അങ്ങനെയാണെങ്കില്‍ താജ്മഹലും, ചെങ്കോട്ടയും ഇടിച്ചുകളയണമെന്ന് നസിറുദ്ദീൻ ഷാ
ഭരണാധികാരികള്‍ തന്നെ വിവിധ ചർച്ചകൾ അവരെ ആക്രമണകാരികളും സ്വേച്ഛാധിപതികളും ആയി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി മുഗള്‍ വംശം നടത്തിയ എല്ലാ നല്ല പ്രവർത്തനങ്ങളെയും അവഗണിക്കുന്നു - നസിറുദ്ദീൻ ഷാ പറയുന്നു.
മുംബൈ: നസിറുദ്ദീൻ ഷാ പ്രധാന വേഷത്തില്‍ എത്തുന്ന വെബ് സീരിസാണ് താജ്- ഡിവൈഡ് ബൈ ബ്ലഡ്. മുഗള്‍ വംശത്തിലെ അധികാര പോരാട്ടങ്ങളാണ് ഈ സീരിസിന്‍റെ ഉള്ളടക്കം. ഈ സീരിസില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ വേഷമാണ് നസിറുദ്ദീൻ ഷാ ചെയ്യുന്നത്. ധര്‍മേന്ദ്ര അടക്കം വലിയ താരനിര തന്നെ ഈ സീരിസില്‍ ഉണ്ട്.
എന്നാല്‍ ഈ സീരിസിനെതിരെ വലിയ പ്രചാരണവും നടക്കുന്നുണ്ട്. എന്താണ് മുഗള്‍ വംശത്തിന്‍റെ സംഭവന എന്ന തരത്തില്‍ ഉയര്‍ത്തുന്ന ചോദ്യത്തിന് അടുത്ത മാസം ഷോയുടെ റിലീസിന് മുമ്പ് മറുപടി നല്‍കുകയാണ് സീനിയര്‍ താരമായ നസിറുദ്ദീൻ ഷാ.
മുഗള്‍ വംശത്തിലെ ഭരണകര്‍ത്തക്കളായ പലരുടെയും സംഭവനകളെ നിഷേധിക്കുന്ന രീതിയില്‍ പ്രചാരണം നടക്കുന്നുവെന്നാണ് നസിറുദ്ദീൻ ഷാ പറയുന്നത്. മുഗൾ സാമ്രാജ്യം ഇന്ത്യയ്ക്ക് നല്‍കിയ സംഭവനകള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഭരണാധികാരികള്‍ തന്നെ വിവിധ ചർച്ചകൾ അവരെ ആക്രമണകാരികളും സ്വേച്ഛാധിപതികളും ആയി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി മുഗള്‍ വംശം നടത്തിയ എല്ലാ നല്ല പ്രവർത്തനങ്ങളെയും അവഗണിക്കുന്നു - നസിറുദ്ദീൻ ഷാ പറയുന്നു.
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നസിറുദ്ദീൻ ഷാ പറഞ്ഞത് ഇതാണ്. “ശരിക്കും രസകരമായ കാര്യമാണിത്. കാരണം ഇത്തരം വാദം തീർത്തും പരിഹാസ്യമാണ്. അക്ബറും ബാബറിന്‍റെ മുത്തച്ഛൻ തൈമൂറിനെപ്പോലെയുള്ളവരും തമ്മിലുള്ള വ്യത്യാസം പോലും ആരും പറയുന്നില്ല. തൈമൂറും മറ്റും ഇവിടെ കൊള്ളയടിക്കാൻ വന്നവരാണ്. എന്നാല്‍ മുഗളന്മാർ ഇവിടെ വന്നത് കൊള്ളയടിക്കാനല്ല. ഇത് അവരുടെ വീടാക്കാനാണ് അവർ ഇവിടെ വന്നത്. അതാണ് അവർ ചെയ്തത്. ആർക്കാണ് അവരുടെ സംഭാവന നിഷേധിക്കാൻ കഴിയുക?
എങ്കിലും ആളുകള്‍ പറയുന്നതില്‍ ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ സ്വന്തം തദ്ദേശീയ പാരമ്പര്യങ്ങളുടെ ചിലവിലാണ് മുഗളന്മാർ മഹത്വവൽക്കരിക്കപ്പെട്ടത്. ഒരു പരിധിവരെ അത് ശരിയാണ്, എന്നാൽ അവരെയും വില്ലന്മാര്‍ ആക്കേണ്ട ആവശ്യമില്ല. അവർ ചെയ്തതെല്ലാം ഭീകരമായിരുന്നു കാര്യമാണെങ്കില്‍ പിന്നെ താജ്മഹലും ചെങ്കോട്ടയും ഇടിച്ചുകളയേണ്ടിവരും. എന്തിനാണ് നമ്മൾ ചെങ്കോട്ടയെ പവിത്രമായി കണക്കാക്കുന്നത്, ഒരു മുഗളനാണ് ഇത് നിർമ്മിച്ചത്, നമ്മൾ അവരെ മഹത്വവത്കരിക്കേണ്ട ആവശ്യമില്ല. പക്ഷേ അവഹേളിക്കേണ്ട ആവശ്യവുമില്ല - നസിറുദ്ദീൻ ഷാ പറയുന്നു.
ആഷിം ഗുലാത്തി, താഹ ഷാ, ശുഭം കുമാർ മെഹ്‌റ, അദിതി റാവു ഹൈദരി, സന്ധ്യ മൃദുൽ, ഷെയ്ഖ് സലിം ക്രിസ്റ്റിയായി ധർമേന്ദ്ര എന്നിവരും താജ് സീരിസില്‍ അഭിനയിക്കുന്നത്. നേരത്തെ ഇറങ്ങിയ സീരിസിന്‍റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാര്‍ച്ച് 3ന് സീ 5ലാണ് സീരിസ് സ്ട്രീം ചെയ്യുക.
സ്പെഷ്യല്‍ ചായ രുചിച്ച് അഭിപ്രായം പങ്കുവച്ച് നടൻ ആഷിഷ് വിദ്യാര്‍ഥി