ഭരതനാട്യം കളിക്കുന്ന കുട്ടി ഡോക്ടർ; 'ഇതൊക്കെ കയ്യിലുണ്ടായിരുന്നല്ലേ'യെന്ന് റോബിനോട് ആരാധകർ
മോഡലും നടിയുമായ ആരതി പൊടിയുമായുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ അറിയിച്ചിരുന്നു.
മലയാളം ബിഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ പകുതിയിൽ വച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നുവെങ്കിലും ബിബി 4ൽ മറ്റാർക്കും ലഭിക്കാത്ത ഫാൻ ബേസ് സ്വന്തമാക്കാൻ റോബിന് സാധിച്ചിരുന്നു. കേരളക്കരയിൽ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസുള്ള ടെലിവിഷൻ റിയാലിറ്റി ഷേ താരം കൂടിയാണ് റോബിൻ. ഷോയ്ക്ക് പിന്നാലെ തന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ ഓരോന്നായി നിറവേറ്റുകയാണ് റോബിൻ ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ റോബിൻ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.
സിബി എസ്ഇ സൗത്ത് സോണ്‍ സഹോദയ ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനം നേടി നില്ക്കുന്ന തന്റെ സ്കൂള്‍ കാല ചിത്രമാണ് റോബിന് പങ്കുവച്ചിരിക്കുന്നത്. ഭാരനാട്യത്തിന്റെ വേഷത്തിൽ തന്നെയാണ് ഫോട്ടോയില്‍ റോബിന്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. 'ഇതെല്ലാം കൈയിൽ വച്ചിട്ടാ ഒന്നും അറിയില്ല ടാലെന്റ് ഇല്ല എന്നു പറയുന്നേ, കൊച്ചു ഗള്ളൻ, അടുത്ത ഉദ്ഘാടനത്തിന് ഡാൻസ് കളിച്ചിട്ട് പോയാൽ മതി' എന്നൊക്കെയാണ് കമന്റുകൾ.
അതേസമയം, വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് റോബിൻ. മോഡലും നടിയുമായ ആരതി പൊടിയുമായുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ അറിയിച്ചിരുന്നു. അടുത്തിടെ തനിക്ക് ബോൺ ട്യൂമർ ഉണ്ടെന്ന് റോബിൻ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ട് വർഷമായി ട്യൂമർ ഉണ്ടെന്നും അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളൂവെന്നും റോബിൻ പറഞ്ഞു. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ സർജറി ചെയ്യേണ്ടി വരുമെന്നും റോബിൻ അറിയിച്ചിരുന്നു. സിനിമ അരങ്ങേറ്റത്തിനും തയ്യാറെടുക്കുക ആണ് റോബിന് ഇപ്പോൾ. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമയിൽ എത്തുന്നത്.
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതൽ'; ജിയോ ബേബി ചിത്രത്തിന് ആരംഭം