മസ്കിനിട്ട് കൊട്ടിയതോ പുതിയ നെറ്റ്ഫ്ലിക്സ് പടം 'ഗ്ലാസ് ഒനിയന്‍'; സോഷ്യല്‍ മീഡിയ പ്രതികരണം.!

ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ ബ്ലാങ്കും വളരെ വിചിത്രമായ ഒരു സംഘത്തിനിടയിലെ കൊലപാതക കേസിൽ തുമ്പുണ്ടാക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

Glass Onion A Dig At Elon Musk Internet Is Going Gaga Over Daniel Craigs Murder Mystery

ഹോളിവുഡ്: നൈവ്‌സ് ഔട്ട് കുറ്റാന്വേഷണ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമാണ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ഗ്ലാസ് ഒനിയന്‍. റിയാൻ ജോൺസൺ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഖ്യാത  ഡിറ്റക്ടീവായ ബെനോയിറ്റ് ബ്ലാങ്കിന്റെ വേഷത്തില്‍ ജെയിംസ് ബോണ്ട് താരം ഡാനിയൽ ക്രെയ്ഗ് വീണ്ടും എത്തുന്നു. ഇതിനകം തന്നെ വലിയ പ്രശംസയാണ് ചിത്രം നേടുന്നത്. 

ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ ബ്ലാങ്കും വളരെ വിചിത്രമായ ഒരു സംഘത്തിനിടയിലെ കൊലപാതക കേസിൽ തുമ്പുണ്ടാക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ടെക് കോടീശ്വരനായ മൈൽസ് ബ്രോൺ തന്റെ സുഹൃത്തുക്കളെ ഗ്രീസിലെ ഒരു ദ്വീപിൽ ഒരു പാർട്ടിക്ക് ക്ഷണിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. 

അതിഥി പട്ടികയിൽ യുഎസിലെ ഗവർണറായ ക്ലെയർ, മുൻ സൂപ്പർ മോഡൽ ലയണൽ ബേർഡി, പുരുഷാവകാശ പ്രവർത്തകനായ ഡ്യൂക്ക്, ബേർഡിയുടെ അസിസ്റ്റന്റ് പെഗ്, ഡ്യൂക്കിന്റെ കാമുകി വിസ്‌കി എന്നിവരാണ് ഉള്ളത്. ഈ സംഘത്തിലേക്ക് ക്ഷണം കിട്ടി എത്തുകയാണ് വിഖ്യാത  ഡിറ്റക്ടീവായ ബെനോയിറ്റ് ബ്ലാങ്ക്. അപ്രതീക്ഷിത അതിഥിയായി മൈൽസ് ബ്രോണിന്‍റെ പഴയ ബിസിനസ് പാര്‍ട്ണര്‍ ആന്‍റിയും ഈ സംഘത്തിലേക്ക് എത്തുന്നു. 

അവർ അപകടകരമായ ഒരു കൊലപാതക ഗെയിം കളിക്കുന്നു. അത് യഥാർത്ഥ കൊലപാതകത്തിൽ കലാശിക്കുന്നു. ബിനോയിറ്റ് ബ്ലാങ്ക് അതിന്‍റെ നിഗൂഢത അഴിക്കുന്നു ഇതാണ് കഥയുടെ ഇതിവൃത്തം. വലിയ നാടകീയതകളും ട്വിസ്റ്റുകളും കഥയില്‍ ഉണ്ടെങ്കിലും ശരിക്കും വ്യത്യസ്തമായ ക്ലൈമാക്സാണ് ശരിക്കും ചിത്രത്തിന് മികച്ച പ്രതികരണം നല്‍കുന്നത്. എഡ്വേർഡ് നോർട്ടന്റെ കഥാപാത്രം എലോൺ മസ്‌കിനെ അനുസ്മരിപ്പിക്കുന്നു എന്നാണ് ട്വിറ്ററില്‍ പലരും കണ്ടെത്തിയത്. 

അതേ സമയം സോഷ്യല്‍ മീഡിയ ചിത്രത്തിന്‍റെ മറ്റൊരു കാര്യമാണ് കണ്ടെത്തിയിരിക്കുന്നത്. ചിത്രത്തില്‍ എഡ്വേർഡ് നോർട്ടണ്‍ അവതരിപ്പിക്കുന്ന ടെക് കോടീശ്വരനായ മൈൽസ് ബ്രോൺ എന്ന കഥാപാത്രവും ലോക കോടീശ്വരന്‍ ഇലോൺ മസ്‌ക്കും തമ്മിലുള്ള സാമ്യങ്ങളാണ് ചര്‍ച്ചയാകുന്നത്.  നോർട്ടന്റെ കഥാപാത്രം മസ്‌കിനെ പരോക്ഷമായി കളിയാക്കുന്ന രീതിയിലാണ് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.

“ഇലോൺ മസ്‌ക്കിനെ ഒരു വിഡ്ഢിയെന്ന് വിളിക്കാൻ നെറ്റ്ഫ്ലിക്‌സിനും ഗ്ലാസ് ഒനിയന്‍ അണിയറക്കാര്‍ക്കും ശരിക്കും ധൈര്യമുണ്ട്, ഇപ്പോഴും ഒരു ട്വിറ്റർ അക്കൗണ്ട് നിലവില്‍ ഉണ്ട് അല്ലെ” മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി.

പിരിച്ചുവിട്ടവര്‍ വെറുതെ പോകാന്‍ തയ്യാറല്ല; മസ്ക് കോടതി കയറേണ്ടിവരും.!

ട്വിറ്റർ സിഇഒ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് മസ്ക്, പക്ഷേ...

Latest Videos
Follow Us:
Download App:
  • android
  • ios