ഞങ്ങളുടെ ആദ്യ ഫ്രെയിം; 'മലർവാടിക്കൂട്ടം' അന്ന് ഒന്നിച്ചപ്പോൾ, ഫോട്ടോയുമായി വിനീത്
2010 ജൂലെ 16നായിരുന്നു മലർവാടി ആർട്സ് ക്ലബ് റിലീസ് ചെയ്തത്.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം തിരശീലയിൽ ഹിറ്റായപ്പോൾ ആക്കൂട്ടത്തിൽ തെളിഞ്ഞത് അഞ്ച് ചെറുപ്പക്കാരുടെ ജീവിതം കൂടിയാണ്. ഇന്ന് മുൻനിര നടന്മാരായി മാറിയ നിവിൻ പോളി, അജു വർഗീസ് എന്നിവർ ഉൾപ്പടെ മറ്റ് മൂന്ന് പുതുമുഖങ്ങളും മലയാള സിനിമയിലേക്ക് എത്തിയിട്ട് 11 വർഷം തികയുകയാണ്. മലർവാടി ആർട്ട്സ് ക്ലബ് എന്ന ഇവരുടെ അരങ്ങേറ്റ ചിത്രത്തിന് വേണ്ടി വിനീത് ശ്രീനിവാസനാണ് സംവിധായക കുപ്പായം അണിഞ്ഞത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുകയാണ് വിനീത്.
'ഞങ്ങളുടെ ആദ്യ ഫ്രെയിം' എന്ന ക്യാപ്ഷനോടെയാണ് വിനീത് ശ്രീനിവാസൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. ഈ ടീം ഒന്നും കൂടി വരണം, ഇനി എന്നാ ഇവരെ വെച്ച് മൂവി എടുക്കുന്നെ?? എന്നൊക്കെയാണ് ആരാധകർ വിനീതിനോട് ചോദിക്കുന്നത്.
2010 ജൂലെ 16നായിരുന്നു മലർവാടി ആർട്സ് ക്ലബ് റിലീസ് ചെയ്തത്. വിനീതിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ശരവണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു താരങ്ങൾ. നടന്‍ ദിലീപാണ് ചിത്രം നിര്‍മിച്ചത്. ശ്രീനിവാസനും, സലിം കുമാര്‍ ജഗതിയും ശ്രീനിവാസനും നെടുമുടിവേണുവുമൊക്കെ ആ ചെറുപ്പക്കാര്‍ക്ക് എല്ലാ പിന്തുണകളും നല്‍കി മുന്നിലും പിന്നിലുമായി നിന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona