പ്രിയപ്പെട്ട അമ്മുവിന് അഭിനന്ദനങ്ങൾ', റെനീഷയ്ക്ക് ആശംസകളുമായി ധന്യ മേരി വർഗീസ്
സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് റെനീഷയെ കുറിച്ച് ധന്യ എഴുതിയിരിക്കുന്നത്. 'ബിഗ് ബോസിൽ 85 ദിവസം പൂർത്തിയാക്കിയതിന് പ്രിയപ്പെട്ട അമ്മുവിന് അഭിനന്ദനങ്ങൾ. ഹൗസിലെ നിന്‍റെ വരും ദിവസങ്ങൾക്ക് ആശംസകൾ നേരുന്നു', എന്നാണ് ധന്യ കുറിച്ചത്.
കൊച്ചി: മലയാളത്തിലും തമിഴിലുമായി നിരവധി അവസരം കിട്ടിയിട്ടുള്ള നടിയാണ് ധന്യ മേരി വര്‍ഗീസ്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് നടി ജോണ്‍ ജേക്കബുമായി ഇഷ്ടത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ബിഗ് ബോസ് സീസൺ നാലിലെ ശക്തയായ മത്സരാർത്ഥി കൂടിയായിരുന്നു ധന്യ. ബിബി ഹൗസിൽ തന്‍റെ ജീവിതത്തെ കുറിച്ചും നേരിട്ട പ്രതിസന്ധികളെ പറ്റിയും ധന്യ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തും സീസൺ ഫൈവിലെ മത്സരാർഥിയുമായ റെനീഷയ്ക്ക് ആശംസകൾ നേരുകയാണ് താരം. ഇരുവരും സീതകല്യാണം എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് അടുത്ത സുഹൃത്തുക്കളായി മാറിയത്. ബിഗ് ബോസ് ഹൗസിൽ എൺപത്തിയഞ്ച് ദിവസം പൂർത്തിയാക്കിയതിനാണ് റെനീഷ റഹ്മാന്‍ ധന്യ മേരി വർഗീസ് ആശംസകൾ അറിയിക്കുന്നത്.
സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് റെനീഷയെ കുറിച്ച് ധന്യ എഴുതിയിരിക്കുന്നത്. 'ബിഗ് ബോസിൽ 85 ദിവസം പൂർത്തിയാക്കിയതിന് പ്രിയപ്പെട്ട അമ്മുവിന് അഭിനന്ദനങ്ങൾ. ഹൗസിലെ നിന്‍റെ വരും ദിവസങ്ങൾക്ക് ആശംസകൾ നേരുന്നു', എന്നാണ് ധന്യ കുറിച്ചത്.
റെനീഷയ്ക്കൊപ്പമുള്ള സെൽഫിയാണ് ധന്യ പങ്കുവെച്ചത്. അഖിൽ മാരാരും റിനോഷും കഴിഞ്ഞാൽ ഹൗസിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന മത്സരാർത്ഥി റെനീഷയാണ്. ഗെയിമുകൾ പരമാവധി നന്നായി കളിക്കാനും അഭിപ്രായങ്ങൾ തുറന്ന് പറയാനും റെനീഷ മടിക്കാറില്ല. പൊതുവെ സീരിയൽ മേഖലയിൽ നിന്നും വരുന്ന മത്സരാർത്ഥികൾ ഇമേജ് ഭയന്ന് പ്രതികരിക്കാൻ ശ്രമിക്കാറില്ല.
എന്നാൽ റെനീഷ അങ്ങനെയല്ല. അതുകൊണ്ട് തന്നെ റെനീഷ പുറത്താകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഹൗസിൽ കൂടുതൽ. താൻ എവിക്ഷനിൽ നിന്നും രക്ഷപ്പെട്ട് വരുമ്പോൾ ആരുടെ മുഖത്തും സന്തോഷം കാണാറില്ലെന്ന് റെനീഷ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
"ഓള്‍ ഈസ് വെല്‍" : ഇന്‍കം ടാക്സ് റെയിഡിന് പിന്നാലെ പേളി മാണിയുടെ പോസ്റ്റ്
"പീപ്പിള്‍ ഓഫ് കൊത്ത": കിംഗ് ഓഫ് കൊത്തയുടെ വമ്പന്‍ അപ്ഡേറ്റ് വീഡിയോ അവതരിപ്പിച്ച് ദുല്‍ഖര്‍