'ഒടുവില്‍ കല്ല്യാണി സംസാരിച്ചു': ആനന്ദത്തില്‍ ആറാടി പ്രേക്ഷകര്‍.!
ഊമയായ കല്യാണിയിലൂടെയായിരുന്നു കഥ മുന്നോട്ട് പോയത്. സ്ക്രീനിൽ ഊമയായതിനാൽ മറ്റ് പരിപാടികളിലും ഐശ്വര്യ സംസാരിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ച് ആദ്യമായി ലൈവിൽ എത്തിയിരിക്കുകയാണ് ഐശ്വര്യയും നലീഫും.
തിരുവനന്തപുരം: മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഐശ്വര്യ റംസിയും നലീഫും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്. വളരെ ചെറിയ സമയം കൊണ്ടാണ് പുതുമുഖ താരങ്ങളായ നലീഫും ഐശ്വര്യയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്. ഏഷ്യനെറ്റിൽ മികച്ച അഭിപ്രായം നേടി പരമ്പര ജൈത്രയാത്ര തുടരുകയാണ്.
സംസാരശേഷിയില്ലാത്ത കല്യാണിയിലൂടെയായിരുന്നു കഥ മുന്നോട്ട് പോയത്. സ്ക്രീനിൽ ഊമയായതിനാൽ മറ്റ് പരിപാടികളിലും ഐശ്വര്യ സംസാരിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ച് ആദ്യമായി ലൈവിൽ എത്തിയിരിക്കുകയാണ് ഐശ്വര്യയും നലീഫും. കല്യാണിക്കും കിരണിനും കുഞ്ഞ് ജനിച്ച ശേഷം കല്യാണിക്ക് സംസാരിക്കണമെന്ന ആഗ്രഹം വർധിക്കുന്നതും ഒടുവിൽ ഒപ്പറേഷനിലൂടെ ശബ്ദം തിരിച്ച് കിട്ടുന്നതുമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ. തുടർന്നാണ് ആരാധകരോട് സംസാരിക്കാൻ ഐശ്വര്യ എത്തിയത്.
ലൈവിൽ എത്തിയ എല്ലാവരോടും സംസാരിക്കാൻ ഐശ്വര്യയും നലീഫും ശ്രദ്ധിക്കുന്നുണ്ട്. കല്യാണി സംസാരിക്കുന്ന എപ്പിസോഡ് എല്ലാവരും കാണണമെന്നും നലീഫ് ഓർമിപ്പിക്കുന്നുണ്ട്. നിരവധിപ്പേരാണ് കല്യാണിക്ക് സംസാരശേഷി കിട്ടിയതിൽ സന്തോഷം അറിയിക്കുന്നത്.
പൊതുപരിപാടികളിൽ ഐശ്വര്യ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ആംഗ്യഭാഷയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഈ കുട്ടി ഊമയാണോ എന്നാണ് ആരാധകരിൽ ഭൂരിഭാഗം പേരും ചോദിച്ചത്. ഇതുവരെ എങ്ങും സംസാരിച്ച് കണ്ടിട്ടില്ലെന്നും ആരാധകർ പറയുന്നു. എന്നാൽ സീരിയലിന്റെ സസ്പെൻ പൊളിയ്ക്കാതിരിക്കാന് വേണ്ടിയാണ് ഐശ്വര്യ ഓഫ് സ്ക്രീനിലും ഊമയായി എത്തിയിരുന്നത്. നായകന് കിരണായി എത്തുന്ന നലീഫും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ പ്രശംസ നേടാറുണ്ട്. സ്ക്രീനിൽ ഉള്ള അതെ സൗഹൃദം പുറത്തും കാത്തുസൂക്ഷിക്കുന്നുണ്ട് ഇരുവരും. ഒന്നിച്ചുള്ള റീലുകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ഇവർ നിരന്തരം പങ്കുവെക്കാറുണ്ട്.
ബിജിബാലിന്റെ സംഗീതം ഡാൻസ് പാർട്ടിയിലെ റൊമന്റിക്ക് മെലഡി ഇറങ്ങി
പ്രേമ കളി, കാര്യമാകുന്ന സമയം...: രസം പിടിപ്പിക്കുന്ന ചിരിപ്പടം: മഹാറാണി റിവ്യൂ