മകന് ആര്‍തര്‍ ദര്‍ശനയെ കണ്ടപ്പോള്‍; ചിത്രം പങ്കുവച്ച് ബാബു ആന്റണി
ബഹുഭാഷാ ചിത്രം ദ് ഗ്രേറ്റ് എസ്കേപ്പിലൂടെ സിനിമാഭിനയത്തിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട് ആര്‍തര്‍
ബാബു ആന്റണിയുടെ (Babu Antony) സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകര്‍ക്ക് പരിചിതരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും. അതില്‍ ഏറ്റവുമധികം ശ്രദ്ധ ലഭിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ മൂത്ത മകനായ ആര്‍തര്‍ ആന്റണിയ്ക്കാണ് (Arthur Antony). അച്ഛനെപ്പോലെ ആയോധനകലയില്‍ പരിശീലനം നേടിയിട്ടുള്ള ആര്‍തര്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയിട്ടുണ്ട്. ബഹുഭാഷാ ചിത്രം ദ് ഗ്രേറ്റ് എസ്കേപ്പിലൂടെ സിനിമാഭിനയത്തിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട് ആര്‍തര്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ മകന്റെ ഒരു പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബാബു ആന്റണി.
ഹൃദയം ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നായികാതാരം ദര്‍ശന രാജേന്ദ്രനുമൊത്തുള്ള (Arthur Antony) ആര്‍തറിന്റെ ചിത്രമാണത്. കൊല്ലത്തെ ഒരു ആയുര്‍വേദ റിസോര്‍ട്ടില്‍ വച്ചാണ് ഇരുവരും കണ്ടത്. ആര്‍തറിന് ഏറെ സന്തോഷം പകര്‍ന്ന കൂടിക്കാഴ്ചയായിരുന്നു ഇതെന്ന് ചിത്രത്തിനൊപ്പം ബാബു ആന്റണി കുറിച്ചു.
അതേസമയം പവര്‍ സ്റ്റാര്‍ ആണ് ബാബു ആന്റണിയുടെ പുതിയ ചിത്രം. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രഖ്യാപന സമയം മുതല്‍ ബാബു ആന്റണി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥയാണിത്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തില്‍ നായികയില്ല. പ്രണയമോ കോമഡി രംഗങ്ങളോ ഇല്ലാതെ ആക്ഷന്‍ മാത്രം പ്രാധാന്യം നൽകി ചെറിയ പിരീഡിൽ നടക്കുന്ന കഥ പറയുന്ന ചിത്രമെന്നാണ് ഒമർ പറഞ്ഞിരിക്കുന്നത്. നീണ്ട മുടിയും കാതിൽ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തിൽ ബാബു ആന്റണി എത്തുന്നത്. ബാബു ആന്റണിയെ കൂടാതെ റിയാസ് ഖാൻ, ഷമ്മി തിലകൻ, അബു സലിം, ശാലു റഹീം, അമീർ നിയാസ്, ഹരീഷ് കണാരൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.
ALSO READ : മലയാളത്തില്‍ യുവതാരങ്ങള്‍ക്കൊപ്പം ത്രില്ലര്‍ ഒരുക്കാന്‍ പ്രിയദര്ശന്?