'കുടുംബവിളക്കി'ലെ 'സമ്പത്തിന്' പുതിയ മുഖം; ഫവാസിന് പകരം നവീന്‍ അറയ്ക്കല്‍
ബിഗ്‌ബോസ് മലയാളം മുന്‍ സീസണിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ അടുത്തറിയാവുന്ന താരം കൂടിയാണ് നവീന്‍
ജനപ്രിയ കഥാപാത്രങ്ങള്‍ തുടരുമ്പോഴും അവരെ അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ മാറുന്നത് സീരിയല്‍ രംഗത്ത് പുതുമയല്ല. റേറ്റിംഗില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കുടുംബവിളക്കില്‍ പോലും പലപ്പോഴും അഭിനേതാക്കളുടെ ഈ മാറ്റം സംഭവിച്ചിട്ടുണ്ട്. സുമിത്രയുടെ മക്കളില്‍ മിക്കവരും മാറിവന്നവരാണ്. കൂടാതെ കുടുംബത്തിലുള്ളവരും അകന്ന കുടുംബത്തിലുള്ളവരും എന്തിന് പ്രതിനായികാ കഥാപാത്രമടക്കം മാറിയെത്തിയവരാണ്. ഇപ്പോള്‍ അങ്ങനെ ഒരു മാറ്റം സംഭവിച്ചിരിക്കുന്നത് സമ്പത്ത് എന്ന കഥാപാത്രത്തിനാണ്. സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനെ വിവാഹം കഴിക്കാനായി, വേദിക ഡിവോഴ്‌സ് ചെയ്തയാളാണ് സമ്പത്ത്. അതായത് വേദികയുടെ ആദ്യ ഭര്‍ത്താവ്.
സമ്പത്തായി പരമ്പരയിലെത്തിയിരുന്നത് ഫവാസ് എന്ന താരമായിരുന്നു. പഴയ സമ്പത്തിനെ തിരികെ കൊണ്ടുവരൂ എന്ന് പറഞ്ഞുള്ള നിരവധി കമന്റുകള്‍ പരമ്പരയുടെ യൂട്യൂബ് പ്രൊമോ വീഡിയോകളുടെ താഴെയായി കാണാം. ഓരോ കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ സ്വീകരിച്ച് വരുമ്പോഴായിരിക്കും മാറ്റുന്നത് എന്നത് പ്രേക്ഷകര്‍ക്കും ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നവീന്‍ അറയ്ക്കല്‍ ആണ് ഇപ്പോള്‍ സമ്പത്തായി എത്തുന്നത്. ബിഗ്‌ബോസ് മലയാളം മുന്‍ സീസണിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ അടുത്തറിയാവുന്ന താരം കൂടിയാണ് നവീന്‍. സമ്പത്തിനെ മാറ്റിയതിലുള്ള പ്രതിഷേധം പ്രേക്ഷകര്‍ അറിയിക്കുന്നുവെങ്കിലും വളരെ വൈകാതെതന്നെ പ്രേക്ഷകര്‍ നവീനിനെ ഹൃദയത്തിലേറ്റും എന്നതാണ് വസ്തുത.
അതേസമയം റേറ്റിംഗില്‍ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്. കഥയുടെ കാര്യത്തിലും മറ്റുമുള്ള വിട്ടുവീഴ്ചയില്ലായ്മ തന്നെയാണ് പരമ്പരയുടെ വിജയം. കൂടാതെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നവരുടെ മികച്ച പ്രകടനവും പരമ്പരയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. അഭിനേതാക്കളുടെ മികച്ച പ്രകടനത്തെപ്പറ്റി പറയുമ്പോള്‍, നിലവില്‍ വേദികയായി അഭിനയിക്കുന്ന ശരണ്യ ആനന്ദിനെക്കുറിച്ച് പറയാതിരിക്കാനാകില്ല. ഒരു വില്ലത്തി എന്ന ലേബലില്‍ നിന്നും വേദിക ഇപ്പോഴെത്തിയിരിക്കുന്നത്, പരമ്പരയിലെ കേന്ദ്ര കഥാപാത്രമായാണ്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് പരമ്പര അടിസ്ഥാനമായി പറഞ്ഞുപോകുന്നതെങ്കിലും, ഇപ്പോള്‍ പരമ്പരയില്‍ സ്‌കോര്‍ ചെയ്യുന്നത് വേദികയാണ്. രോഗാതുരയായ കഥാപാത്രത്തിന്റെ ദൈന്യതകളും അതിനിടയില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്നതിന്റെ വേദനകളുമെല്ലാം വളരെ മനോഹരമായാണ് വേദിക സ്‌ക്രീനിലേക്ക് എത്തിക്കുന്നത്.
ALSO READ : ബിസിനസെല്ലാം വിട്ട് ആ പഴയ വേഷത്തിലേക്ക് ശിവനും ഹരിയും: 'സാന്ത്വനം' റിവ്യൂ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക