'ബ്രോ ഡാഡി'യില്‍ ജയം രവിയും ഉണ്ടോ? കനിഹയുടെ ഫോട്ടോയ്ക്ക് പിന്നാലെ ആരാധകരുടെ ചോദ്യം

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കനിഹയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Fans with the question of whether Jayam Ravi acting in Bro Daddy

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ജയം രവി. മലയാളികൾക്കും ഏറെ പ്രിയങ്കരനാണ് താരം. ഇപ്പോഴിതാ മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന 'ബ്രോ ഡാഡി'യിൽ ജയം രവിയും അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നടി കനിഹ പൃഥ്വിക്കും ജയം രവിക്കുമൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതാണ് ചർച്ചകൾക്ക് ആധാരം. 

ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന മോഹന്‍ ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നുമാണ് കനിഹ ചിത്രം പകര്‍ത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കനിഹയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതോടെയാണ് ബ്രോ ഡാഡിയില്‍ ജയം രവിയും ഉണ്ടോ എന്ന് ആരാധകരുടെ ചോദ്യമുയരുന്നത്.

‘ഈ ചിത്രം എന്തായാലും പോസ്റ്റ് ചെയ്യേണ്ടതാണ്, കാരണം ഈ ക്ലിക്ക് സ്‌പെഷ്യലാണ്, എന്റെ ഇരു വശത്തും മികച്ച അഭിനേതാക്കള്‍’ എന്നാണ് കനിഹ ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ‘ബ്രോ ഡാഡിയില്‍ ജയം രവിയും ഉണ്ടോ?’ ‘രാജുവേട്ടന്‍ തമിഴിലും അഭിനയിക്കുന്നുണ്ടോ?’ തുടങ്ങി നീളുകയാണ് ആരാധകരുടെ സംശയങ്ങള്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി.  മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ചിത്രം എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios