ലെഹങ്കയ്ക്കൊപ്പം പരമ്പരാഗത ആഭരണങ്ങള്‍; കിടിലൻ ഫോട്ടോഷൂട്ടുമായി ഗായത്രി
പരസ്പരം പരമ്പരയിലൂടെ ശ്രദ്ധ നേടിയ അഭിനേത്രി
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ദീപ്തി ഐപിഎസ്. പരസ്പരം (Parasparam) എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ ഈ കഥാപാത്രത്തെ അവതരിപ്പിച്ച നടിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഗായത്രി അരുണ്‍ (Gayathri Arun) ആണ് അത്. പരമ്പരയ്ക്കുശേഷം വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലും ഗായത്രി ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു. അടുത്തിടെയായിരുന്നു ഗായത്രിയുടെ ആദ്യത്തെ കഥാസമാഹാരമായ അച്ഛപ്പം കഥകള്‍ പ്രകാശനം ചെയ്തത്. ഓണ്‍ലൈനായി മോഹന്‍ലാല്‍ ) ആയിരുന്നു പുസ്തകപ്രകാശനം ചെയ്തത്. പുസ്തകം ഇരുകയ്യും നീട്ടി സ്വീകരിച്ച ആരാധകരുടെ ചോദ്യം, ഇനി എഴുത്തിലേക്ക് തിരിയുകയാണോ എന്നായിരുന്നു. എന്നാല്‍ എഴുത്തും അഭിനയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയാണ് ഗായത്രി ഇപ്പോൾ.
സോഷ്യല്‍മീഡിയയില്‍ സജീവമായ ഗായത്രി അരുണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പച്ച ഗൗണിൽ അതി സുന്ദരിയായാണ് ഗായത്രി പ്രത്യക്ഷപ്പെടുന്നത്. പച്ചയിൽ പ്രിന്റുള്ള ലെഹങ്കയ്ക്കൊപ്പം ട്രഡീഷണൽ ആഭരണങ്ങളുമായി തീർത്തും വ്യത്യസ്തമായ മേക്കോവറിലാണ് താരത്തിന്റെ ചിത്രങ്ങൾ. 'പ്രകൃതിയുടെ ശക്തിയാണ് അവൾ, അവളുടെ കാതലിൽ, പ്രപഞ്ചത്തിന്റെ എല്ലാ വന്യതയും കാണും' എന്ന കുറിപ്പും ക്യാപ്ഷനായി നൽകിയിട്ടുണ്ട് താരം. 'ജീവിതം ആടിത്തിമർക്കുമ്പോൾ അവൾ അവളുടെ സ്വന്തം സംഗീതത്തിലേക്ക് നീങ്ങുന്നു' എന്നാണ് മറ്റു ചിത്രങ്ങൾക്ക് ഗായത്രി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് ഗായത്രി ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്.
പരസ്പരം എന്ന പരമ്പരയിലൂടെയാണ് ഗായത്രി മലയാളികളിലേക്ക് നടന്നടുത്തത്. പരമ്പരയിൽ പൊലീസ് വേഷത്തിലായിരുന്നു ഗായത്രി എത്തിയത്. ദീപ്തി ഐപിഎസ് എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കട്ടു. അമ്മമാർ മുതൽ ചെറുപ്പക്കാരായ യുവാക്കൾ വരെ ആരാധകരായ ഏഷ്യാനെറ്റ് പരമ്പരകളിലൊന്നായിരുന്നു അത്. പരസ്പരത്തിൽ മികച്ച പ്രകടനമായിരുന്നു ഗായത്രി കാഴ്ചവച്ചതും. കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ദീപ്തി ഐപിഎസ് എന്ന് താരം തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്.
ALSO READ : ആദ്യദിനത്തെ മറികടന്ന് രണ്ടാംദിനം; പാപ്പന് ഇതുവരെ നേടിയ കളക്ഷന്‍