Asianet News MalayalamAsianet News Malayalam

'ആള് വല്ലാണ്ട് മാറിപ്പോയല്ലോ, സർജറി എന്തെങ്കിലും..'; പ്രിയങ്കയുടെ പുത്തൻ ലുക്ക് കണ്ട് ആരാധകർ

പ്രിയങ്ക ചോപ്രയ്ക്ക് ഇതെന്ത് പറ്റിയെന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്.

bollywood actress priyanka chopra new look goes viral
Author
First Published Oct 20, 2024, 1:07 PM IST | Last Updated Oct 20, 2024, 1:07 PM IST

ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ പുതിയ ലുക്ക് വൈറൽ ആകുന്നു. നല്ല രീതിയിൽ മെലിഞ്ഞ ലുക്കിലാണ് പ്രിയങ്ക വീഡിയോയിൽ ഉള്ളത്. മുഖത്തിന്റെ ആകൃതിയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും രം​ഗത്ത് എത്തി. 

പ്രിയങ്ക ചോപ്രയ്ക്ക് ഇതെന്ത് പറ്റിയെന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. 'ആ ​ഗ്ലാമർ അങ്ങ് പോയി, എന്തെങ്കിലും ശസ്ത്രക്രിയ നടത്തിയോ, വയ്യായ്ക എന്തെങ്കിലും ഉണ്ടോ, ആള് വല്ലാണ്ട് മാറിപ്പോയല്ലോ', എന്നിങ്ങനെ പോകുന്നു ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കമന്റുകൾ. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാണ്. 

അതേസമയം, കഴിഞ്ഞ അഞ്ച് വർഷമായി പ്രിയങ്ക ചോപ്ര ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടില്ല. ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ദ് ബ്ലഫ് എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ. സിറ്റഡല്‍ എന്നൊരു സീരീസ് പ്രിയങ്കയുടേതായി സ്ട്രീമിം​ഗ് ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധക്കപ്പെടുകയും ചെയ്തു. റൂസോ ബ്രദേര്‍സിന്‍റെ സിറ്റഡല്‍ സീരിസില്‍ നാദിയ എന്ന സ്പൈയായാണ് പ്രിയങ്ക എത്തിയിരുന്നത്. ഇന്ത്യ, ഇറ്റലി, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഡക്ഷനുകളുള്ള ഒരു മൾട്ടി നാഷണല്‍-സീരീസാണ് സിറ്റഡല്‍. പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം റിച്ചാർഡ് മാഡൻ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 

ഏതാനും നാളുകൾക്ക് മുൻപ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും 1600 കോടി രൂപ വിലമതിക്കുന്ന ലോസ് ആഞ്ചലസിലെ ആഢംബര ബംഗ്ലാവിലേക്ക് വീണ്ടും താമസം മാറാന്‍ ഒരുങ്ങുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. പൂപ്പൽ പ്രശ്‌നങ്ങൾ കാരണം ദമ്പതികള്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇവിടെ നിന്നും മാറി താമസിക്കുക ആയിരുന്നു. 2018ല്‍ വിവാഹിതരായ പ്രിയങ്കയും നിക്കും അന്ന് മുതല്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. 

ഏറ്റുമുട്ടാൻ ആറ് പേർ, വിജയ കീരിടം ആർക്ക് ? സ്റ്റാർ സിം​ഗർ ഗ്രാൻഡ് ഫിനാലെ അങ്കമാലിയിൽ, വിശദ വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios