'പത്തുലക്ഷം തരാമെന്ന് പറഞ്ഞാലും യുട്യൂബ് ചാനൽ തരില്ല'; ഡിംപല്‍ റോസ്

തെങ്കാശിപട്ടണം, കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്നീ സിനിമകളിലാണ് ഡിംപല്‍ ബാലതാരമായി വേഷമിട്ടത്. കൂടാതെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Dimple Rose won't give her YouTube channel even if she says she will give 10 lakhs

ബാലതാരമായി മലയാളികൾക്ക് മുന്നിൽ എത്തിയ താരമാണ് ഡിംപല്‍ റോസ്. ഇപ്പോള്‍ വിവാഹവും പ്രസവവും എല്ലാം കഴിഞ്ഞ് അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഡിംപല്‍ റോസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറ്. മകൻ പാച്ചു തന്നെയാണ് ഡിംപലിന്റെ പ്രധാന വിശേഷവും. മകനോടൊപ്പമുള്ള ഓരോ നിമിഷങ്ങളും പ്രേക്ഷകരെ കൂടി കാണിക്കാൻ താല്പര്യപ്പെടുന്ന നടിയാണ് ഡിംപല്‍ റോസ്.

പത്ത് ലക്ഷം രൂപ തരാം. യൂട്യൂബ് ചാനല്‍ തരുമോ എന്ന ചോദ്യത്തിന്, ഇല്ല എന്ന് ഒട്ടും ആലോചിക്കാതെ തന്നെ താരം മറുപടി പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഡിംപല്‍ പ്രതികരിച്ചത്. അതിലുള്ള വീഡിയോസ് ഒന്നും എനിക്ക് റീക്രിയേറ്റ് ചെയ്യാനായി സാധിയ്ക്കില്ല. ചാനല്‍ എത്ര ലക്ഷം തരാം എന്ന് പറഞ്ഞാലും കൊടുക്കില്ല എന്നാണ് ഇതിനു കാരണമായി പറഞ്ഞത്. ജീവിതത്തില്‍ താന്‍ ഏറ്റവും അധികം വില കൊടുത്ത് വാങ്ങിയ സാധനം മകന്‍ തന്നെയാണ് എന്നാണ് ഡിംപല്‍ പറയുന്നത്. അത്രയധികം എക്‌സ്‌പെന്‍സ് ആയിരുന്നു അവന്റെ ജനനം. പ്രാര്‍ത്ഥിച്ചും പണം കൊടുത്തും കരഞ്ഞും വാങ്ങി എടുത്തത് തന്നെയാണ് ഞാന്‍ എന്റെ മകനെയെന്നും താരം പറയുന്നു.

പഴയ കാല സിനിമകള്‍ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും, സിനിമകളെക്കാള്‍ കൂടുതല്‍ രോമാഞ്ചം ഉണ്ടാവുന്നത് താന്‍ ചെയ്ത സീരിയലുകളെ കുറിച്ച് പറയുമ്പോഴാണെന്നും ഡിംപല്‍ പറയുന്നുണ്ട്. എല്ലാ സീരിയലുകളും അത്രയധികം താത്പര്യത്തോടെയാണ് ചെയ്തിരുന്നത്. ചെയ്ത സീരിയലുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇപ്പോഴും ഇമോഷണലാവുമെന്നും നടി അഭിമുഖത്തിൽ പറയുന്നു. തെങ്കാശിപട്ടണം, കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്നീ സിനിമകളിലാണ് ഡിംപല്‍ ബാലതാരമായി വേഷമിട്ടത്. കൂടാതെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

'ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല'; ചക്കപ്പഴത്തിൽ നിന്നും പിന്മാറി സബീറ്റ ജോർജ്

Latest Videos
Follow Us:
Download App:
  • android
  • ios