ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരില്‍ കത്രീന, ആലിയ, പ്രിയങ്ക എന്നിവർ
ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ ആദ്യ 10 ഏഷ്യൻ സ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ജനപ്രിയ കൊറിയൻ ബാൻഡ് ബിടിഎസിലെ വി ആണ്.
ദില്ലി: ഗൂഗിളിന്റെ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടികയില്‍ ആദ്യ 10-ൽ കത്രീന കൈഫും. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരും പട്ടികയില്‍ ഉണ്ട്. 2022-ൽ ഏറ്റവുമധികം തിരഞ്ഞ ഏഷ്യക്കാരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് ഗൂഗിൾ പുറത്തിറക്കിയത്. സാറാ അലി ഖാൻ, ദിഷാ പടാനി, ജാൻവി കപൂർ, തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങൾ പട്ടികയിലുണ്ട്. പക്ഷേ ആദ്യ പത്തില്‍ സ്ഥാനം നേടിയത് കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ നടിമാരുടെ പേരാണ് ഇടം പിടിച്ചത്.
ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ ആദ്യ 10 ഏഷ്യൻ സ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ജനപ്രിയ കൊറിയൻ ബാൻഡ് ബിടിഎസിലെ വി ആണ്. ഈ ബാൻഡ് ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ചവരാണ്. രണ്ടാം നമ്പർ ഈ ബാന്‍റിലെ തന്നെ ജങ്കൂക്കാണ്. പിന്നീട് മൂന്നാം സ്ഥാനത്ത് അടുത്തിടെ കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി റാപ്പറും ഗായകനുമായ സിദ്ധു മൂസ് വാലയാണ്. ജിമിൻ നാലാം സ്ഥാനത്തും ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ അഞ്ചാം സ്ഥാനത്തും എത്തി.
ആറാം സ്ഥാനത്തുള്ളത് തായ് ഗായിക ലിസയാണ്. കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവർ 7, 8, 9 സ്ഥാനങ്ങളിൽ. ഈ പട്ടികയിൽ ഏറ്റവും അവസാനത്തേത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്.
ആദ്യ പത്തുപേര്‍ ഇവരാണ്
- BTS V
- Jungkook
- Sidhu Moose Wala
- Jimin
- Lata Mangeshkar
- Lisa
- Katrina Kaif
- Alia Bhatt
- Priyanka Chopra
- Virat Kohli
ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 സിനിമകള്‍
ഈ മെസെജൊക്കെ ഒരു വട്ടം വായിച്ചാൽ മതി; വന്‍ മാറ്റവുമായി വാട്ട്സ്ആപ്പ്