"ഒരു ജോലിയും ചെറുതല്ല" : ജയിലില്‍ ടോയ്ലെറ്റ് കഴുകിയ അനുഭവം പങ്കുവച്ച് സല്‍മാന്‍

ഫിനാലെ എപ്പിസോഡില്‍ വീട്ടിനുള്ളില്‍ ഗാര്‍ഹിക ജോലികള്‍ 50 ശതമാനവും ചെയ്തത് പൂജ ഭട്ടാണെന്നും അതിന് അവരോട് നന്ദിയുണ്ടെന്നും സല്‍മാന്‍ പറഞ്ഞു. 

Bigg Boss OTT 2 Salman Khan recalls cleaning bathrooms in hostel and jail vvk

മുംബൈ: ബിഗ്ബോസ് ഒടിടിയില്‍ എല്‍വിഷ് യാദവ് കപ്പ് നേടി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ എല്‍വിഷ് വളരെ നാടകീയമായാണ് ജനങ്ങളുടെ ഇഷ്ടം പിടിച്ചെടുക്കുകയും ഇഞ്ചോട് ഇഞ്ച് പോരാടി അവസാനം കപ്പ് കരസ്ഥമാക്കിയത്. 

അതേ സമയം ഫിനാലെയില്‍ ബിഗ്ബോസ് ഒടിടി അവതാരകനായ സൂപ്പര്‍താരം സല്‍മാന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫിനാലെ എപ്പിസോഡില്‍ വീട്ടിനുള്ളില്‍ ഗാര്‍ഹിക ജോലികള്‍ 50 ശതമാനവും ചെയ്തത് പൂജ ഭട്ടാണെന്നും അതിന് അവരോട് നന്ദിയുണ്ടെന്നും സല്‍മാന്‍ പറഞ്ഞു. 

"ബിഗ്ബോസ് വീട്ടിനുള്ളില്‍ ആരെങ്കിലും ഭരണം നടത്തിയെന്ന് പറയുകയാണെങ്കില്‍ അത് പൂജ ഭട്ടും, ബേബികയുമാണ്. ബേബിക ആരെയും കേള്‍ക്കില്ല. പക്ഷെ പൂജ അവള്‍ക്കെതിരെ പറയാന്‍ ആര്‍ക്കും ഇട നല്‍കില്ല" - സല്‍മാന്‍ പറഞ്ഞു. അതിന് ശേഷം പൂജ ഭട്ട് ബാത്ത്റൂം ക്ലീന്‍ ചെയ്തത് സംബന്ധിച്ച് സല്‍മാന്‍ പ്രതികരിച്ചു.

"ഈ വീട് നിങ്ങള്‍ക്ക് മിസ് ചെയ്യും. പ്രത്യേകിച്ച് ബാത്ത് റൂം. കാരണം ബിഗ്ബോസിന്‍റെ 17 സീസണുകളില്‍ ഇത്രയും വൃത്തിയുള്ള ബാത്ത് റൂം ഇതുവരെ ഉണ്ടായിട്ടില്ല"  സല്‍മാന്‍ പറഞ്ഞപ്പോള്‍ പൂജ ഭട്ട് നിങ്ങള്‍ തന്നെ ഒരു സീസണില്‍ അകത്ത് കയറിവന്ന് ക്ലീന്‍ ചെയ്തെന്ന് ഞാന്‍ കേട്ടിട്ടുണ്ടെന്ന് പറഞ്ഞു.

"അതേ ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് ഞാന്‍ അവിടുന്ന് എന്തൊക്കെയാണ് നീക്കം ചെയ്തതെന്ന് ശരിക്കും നിങ്ങളോട് പറയാന്‍ പറ്റില്ല. എന്നാല്‍ അത് ഒകെയാണ്. ബോര്‍ഡിംഗ് സ്കൂളിലാണെങ്കില്‍ നിങ്ങള്‍ ഇതൊക്കെ ചെയ്തിട്ടുണ്ടാകും. അത് ഇതിനെക്കാള്‍ മോശം അവസ്ഥയിലായിരിക്കും. ഇതൊക്കെ പുതിയ കാര്യം അല്ല. ഞാന്‍‌ ജയിലില്‍ പോലും ഇതൊക്കെ ചെയ്തിട്ടുണ്ട്. ഒരു ജോലിയും ഒരാളെ താഴെയുള്ളയാളാക്കുന്നില്ല" - സല്‍മാന്‍ പറഞ്ഞു. അത് പൂജ ഭട്ടും ശരിവച്ചു. അതിന് ശേഷം ബിഗ്ബോസ് വീട്ടിലെ ജോലികളിലെ ആത്മാര്‍ത്ഥതയ്ക്ക് പൂജയെ സല്‍മാന്‍ അഭിനന്ദിച്ചു. 

ജയിലര്‍ തീയറ്റര്‍ റണ്ണിന് ശേഷം ഒടിടിയിലെത്തും; കാണാന്‍ കഴിയുന്നത് ഇവിടെ

ഷാരൂഖിന്‍റെ കോളേജ് കാലത്തെ ഉപന്യാസം വൈറലായി; പറയുന്നത് ഗംഭീര സംഭവങ്ങള്‍.!

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios