സ്ട്രോങ്ങായി നിന്ന് സുഹാന, കരച്ചിലടക്കാനാവാതെ മഷൂറ, ഓൾ ഇന്ത്യ ട്രിപ്പ് ആരംഭിച്ച് ബഷീർ ബാഷി
പുതിയ കാർ വാങ്ങിയതിന് ശേഷം ബഷീർ ബാഷി എന്നും യാത്ര തന്നെയാണ്.
തന്റെ ഭാര്യമാരും രണ്ട് മക്കളുമായി അടിപൊളി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന താരമാണ് ബഷീർ ബാഷി. ഭാര്യമാരായ സുഹാനയെയും മഷൂറയെയും വേർതിരിവൊന്നും കൂടാതെയാണ് ബാഷി പരിഗണിക്കുന്നതെന്ന് കുടുംബത്തിലെ സന്തോഷം കാണുമ്പോൾ തന്നെ മനസിലാകും. ബാഷി കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരിൽ എത്തുന്നത് അവരുടെ യൂട്യൂബ് ചാനൽ വഴിയാണ്. ബഷീർ ബാഷിയുടെ ഓൾ ഇന്ത്യൻ ട്രിപ്പാണ് പുതിയ വിശേഷം.
പുതിയ കാർ വാങ്ങിയതിന് ശേഷം ബഷീർ ബാഷി എന്നും യാത്ര തന്നെയാണ്. ഫോർച്യൂണർ വീട്ടിൽ എത്തിയപ്പോൾ തന്നെ അക്കാര്യവും പറഞ്ഞിരുന്നു. പക്ഷെ മഷുറ ഗർഭിണി ആയതിനാൽ ഫാമിലി ട്രിപ്പ് കുറയും എന്നും നേരത്തെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പുതിയ വണ്ടിയിൽ ഫ്രണ്ട്സിനൊപ്പം യാത്ര തന്നെയാണ്. ഗോവ ട്രിപ്പായിരുന്നു ആദ്യം. അതിന് ശേഷം കുടുംബത്തിനൊപ്പം ബാഗ്ലൂരിലേക്ക് ഒരു യാത്ര പോയി. ഇപ്പോഴിതാ, ഓൾ ഇന്ത്യൻ ട്രിപ്പും ആരംഭിച്ചു. ബാഷിയുടെ വീട്ടിൽ നിന്ന് ആരംഭിച്ച ഓൾ ഇന്ത്യൻ ട്രിപ്പിന്റെ വിശേഷങ്ങളാണ് ബഷീർ ബാഷി യൂട്യൂബ് ചാനലിലെ പുതിയ വീഡിയോ.
ഭാര്യമാരോടും മക്കളോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ബാഷി കുറച്ച് ഇമോഷണൽ ആയിരുന്നു. ഗോവ ട്രിപ്പിന് പോകുമ്പോൾ സന്തോഷത്തോടെ പറഞ്ഞയച്ച മഷൂറ പക്ഷെ ഇത്തവണ കുറച്ചധികം ഇമോഷണലായി. വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോഴും കരയുകയായിരുന്നു. എന്നാൽ സുഹാന കുറച്ച് സ്ട്രോങ് ആണ്. അന്നത്തെ പോലെ തന്നെ കളി ചിരി തമാശയോടെയാണ് ബഷിയെ യാത്രയാക്കിയത്.
വീടും വീട്ടുകാരെയും വിട്ട് ഇറങ്ങിയതിന്റെ ഒരു ലാഗ് തുടക്കത്തിൽ വീഡിയോയിൽ കാണാം. ചമ്മു എന്ന് വിളിക്കുന്ന സുഹൃത്ത് ആണ് ഇത്തവണവും ബാഷിയുടെ സന്തത സഹചാരിയായി കൂടെയുള്ളത്. യാത്ര കുറേ മുന്നോട്ട് പോയതിന് ശേഷമാണ് ആദ്യത്തെ ഡെസ്റ്റിനേഷൻ തീരുമാനിച്ചത്. ബാഗ്ലൂരിലെ നന്ദി ഹിൽസിൽ പോയി സൂര്യോദയം കാണുക എന്നാതാണ് ആദ്യത്തെ ലക്ഷ്യമെന്നും ബാഷി വീഡിയോയിൽ പറയുന്നുണ്ട്.
ബിഗ് ബോസ് താരം ബഷീർ ബാഷിയ്ക്കും കുടുംബത്തിനും നിരവധി ആരാധകരാണ് ഉള്ളത്. മോഡലായി തിളങ്ങി നിന്ന ബഷീർ ബാഷി ബിഗ് ബോസിൽ എത്തിയതോടെയാണ് കേരളം ഇദ്ദേഹത്തെ അംഗീകരിക്കുന്നത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ നിന്നത്.