ്ടുള്ള സാഹചര്യ പ്രശ്‌നങ്ങളാണ് അവരെ ചാനലിലേക്ക് എത്തിക്കാന്‍ സാധിക്കാത്തത്. ഒരുപാട് 'ശിവാഞ്‍ജലി' ഫാന്‍സ് റിക്വസ്റ്റ് ചെയ്യുന്നുണ്ട്, അത് അധികം വൈകാതെ നടത്തണം എന്നാണ് ആഗ്രഹവും.' ആനന്ദ് പറഞ്ഞു.


അടുത്തതായി ആനന്ദിനോട് ആരാധകര്‍ ചോദിച്ചത് എന്താണ് ചാനലിലേക്ക് 'സുമിത്രാ'മ്മയെ (പരമ്പരയില്‍ അനിരുദ്ധിന്റെ അമ്മ 'സുമിത്ര'യായി എത്തുന്നത് മീരാ വാസുദേവാണ്) കൊണ്ടുവരാത്തത് എന്നാണ്. 'ഇപ്പോള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു പരമ്പരയിലെ ഏറ്റവും പ്രധാന വേഷം കൈകാര്യം ചെയ്യുന്നയാളാണ് മീര ചേച്ചി. അതുകൊണ്ടുതന്നെ ചേച്ചിക്ക് ചാനലുമായി ഒരു എഗ്രിമെന്റുണ്ട്. 'കുടുംബവിളക്കി'ലോ, അതിന്റെ ഭാഗമായി ചാനല്‍ ചെയ്യുന്ന പ്രൊമോഷനോ അല്ലാതെ മറ്റൊന്നും പാടില്ല. മീരേച്ചിയുടെ പേജിലൂടെ ലൈവില്‍ പോകാനും മറ്റും റൈറ്റ് ഉണ്ട്, അല്ലാതെ മറ്റൊന്നും ചെയ്യാന്‍ പാടില്ല എന്നതാണ് എഗ്രിമെന്റ്. പലരും ചോദിക്കുന്നത് മീരേച്ചിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ, തമ്മില്‍ മിണ്ടില്ലേ എന്നെല്ലാമാണ്. പക്ഷെ ഇതാണ് യഥാര്‍ത്ഥമായ കാരണം- എന്ന് ആനന്ദ് പറയുന്നു.

ആനന്ദിന്റെ മുഴുവന്‍ വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios