മകനെതിരായ 'നെപ്യൂട്ടിസം' ആരോപണത്തോട് ബിഗ് ബിയുടെ പ്രതികരണം ചര്‍ച്ചയാകുന്നു.!
ഫൈനല്‍ മത്സരത്തിൽ അഭിഷേകിനൊപ്പം ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കാണാന്‍ എത്തിയിരുന്നു.
മുംബൈ: അമിതാഭ് ബച്ചൻ തന്റെ മകൻ അഭിഷേക് ബച്ചൻ പലപ്പോഴും വിധേയനാകുന്ന നെപ്യൂട്ടിസം ആരോപണത്തില്‍ പരോക്ഷമായി നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട അഭിഷേകിന്‍റെ കരിയറിൽ നിരവധി ഹിറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അഭിഷേക് തന്റെ പിതാവുമായുള്ള താരതമ്യങ്ങൾക്ക് ആവർത്തിച്ച് വിധേയനായിട്ടുണ്ട. അത് പലപ്പോഴും അദ്ദേഹത്തിന്റെ സിനിമകളെയും പ്രകടനങ്ങളെയും അടിസ്ഥാനമാക്കിയാണ്.
പ്രൊ കബഡി ലീഗ് ചാമ്പ്യൻഷിപ്പ് കിരീടം ജയ്പൂർ പിങ്ക് പാന്തേഴ്‌സ് നേടിയതിന് ടീം ഉടമയായ അഭിഷേകിനെ അഭിനന്ദിച്ച സംവിധായകന്‍ കുക്കി ഗുലാത്തിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് അമിതാഭ് പരോക്ഷമായി വിമര്‍ശനങ്ങളെ പരിഹസിച്ചത്. “നിന്‍റെ നിശ്ചയദാർഢ്യത്തെ ഒരിക്കലും വഴിമാറുവാന്‍ നീ അനുവദിച്ചില്ല; പക്ഷപാതം നടക്കുന്നു എന്ന ആരോപണത്തിന്‍റെ ആഘാതം നീ സഹിച്ചു. നിശബ്ദമായി അവരെയെല്ലാം നിഷ്ഫലമാക്കി ! നീ ഒരു ചാമ്പ്യൻ അഭിഷേക് ആണ്! നീ എന്നും ഒരു ചാമ്പ്യനായി തുടരും..." - അമിതാഭ് ട്വീറ്റ് ചെയ്തു.
ഒമ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ശനിയാഴ്ച അഭിഷേക് ബച്ചന്റെ ടീം ജയ്പൂർ പിങ്ക് പാന്തേഴ്‌സ് രണ്ടാം തവണയും പ്രോ കബഡി ലീഗ് ട്രോഫി കരസ്ഥമാക്കിയിരുന്നു. ജയ്പൂർ പിങ്ക് പാന്തേഴ്‌സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പുനേരി പൾട്ടനെ പരാജയപ്പെടുത്തി. 2014 ലെ ഉദ്ഘാടന സീസണിലായിരുന്നു അവരുടെ ആദ്യ കിരീട നേട്ടം.
ഫൈനല്‍ മത്സരത്തിൽ അഭിഷേകിനൊപ്പം ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കാണാന്‍ എത്തിയിരുന്നു. പിങ്ക് പാന്തേഴ്‌സിന്റെ വിജയത്തിന് ശേഷം അഭിഷേക് തന്‍റെ ആവേശം നിയന്ത്രിക്കാൻ കഴിയാതെ ഐശ്വര്യയെ കെട്ടിപ്പിടിച്ചു. അർഹമായ വിജയത്തിന് ടീമിനെ അഭിനന്ദിക്കുന്നതായും അഭിഷേക് ട്വിറ്ററിൽ കുറിച്ചു.
അതേ സമയം അഭിഷേക് ബച്ചൻ അടുത്തിടെയായി ഒടിടി പരമ്പരകളില്‍ സജീവമാണ്. ആമസോൺ ഒറിജിനൽ സീരീസ് ബ്രീത്ത്: ഇൻ ടു ദ ഷാഡോസ് 2 അടുത്തിടെയാണ് റിലീസായത്. അഭിഷേക് ബച്ചൻ, അമിത് സാദ്, നിത്യ മേനൻ, സയാമി ഖേർ, ഇവാന കൗർ, നവീൻ കസ്തൂരിയ എന്നിവർ പ്രധാന വേഷത്തില്‍ ഈ സീരിസില്‍ എത്തുന്നുണ്ട്.
നെഹ്‌റുവിന്റെ ഇഷ്ടകവിയുടെ മകന്‍, സോണിയ ആദ്യം താമസിച്ചത് ബച്ചന്റെ വീട്ടില്‍!
അമിതാബ് ബച്ചൻ ദൈവമെന്ന് ആരാധകൻ, വീടിന് മുന്നിൽ ബിഗ് ബിയുടെ കൂറ്റൻ പ്രതിമ