ദാവണിയഴകിൽ മനോഹരിയായി എസ്തർ; ചന്തമുള്ള പെൺകൊടിയെന്ന് ആരാധകർ
കഴിഞ്ഞ ദിവസം തന്നെക്കാൾ ഭാരമുള്ള ഗൗൺ ധരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ എസ്തർ പങ്കുവച്ചിരുന്നു.
ബാലതാരമായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് എസ്തർ അനിൽ. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. മോഹൻലാലിന്റെ മകളായി എത്തിയ താരത്തിന്റെ അഭിനയത്തിന് പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ദാവണിയിൽ സുന്ദരിയായാണ് എസ്തറിനെ പുതിയ ചിത്രങ്ങളിൽ കാണാനാകുക. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെക്കാൾ ഭാരമുള്ള ഗൗൺ ധരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ എസ്തർ പങ്കുവച്ചിരുന്നു. 58 കിലോ ആയിരുന്നു ഗൗണിന്റെ ഭാരം.
ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറിയിരുന്നു. ‘ജാക്ക് ആൻഡ് ജിൽ’ ഇനി വരാനിരിക്കുന്ന ചിത്രം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona