'അഭിനയരംഗത്തേക്ക് വരാൻ ഒരുപാട് കഷ്ടപ്പെട്ടു'; ബീന ആന്‍റണി പറയുന്നു

മൌനരാഗം ആണ് ബീന ഇപ്പോള്‍ അഭിനയിക്കുന്ന ശ്രദ്ധേയ പരമ്പര

beena antony about her earlier days as actress

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് ബീന ആന്റണി. 1991ൽ അഭിനയരംഗത്തേക്ക് എത്തിയ താരം മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോഴും സിനിമ, സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായുണ്ട്. കസ്തൂരിമാന്‍ എന്ന പരമ്പരയ്ക്കു ശേഷം ഇപ്പോള്‍ മൗനരാഗം സീരിയലില്‍ ചെയ്യുന്ന വേഷവും കൈയടി നേടുന്നു. നായികയായും സ്വഭാവ നടിയായും ഹാസ്യ താരമായും പ്രതിനായികയായും അങ്ങനെ ടെലിവിഷൻ രംഗത്ത് ബീന കൈവെക്കാത്ത തരം വേഷങ്ങള്‍ ഇല്ലെന്നു തന്നെ പറയാം.

അഭിനയ രംഗത്തേക്ക് വരുന്നതിന് വേണ്ടി താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്ന് പറയുന്നു ബീന. ബിഹൈന്‍ഡ് വുഡ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ബീന ആന്‍റണി കടന്നുവന്ന വഴികളെക്കുറിച്ച് പറയുന്നത്.  അച്ഛന്‍ ആന്റണി വളരെ സ്ട്രിക്റ്റ് ആയിരുന്നു. ആന്റണിയുടെ മകളാണെന്ന് അറിഞ്ഞാല്‍ തന്നെ നോക്കാന്‍ പോലും ആളുകള്‍ ഭയക്കും. ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ ആയിരുന്നത് കൊണ്ട് അക്കാര്യത്തില്‍ ഒരു പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നുവെന്നും ബീന പറയുന്നു.

ALSO READ : '20 വര്‍ഷം മുന്‍പ് മോഹന്‍ലാലിനെ വച്ച് ചെയ്യുമ്പോഴുള്ള ഫീല്‍'; പൃഥ്വിരാജിനെക്കുറിച്ച് ഷാജി കൈലാസ്

അഭിനയിക്കാന്‍ വിടാന്‍ അപ്പച്ചന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. പട്ടിണി കിടന്നും വാശി പിടിച്ചും ഫൈറ്റ് ചെയ്താണ് അഭിനയ ലോകത്തേക്ക് എത്തിയത്. പക്ഷെ അഭിനയിച്ചു തുടങ്ങി പെട്ടന്ന് നായികാ റോളിലൊക്കെ എന്നെ കണ്ടപ്പോള്‍ അപ്പച്ചന് വലിയ സന്തോഷം ആയി. അമ്മച്ചി തുടക്കം മുതലേ സപ്പോര്‍ട്ടീവ് ആയിരുന്നുവെന്നും നടി പറയുന്നു. സിനിമയിൽ കൂടുതൽ അഭിനയിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും സീരിയലിൽ തിരക്കിലായിപോയെന്നും ബീന ആന്റണി അഭിമുഖത്തിൽ പറയുന്നുണ്ട്.

താരത്തിന്റെ ഭർത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്. വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു ഇരുവരും. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ഇരുവരുടേയും വീട്ടുകാർക്കും സമ്മതമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ തുടങ്ങി യോദ്ധ, ഗോഡ്ഫാദർ, സർഗം, വളയം തുടങ്ങി നിരവധി സിനിമകളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios