കൊണ്ടോട്ടിയിൽ ജനസാഗരം; ദുല്‍ഖറിനെ കാണാന്‍ ഇരച്ചെത്തി ജനം; സോഷ്യല്‍ മീഡിയ വൈറല്‍
കൊണ്ടോട്ടിയിലെ റോഡ് മുഴുവൻ ജനങ്ങളെ കൊണ്ട് നിറഞ്ഞതിനാല്‍ വളരെ പണിപ്പെട്ടാണ് പൊലീസ് ഗതാഗതവും മറ്റും നിയന്ത്രിച്ചത് എന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ഉദ്ഘാടനത്തിന് എത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ ഇരച്ചെത്തി ജനം. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദുൽഖർ സ്റ്റേജിൽ എത്തിയപ്പോൾ ആര്‍ത്തിരമ്പുന്ന ജനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും വിവിധ സിനിമ പേജുകളില്‍ വൈറലാണ്. 'സുന്ദരി പെണ്ണെ' എന്ന ഗാനം ദുല്‍ഖര്‍ വേദിയില്‍ ആലപിക്കുകയും ചുവടുവയ്ക്കുകയും ചെയ്തു.
കൊണ്ടോട്ടിയിലെ റോഡ് മുഴുവൻ ജനങ്ങളെ കൊണ്ട് നിറഞ്ഞതിനാല്‍ വളരെ പണിപ്പെട്ടാണ് പൊലീസ് ഗതാഗതവും മറ്റും നിയന്ത്രിച്ചത് എന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.
അതേ സമയം നടൻ ദുൽഖർ സൽമാനൊപ്പം സെൽഫി എടുത്ത് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സജു ഉൾപ്പെടെയുള്ളവരേയും ദുൽഖറിനൊപ്പം ഫോട്ടോയിൽ കാണാം. നടനെ കാണാനെത്തിയ ആരാധകരുടെ തിരക്കുകൊണ്ട് മണിക്കൂറുകളോളമാണ് കൊണ്ടോട്ടിയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റെ അടുത്തതായി വരാനുള്ള ചിത്രം. ഈ വര്‍ഷത്തെ ഓണം റിലീസ് ആയി ദുല്‍ഖറിന്‍റെ ഒരു വലിയ പ്രോജക്റ്റ് തിയറ്ററുകളിലേത്ത് എത്തും. സിനിമയുടെ ചിത്രീകരണം ഇന്ന് പൂര്‍ത്തിയായി.ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായ കിംഗ് ഓഫ് കൊത്തയാണ് ഈ ചിത്രം.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി അണിയറക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പാക്കപ്പ് വീഡിയോയിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചിരുന്നു. കഥാപാത്രത്തിന്‍റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ഡയലോഗും ദുല്‍ഖര്‍ വീഡിയോയില്‍ പറയുന്നുണ്ട്. തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ എന്നാണ് അത്. 95 ദിവസം നീണ്ട ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് അവസാനിച്ചിരിക്കുന്നത്.
ബിബിസി ടോപ്പ്ഗിയറിന്‍റെ 'പെട്രോള്‍ഹെഡ്' പുരസ്‍കാരം ദുല്‍ഖറിന്
'കമ്മട്ടിപ്പാടം' നാല് മണിക്കൂര്‍ പതിപ്പ് എന്തുകൊണ്ട് വരുന്നില്ല? രാജീവ് രവിയുടെ മറുപടി