‘എന്നെ ക്ലാപ്പ് ബോർഡുമായി കണ്ടാൽ ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആയിരുന്നു’; ഓർമ്മകളുമായി അരുൺ ഗോപി
മമ്മൂട്ടി നായകനായി എത്തിയ നേരറിയാൻ സിബിഐ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഓർമ്മയാണ് അരുൺ പങ്കുവച്ചത്.
സഹ സംവിധായകനായിരുന്ന കാലത്തെ രസകരമായി ഓർമ്മകൾ പങ്കുവച്ച് അരുൺ ഗോപി. മമ്മൂട്ടി നായകനായി എത്തിയ നേരറിയാൻ സിബിഐ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഓർമ്മയാണ് അരുൺ പങ്കുവച്ചത്. ക്ലാപ്പ് ബോർഡ് പിടിച്ചുകൊണ്ട് നിൽക്കുന്ന തന്നെ കണ്ടാൽ ക്യാമറാമാൻ സാലു ജോർജിന് ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആണെന്ന് അരുൺ പറയുന്നു. സാലു ജോർജ് വെയ്ക്കുന്ന ഫ്രെയ്മിന്റെ അപ്പുറത്തായിരിക്കും താൻ എപ്പോഴും ക്ലാപ്പ് ബോർഡ് വെക്കുന്നത് എന്നതാണ് കാരണം. അത് ഭയന്ന് പൊലീസ് വേഷത്തിൽ അഭിനയിച്ച രംഗവും അരുൺ പങ്കുവെച്ചു.
അരുൺ ഗോപിയുടെ വാക്കുകൾ
അന്നൊരു നാളിൽ...!! ക്ലാപ്പ് ബോർഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയിൽ നിന്നും രക്ഷപെടാനായി ജൂനിയർ ആര്ടിസ്റ് കുറവാണെന്ന വ്യാജേനെ പോലീസ് വേഷത്തിൽ രക്ഷപെട്ടു അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടർ ജുവാവ്...!! സാലു ജോർജ് സർ ആയിരുന്നു ക്യാമറാമാൻ!! എന്നെ ക്ലാപ്‌ബോർഡുമായി കണ്ടാൽ സാറിന് ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആയിരുന്നു!! കുറ്റം പറയാൻ പറ്റില്ല, കാരണം ഞാൻ പൊതുവെ സർ വെയ്ക്കുന്ന ഫ്രെമിന്റെ അപ്പുറത്തെ ക്ലാപ് വെക്കൂ. മധു സർ എന്ന ഗുരുമുഖത്തുനിന്നു ശകാരവർഷങ്ങൾ ഏറ്റു വാങ്ങി തോൽക്കാൻ തയ്യാറല്ലാത്ത ആ കാലത്തിന്റെ ഓർമ്മയ്ക്ക്..!! പ്രിയ ജിഷ്ണുവിനൊപ്പം!! ജിഷ്ണു ആയിരുന്നു ആദ്യ നടനായ സുഹൃത്ത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona