രണ്ട് വർഷത്തിന് ശേഷം കൂടിച്ചേരൽ; മുൻ കാമുകിയെ പരിചയപ്പെടുത്തി ജാസ്മിൻ
റിച്ചയ്ക്ക് ശേഷം പരിചയപ്പെട്ട മോണിക്കയുമായും ജാസ്മിൻ ബ്രേക്കപ്പ് ആയിരുന്നു.
ബിഗ്‌ബോസ് സീസൺ 4ൽ നിന്ന് ചുണ്ടില്‍ സിഗരറ്റും വച്ച് മുന്‍ വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിപ്പോകുന്ന ജാസ്മിനെ ഷോയുടെ പ്രേക്ഷകർ ഒരുകാലത്തും മറക്കില്ല. സഹതാരത്തെ കയ്യേറ്റം ചെയ്തതിന് പുറത്തക്കിയ റോബിനെ തിരികെ കൊണ്ടു വരാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു ജാസ്മിന്‍റെ വാക്ക് ഔട്ട്. തന്റെ നിലപാടിലുറച്ചാണ് ജാസ്മിൻ ഗെയിം കളിച്ചതത്രയും. അതിലൂടെ ധാരാളം ആരാധകരെ നേടിയെടുക്കാനും ജാസ്മിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷം ഫിറ്റ്നസ് ടിപ്പുകളും ഡയറ്റ് പ്ലാനുകളുമൊക്കെ ആയി സോഷ്യല്‍ മീഡിയയിൽ സജീവമാണ് ജാസ്മിൻ. ഇപ്പോഴിതാ മുൻ കാമുകി റിച്ചയെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ജാസ്മിൻ.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മുന്‍ കാമുകിയെ ജാസ്മിന്‍ പരിചയപ്പെടുത്തിയത്. റിച്ചയുമായി ഡേറ്റിങില്‍ ആയിരുന്ന സമയത്തായിരുന്നുവത്രെ സിയാലോവിനെ(നായ്ക്കുട്ടി) ജാസ്മിന് കിട്ടിയത്. നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം റിച്ചയുടെയും സിയാലോവിന്റെയും കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായതിനെ കുറിച്ചാണ് ജാസ്മിന്‍ ഇപ്പോൾ പറയുന്നത്. താരത്തിന്റെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
തന്റെ വളര്‍ത്തുനായ ആയ സിയാലിനെ സമ്മാനിച്ചത് റിച്ചയാണെന്നാണ് ജാസ്മിന്‍ പറയുന്നത്. ആദ്യ ദിവസം മുതല്‍ അവള്‍ സിയാലോയ്ക്കൊപ്പം ഉണ്ടായിരുന്നു. ബ്രേക്കപ്പ് ആയതിന് ശേഷം രണ്ട് വര്‍ഷത്തോളം സിയാലോയും റിച്ചയും തമ്മില്‍ കണ്ടില്ല. അവര്‍ രണ്ട് പേരുടെയും കൂടിച്ചേരലിന് വഴിയൊരുക്കിയതില്‍ എനിക്ക് സന്തോഷം തോന്നുന്നു എന്ന് ജാസ്മിന്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു ജാസ്മിന്‍. ഫെെനല്‍ ത്രീയിലെത്താനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്ന, ഒരുപക്ഷെ വിന്നറാകാന്‍ വരെ സാധ്യതയുണ്ടായിരുന്നു മത്സരാർത്ഥി കൂടിയായിരുന്നു താരം. റിച്ചയ്ക്ക് ശേഷം പരിചയപ്പെട്ട മോണിക്കയുമായും ജാസ്മിൻ ബ്രേക്കപ്പ് ആയിരുന്നു. ബിഗ്ഗ് ബോസ് ഹൗസില്‍ വച്ചുണ്ടായ ചില തുറന്ന് പറച്ചിലുകളും, മറ്റും തനിക്കെതിരേയും മോണിക്കയ്‌ക്കെതിരേയും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ വരുത്തിവച്ചുവെന്നും ഇതാണ് പിരിയാന്‍ കാരണമെന്നുമാണ് ജാസ്മിന്‍ പറഞ്ഞത്. മോണിക്കയുമായുള്ള ബ്രേക്കപ്പിന് ശേഷം ജാസ്മിന്‍ മറ്റൊരു റിലേഷനിലേക്ക് പോയിട്ടില്ല.
ഇത് ഒന്നൊന്നര വരവ്; 'എമ്പുരാനൊ'പ്പം കൈകോർക്കാൻ വമ്പൻമാർ, ട്വിറ്ററിൽ ട്രെന്‍റിംഗ്