'ഇത് ചക്കപ്പഴം അല്ല ആഞ്ഞിലിച്ചക്ക'; വൈറലായി സബിറ്റയുടെ വീഡിയോ

ചക്കപ്പഴം പരമ്പരയില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് സബിറ്റ അവതരിപ്പിക്കുന്നത്

chakkappazham serial fame sabitta george latest video went viral on social media

പ്രേക്ഷകപ്രീതി നേടിയ ചക്കപ്പഴം (Chakkappazham serial) എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് സബിറ്റ ജോര്‍ജ് (Sabitta george) എന്ന നടി മലയാളികള്‍ക്ക് പരിചിതയാകുന്നത്. ചുരുങ്ങിയ കാലം കൊണ്ടാണ്  പ്രേക്ഷകര്‍ക്കിടയില്‍ ചക്കപ്പഴം എന്ന പരമ്പര ശ്രദ്ധ നേടിയത്. ഹാസ്യപ്രധാനമായ പരമ്പരയില്‍ ഏറെ പ്രാധാന്യമുള്ള ലളിതാമ്മയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മൂന്ന് മക്കളുടെ അമ്മയുടെ വേഷത്തിലാണ് സബിറ്റ പരമ്പരയില്‍ എത്തുന്നത്. സോഷ്യല്‍മീഡിയയില്‍ വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവെക്കുന്ന സബിറ്റ കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഗുഡ്‌മോണിംഗ് എവരിവണ്‍ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന വീഡിയോയില്‍, കയ്യിലൊരു ആഞ്ഞിലി ചക്കയുമായാണ് സബിറ്റ എത്തുന്നത്. നൂറ് ശതമാനം ഓര്‍ഗാനിക്കായ ഈ പഴം തന്‍റെ നാട്ടില്‍ ആനിക്കാവിള എന്നാണ് വിളിക്കപ്പെടുന്നതെന്ന് സബിറ്റ പറയുന്നു. ആരാധകര്‍ വീഡിയോ വൈറലാക്കിക്കഴിഞ്ഞു. തങ്ങളിതിനെ അയിനിച്ചക്ക എന്നാണ് വിളിക്കാറെന്ന് ചിലര്‍ പറയുമ്പോള്‍, പാലാക്കാര് ഇതിനെ അയിനിക്കാവിള എന്നാണ് പറയുകയെന്നാണ് സബിറ്റയുടെ നാട്ടുകാര്‍ പറയുന്നത്. വീഡിയോ കണ്ട സബിറ്റയോട് യൂട്യൂബ് ചാനല്‍ തുടങ്ങിക്കൂടെ, തുടങ്ങിയിട്ടുണ്ടോ, തുടങ്ങിയാലോ എന്നെല്ലാമാണ് ആരാധകര്‍ ചോദിക്കുന്നത്. കൂടാതെ പലരും ചക്കപ്പഴത്തിന്റെ വിശേഷങ്ങളും കമന്റായി ചോദിക്കുന്നുണ്ട്.

 

ദേവിയും ബാലനും സാന്ത്വനത്തിന്റെ പടിയിറങ്ങുമോ? റിവ്യൂ

ഏറ്റവും പ്രിയപ്പെട്ട പരമ്പര ഏതാണെന്ന ചോദ്യത്തിന് പലരും ആദ്യം പറയുന്ന പേര് സാന്ത്വനം (Santhwanam) എന്നായിരിക്കും. മലയാളികളുടെ ഹൃദയത്തില്‍ ഇത്രത്തോളം ഇടം നേടിയ പരമ്പര അടുത്തൊന്നും ഉണ്ടായിട്ടില്ല.  കുടുംബ ബന്ധങ്ങളുടെ ആഴം പറഞ്ഞ് മലയാളിയുടെ ഹൃദയത്തിലേറിയ 'സാന്ത്വനം' റേറ്റിംഗിലും മുന്നിലാണ്. 'കൃഷ്ണ സ്റ്റോഴ്സ്' എന്ന പലചരക്ക് കട നടത്തുന്ന  'സാന്ത്വനം' കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്‌ക്രീനിലേക്ക് മനോഹരമായി പറിച്ചുനടാന്‍ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. പരമ്പരയിലെ ഏതൊരു കഥാപാത്രത്തെയും അവതരിപ്പിക്കുന്ന താരങ്ങളും മലയാളിക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

ബാലന്‍ (balan) എന്ന വല്ല്യേട്ടനും അവരുടെ അനിയന്മാരുടേയും കഥയാണ് സാന്ത്വനം പറയുന്നത്. പ്രണയകഥ) എന്ന നിലയ്ക്കാണ് പരമ്പരയെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതെങ്കിലും മനോഹരമായ കുടുംബകഥയാണ് തങ്ങളെ ആകര്‍ഷിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയിരുന്ന സാന്ത്വനം കുടുംബം കുറച്ച് എപ്പിസോഡുകളായി വലിയ പ്രതിസന്ധികളിലൂടെയായിരുന്നു മുന്നോട്ട് പോയത്. തമ്പി ഉണ്ടാക്കിയ പുകിലിന് ശേഷം അപര്‍ണ്ണയ്ക്ക് ജനിക്കാനിരുന്ന കുഞ്ഞിനെ നഷ്ടമായ ദുരന്തവും തീര്‍ത്ത വിഷമങ്ങള്‍ക്കുശേഷം, അതിലും വലിയൊരു പ്രതിസന്ധിയിലേക്കാണ് സാന്ത്വനം നീങ്ങുന്നത്.

അനിയന്മാരെ നോക്കുന്നതിനായി തങ്ങള്‍ക്ക് കുട്ടികള്‍ വേണ്ടെന്നുവച്ച ബാലനും ദേവിയും സാന്ത്വനം വീടിന്റെ പടിയിറങ്ങാന്‍ പോകുകയാണ്. അപര്‍ണ്ണയ്ക്ക് കുട്ടിയെ നഷ്ടമായത്, സാന്ത്വനം വീട്ടില്‍ കുട്ടികള്‍ വാഴില്ലെന്നും, അത് ദേവിക്കും ബാലനുമുള്ള ശാപമാണെന്നുമാണ് അഞ്ജലിയുടെ അപ്പച്ചിയായ ജയന്തിയും, അപര്‍ണ്ണയുടെ അമ്മയും പറഞ്ഞത്. അത് കേട്ടതോടെ, തന്റെ ദോഷമാവാം എല്ലാറ്റിനും കാരണം എന്ന് ദേവി ആലോചിക്കുകയായിരുന്നു. അങ്ങനെയാണ് നമുക്ക് കുറച്ചുനാള്‍ വീട്ടില്‍നിന്നും മാറി നിന്നാലോ എന്ന് ദേവി ബാലനോട് ചോദിക്കുന്നത്. ആദ്യമൊന്ന് ചിന്തിച്ചെങ്കിലും ബാലനും അത് അംഗീകരിക്കുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios