കോടതിയില്‍ 'കണ്‍സന്‍റ് ' എത്തി: ഗായകന്‍ മിക സിങ്ങ് രാഖി സാവന്തിനെ ബലമായി ചുംബിച്ച കേസ് റദ്ദാക്കി

ഒടുവിൽ രാഖി തന്നെ തന്‍റെ സമ്മതത്തോടെയാണ്  മിക സിങ്ങ്  ചുംബിച്ചത് എന്ന സത്യവാങ്ങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി ഇ കേസ് റദ്ദാക്കിയത്.
 

Bombay High Court quashes case against Mika Singh for forcible kissing  Rakhi Sawant vvk

മുംബൈ: ഗായകന്‍ മിക സിങ്ങ് നടി രാഖി സാവന്തിനെ ബലമായി ചുംബിച്ചുവെന്ന കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. സമ്മതമില്ലാതെ മിക ബലമായി തന്‍റെ ജന്മദിന പാര്‍ട്ടിയില്‍ രാഖിയെ ചുംബിച്ചുവെന്നായിരുന്നു കേസ്. രാഖി സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് കേസ് വിവാദമായത്. ഇന്ത്യൻ പീനൽ കോഡ് 354 പ്രകാരം പീഡനം , ആക്രമണം എന്നീ വകുപ്പുകൾ പ്രകാരമാണ് മിക സിങ്ങിനെതിരെ കേസെടുത്തിരുന്നത്.തന്‍റെ സമ്മതത്തോടെയാണ്  മിക സിങ്ങ്  ചുംബിച്ചത് എന്ന് രാഖി സാവന്ത് മുംബൈ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ സത്യവാങ്ങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി കേസ് റദ്ദാക്കിയത്.

ഈ വർഷം ആദ്യം ആദിൽ ഖാനുമായുള്ള വിവാഹമോചനത്തിന്‍റെ പേരില്‍ രാഖി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതിന് പിന്നാലെ വര്‍ഷങ്ങളായുള്ള ശത്രുത അവസാനിപ്പിച്ച് മുംബൈയിലെ കോഫി ഷോപ്പിന് പുറത്ത് മിക സിങ്ങിനൊപ്പം രാഖി ഫോട്ടോയ്ക്ക് പോസ് ചെയ്ത് പലരെയും അത്ഭുതപ്പെടുത്തി. തങ്ങൾ ഇപ്പോൾ സൗഹാർദ്ദപരമായ ബന്ധത്തിലാണെന്നും അത് വലുതാണെന്നും രാഖി അന്ന് പ്രസ്താവിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് രാഖിയെ ചുംബിച്ച കേസ് തള്ളിക്കളയാനും മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കാനും മിക കോടതിയെ സമീപിച്ചത്. രാഖി സാവന്ത് തന്റെ സത്യവാങ്മൂലത്തിൽ മികയുമായി എല്ലാ ഭിന്നതകളും രമ്യമായി പരിഹരിച്ചുവെന്നും തർക്കം മുഴുവൻ ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണെന്നും ജസ്റ്റിസുമാരായ എ എസ് ഗഡ്കരിയുടെയും എസ് ജി ഡിഗെയുടെയും ബെഞ്ചിനെ അറിയിച്ചു. സത്യവാങ്മൂലം സ്വീകരിച്ച കോടതി കേസ് റദ്ദാക്കുകയായിരുന്നു.

2006ൽ തന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ രാഖി സാവന്തിനെ മിക സിംഗ് ക്ഷണിച്ചിരുന്നു. എന്നാല്‍ കേക്ക് മുറിച്ച ശേഷം അത്  മുഖത്ത് തേക്കരുതെന്ന് മിക പാര്‍ട്ടിയില്‍ പങ്കെടുത്തവരോട് പറഞ്ഞിരുന്നു. എന്നാല്‍ രാഖി അത് ഗൗനിക്കാതെ കേക്ക് മികയുടെ മുഖത്ത് തേച്ചു. 'അവളെ ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ്' മിക അപ്പോള്‍ രാഖിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് അന്നത്തെ പൊലീസ് എഫ്ഐആര്‍ പറയുന്നത്. പാർട്ടിയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പിന്നീട് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2006 ജൂൺ 11നാണ് മികയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ബലാത്സംഗക്കേസിൽ രാഖി സാവന്തിന്‍റെ ഭർത്താവ് ആദിൽ ഖാൻ കസ്റ്റഡിയിൽ

ഞെട്ടിക്കുന്ന ലുക്കില്‍ ഫഹദ്, ഇതുവരെ കാണാത്ത വേഷത്തില്‍ വടിവേലു; മാമന്നന്‍ ട്രെയിലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios