Bijesh Avanoor : ചിത്ര ഓര്‍മ്മയായിട്ട് ഒരു വര്‍ഷം : കുറിപ്പ് പങ്കുവച്ച് ബിജേഷ്

മലയാളികളുടെ സ്വന്തം ശിവാഞ്ജലിയെ തമിഴ് സ്ക്രീനിലേക്കെത്തിച്ച താരമായിരുന്നു ചിത്ര കാമരാജ്. താരത്തിൻറെ അകാലത്തിലുള്ള വിയോഗം മിനിസ്ക്രീൻ പ്രേക്ഷകരെയൊന്നാകെ സങ്കടത്തിലാഴിത്തിയിരുന്നു. 

chitra kamaraj one year of death note shared by asianet santhwanam fame bijesh avanoor

മിക്ക ഇന്ത്യന്‍ ഭാഷകളിലും സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് പാണ്ഡ്യന്‍ സ്റ്റോഴ്‌സ് (Pandian Stores). മലയാളത്തില്‍ സാന്ത്വനം (Santhwanam), തെലുങ്കില്‍ വഡിനമ്മ, കന്നഡയില്‍ വരലക്ഷ്മി സ്‌റ്റോഴ്‌സ്, ബംഗാളിയില്‍ ബഗ്ഗോലോക്കി തുടങ്ങി മറാത്തി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം പാണ്ഡ്യന്‍ സ്റ്റോഴ്‌സ് സംപ്രേഷണം ചെയ്യുന്നുണ്ട്. സംപ്രേഷണം ചെയ്യുന്ന ഭാഷകളിലെല്ലാം റേറ്റിംഗില്‍ മുന്നിലുള്ള പരമ്പരയിലെ മിക്ക ജോഡികളും സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരുള്ളവരുമാണ്. മലയാളത്തില്‍ 'ശിവാഞ്ജലി' എന്ന ജോഡി പോലെതന്നെ തമിഴില്‍ ആഘോഷിക്കപ്പെട്ട കഥാപാത്ര ജോഡികളാണ് 'മുല്ലൈകതിര്‍'. പരമ്പരയുടെ തുടക്കത്തില്‍ത്തന്നെ മുല്ലയായെത്തിയ താരമായിരുന്നു 'ചിത്ര കാമരാജ്' (Chitra Kamaraj). എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് താരത്തിന്റെ മരണം. ചിത്രയ്ക്ക് ഒരു കുറിപ്പിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് സാന്ത്വനം പരമ്പരയില്‍ സേതുവായെത്തുന്ന ബിജേഷ് ആവണൂര്‍.

ചിത്തു എന്ന ഓമനപ്പേരോടെ തമിഴ് ജനത ഒന്നാകെ ഹൃദയത്തിലേറ്റിയ ചിത്ര കാമരാജ് മരിച്ചെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും പലരും തയ്യാറായിട്ടില്ല. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജുപോലും ആരാധകരാൽ ഇപ്പോഴും ആക്ടീവ് തന്നെയാണ്. 'ഒരിക്കലും തിരികെ വരില്ലെന്നറിഞ്ഞിട്ടും, വിശ്വസിക്കാതെ ഒരു ജനത ഇന്നും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് കുറിപ്പിലൂടെ ബിജേഷ് പറയുന്നത്.

ബിജേഷിന്റെ കുറിപ്പ് വായിക്കാം

''ഇന്നേക്ക് ഒരു വര്‍ഷമായി പ്രിയ സഹോദരി നീ ഇ മണ്ണില്‍ നിന്നും പോയിട്ട്, എന്നിട്ടും., ഇവിടെ നിന്നെ സ്‌നേഹിക്കുന്നവര്‍ അറിഞ്ഞിട്ടില്ല ഇനി ഒരിക്കലും നീ തിരികെ വരില്ലെന്ന്, ഒരു പക്ഷെ... അറിഞ്ഞിട്ടും വിശ്വസിക്കാത്ത മനസ്സുമായി കാത്തിരിക്കുകയാണ് അവര്‍. ഒരു യാത്ര പോയതാണ് നീ എന്നും നിനച്ച്. അവര്‍ക്കതിനെ കഴിയു. ഒരിക്കലും നീ തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാന്‍ പോലും കൊതിക്കുന്നു. നിന്റെ പുഞ്ചിരിപ്പൂക്കള്‍ കൊണ്ട് സ്‌ക്രീനില്‍ നീ തീര്‍ത്ത വസന്തങ്ങള്‍ കാണാന്‍. നനവൂറുന്ന കണ്ണുകളുമായി., ഇടറുന്ന മനസ്സുമായി, വിറയാര്‍ന്ന മൊഴികളാലെ ഒരു കോടി പ്രണാമം പ്രിയ കൂട്ടുകാരി.
മരണം മണ്ണില്‍ മാത്രം നടക്കുന്ന പ്രതിഭാസമല്ലേ. നീ ഒരായിരമായിരം ഹൃദയങ്ങളില്‍ ജീവിക്കുകയല്ലേ നീ. മറക്കാന്‍ ശ്രമിച്ചാല്‍ പോലും മറക്കാനാകാത്ത സ്‌നേഹ സ്പര്‍ശമായി.''

Latest Videos
Follow Us:
Download App:
  • android
  • ios