'സങ്കല്പത്തിലെ ആളെ കിട്ടാത്തതുകൊണ്ട് ഇപ്പോഴും സിംഗിൾ', പണ്ട് പറഞ്ഞ ആഗ്രഹത്തെ കുറിച്ച് ആർദ്ര ദാസ്

തന്നെ കുറിച്ച് വരുന്ന വാര്‍ത്തകളോ ഗോസിപ്പുകളോ ഒന്നും മൈന്റ് ചെയ്യുന്നില്ലെന്ന് പറയുകയാണ് ആർദ്ര ദാസ്. 

Ardra Das Sathya Enna Penkutty fame open about marriage vvk

കൊച്ചി: സീരിയലുകളില്‍ വില്ലത്തിയായും നായികയായിട്ടുമൊക്കെ തിളങ്ങിയിട്ടുള്ള മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകർക്കൊക്കെ സുപരിചിതയായ താരമാണ് നടി ആര്‍ദ്ര ദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ആർദ്രയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ചിത്രങ്ങളിലൂടയും റീലുകളിലൂടെയുമാണ് ആർദ്ര പങ്കുവയ്ക്കാറുള്ളത്.

ഇപ്പോഴിതാ, തന്നെ കുറിച്ച് വരുന്ന വാര്‍ത്തകളോ ഗോസിപ്പുകളോ ഒന്നും മൈന്റ് ചെയ്യുന്നില്ലെന്ന് പറയുകയാണ് ആർദ്ര ദാസ്. അന്ന് വിവാഹം സംബന്ധിച്ച് ഒരു ആഗ്രഹം പറഞ്ഞിരുന്നെങ്കിലും അങ്ങനെ ആരും വന്നില്ലെന്നും അതുകൊണ്ട് താൻ ഇപ്പോഴും സിംഗിൾ ആണെന്നും ആർദ്ര പറയുന്നുണ്ട്. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

'കല്യാണ സങ്കല്‍പങ്ങളെ കുറിച്ച് മുൻപ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു. എന്നെക്കാള്‍ പത്ത് വയസ്സ് മുതിര്‍ന്ന ആളെ കെട്ടണം, ആൾ തമിഴൻ ആയിരിക്കണം എന്നൊക്കെ ആണ് പറഞ്ഞിരുന്നത്. ഇതുവരെ അങ്ങനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോഴും ഇപ്പോഴും സിംഗിളാണ്,' ആർദ്ര പറഞ്ഞു.

മുതിർന്ന ആളെ കെട്ടണം എന്ന ആഗ്രഹത്തിന് പിന്നിലെ കാരണവും ആർദ്ര പറയുന്നുണ്ട്. 'പത്ത് വയസ്സ് മുതിര്‍ന്ന ആളാണെങ്കില്‍ എന്നെ നന്നായി പാംപര്‍ ചെയ്ത് നോക്കും എന്ന് കരുതിയാണ് അത്രയും പ്രായ വ്യത്യാസം വേണം എന്ന് പറഞ്ഞത്. പക്ഷെ പ്രായ വ്യത്യാസം ഉള്ളത് കൊണ്ട് ഒന്നും കാര്യമില്ല എന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു. എത്ര പ്രായ വ്യത്യാസം ഉണ്ടായാലും വ്യക്തിത്വത്തിൽ ആണ് കാര്യം. അത് നല്ലതായിരിക്കണം എന്ന രീതിയിൽ മാറി ചിന്തിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്,' ആർദ്ര വ്യക്തമാക്കി.

മഞ്ഞുരുകും കാലം, സത്യ എന്ന പെൺകുട്ടി, സുമംഗലി ഭവ, പരസ്പരം, ഒറ്റച്ചിലമ്പ്, തുടങ്ങിയ പരമ്പരകളിലൂടെയും അരം+അരം= കിന്നരം എന്ന പരിപാടിയിലൂടെയും ആർദ്ര പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

'എമ്പുരാന്‍'; വിദേശത്ത് ലൊക്കേഷന്‍ ഹണ്ടുമായി പൃഥ്വിരാജ്

ഷെയ്ൻ ചെയ്തത് വളരെ മോശം, സംവിധായകൻ ആശുപത്രിയിലായി; നിര്‍മ്മാതാവിന് പിന്തുണ: ധ്യാൻ ശ്രീനിവാസൻ

Latest Videos
Follow Us:
Download App:
  • android
  • ios